തിരുവനന്തപുരം : സംസ്ഥാനത്ത് നിയമങ്ങൾ പാലിച്ചുള്ള വ്യവസായങ്ങളാണ് വേണ്ടതെന്ന് മന്ത്രി പി.രാജീവ്. സർക്കാരിന് അത് മാത്രമേ നിർബന്ധമുള്ളൂ. ഒരു വ്യവസായ സ്ഥാപനവും കേരളം വിട്ടുപോകരുതെന്നതാണ് നിലപാട്.
വ്യവസായികളുടെ രാഷ്ട്രീയം നോക്കിയല്ല സർക്കാർ നിലപാട് സ്വീകരിക്കുന്നത്. സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങളുടെ പരിശോധനയ്ക്കും അനുമതിക്കും പ്രത്യേക സംവിധാനമൊരുക്കും.
Also read: കേരളത്തെക്കുറിച്ച് വസ്‌തുതപരാമല്ലാത്ത പ്രചാരണങ്ങൾ നടത്തുന്നു: പി. രാജീവ്
ഓഗസ്റ്റ് ഒന്നുമുതൽ ഈ സംവിധാനം നിലവിൽ വരും. സംസ്ഥാനത്ത് കൊവിഡിന് അടക്കമുള്ള വാക്സിൻ നിർമാണത്തിനും ഗവേഷണത്തിനുമായുള്ള കേന്ദ്രം സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇത് സംസ്ഥാനത്തിന് ഭാവിയിൽ മുതൽക്കൂട്ടാകുമെന്നും പി രാജീവ് നിയമസഭയിൽ പറഞ്ഞു.