തിരുവനന്തപുരം : ലോകായുക്ത നിയമം ഭേദഗതി ഓർഡിനൻസ് സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി ഇല്ലാത്തതിനാൽ നിയമമന്ത്രി പി.രാജീവ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമസഭയിൽ ഒരംഗം വരാത്തത് ചൂണ്ടിക്കാട്ടി ആരോപണം ഉന്നയിക്കുകയാണ്. പ്രതിപക്ഷ ആരോപണങ്ങളോട് ഉത്തരവാദിത്വത്തോടെ പ്രതികരിക്കുകയാണ് മന്ത്രി ചെയ്യേണ്ടതെന്നും വി.ഡി സതീശൻ പറഞ്ഞു.
സുപ്രീം കോടതി വിധികളും ഭരണഘടനയും ഉന്നയിച്ചാണ് പ്രതിപക്ഷം സഭയിൽ സംസാരിച്ചത്. അതിലൊരു ആരോപണത്തിന് പോലും മറുപടി ഇല്ലായിരുന്നു. അതുകൊണ്ടാണ് ഇത്തരം അനാവശ്യകാര്യങ്ങൾ ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Also Read: പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം ചെന്നിത്തലയെ തള്ളാനെന്ന് പി രാജീവ്
അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കുമ്പോൾ രമേശ് ചെന്നിത്തല സഭയിൽ എത്താത്തത് മന്ത്രി പി. രാജീവ് ഉന്നയിച്ചിരുന്നു. ചെന്നിത്തല പറഞ്ഞ നിരാകരണ പ്രമേയം തള്ളാനാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി ലോകായുക്ത വിഷയം സഭയിൽ കൊണ്ടുവന്നത് എന്നായിരുന്നു മന്ത്രിയുടെ ആരോപണം. ഈ ആരോപണത്തിനാണ് വാര്‍ത്താസമ്മേളനത്തില്‍ സതീശൻ മറുപടി നൽകിയത്.