ETV Bharat / state

സിപിഎം, സിപിഐ മന്ത്രിമാര്‍ ആരൊക്കെ? ഇന്നറിയാം...

author img

By

Published : May 18, 2021, 8:45 AM IST

മുഖ്യമന്ത്രിയുള്‍പ്പെടെ 12 മന്ത്രിസ്ഥാനവും സ്പീക്കര്‍ സ്ഥാനവുമാണ് സിപിഎമ്മിനുള്ളത്

ldf-likely-to-announce-their-ministers-today  thiruvananthapuram  സിപിഎം, സിപിഐ മന്ത്രിമാര്‍ ആരൊക്കെ? ഇന്നറിയാം...  സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം  തിരുവനന്തപുരം
സിപിഎം, സിപിഐ മന്ത്രിമാര്‍ ആരൊക്കെ? ഇന്നറിയാം...

തിരുവനന്തപുരം: സിപിഎം,സിപിഐ മന്ത്രിമാര്‍ പുതുമുഖങ്ങളോ? ഇന്നറിയാം. മന്ത്രിമാരെ നിശ്ചയിക്കാനുള്ള സി.പി.എം, സി.പി.ഐ നിര്‍ണായക യോഗങ്ങള്‍ ഇന്ന്. നിലവിലെ മന്ത്രിസഭയിലെ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രിയായ കെ.കെ ശൈലജയുമൊഴികെയുള്ള മന്ത്രിമാര്‍ പുതുമുഖങ്ങളായിരിക്കുമെന്നാണ് സൂചന.

സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷഷ്ണന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിവര്‍ മന്ത്രിസഭയില്‍ എത്തുമെന്നുറപ്പാണ്. എം.ബി. രാജേഷ്, വി.ശിവന്‍കുട്ടി. പി.നന്ദകുമാര്‍, വീണ ജോര്‍ജ്, സജി ചെറിയാന്‍, വി.എന്‍.വാസവന്‍ തുടങ്ങിയവരും മന്ത്രിസ്ഥാനത്തേക്ക് എത്തിയേക്കും. കെ.ടി.ജലീലിന് സ്പീക്കര്‍ സ്ഥാനമെന്നാണ് സൂചന.

മുഖ്യമന്ത്രിയുള്‍പ്പെടെ 12 മന്ത്രിസ്ഥാനവും സ്പീക്കര്‍ സ്ഥാനവുമാണ് സിപിഎമ്മിനുള്ളത്. പാര്‍ട്ടിയുടെ നാല് മന്ത്രിമാരെയും ഡെപ്യൂട്ടി സ്പീക്കറെയുമാണ് ഇന്ന് ചേരുന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവും സംസ്ഥാന കൗണ്‍സിലും തീരുമാനിക്കുക. നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും പുതുമുഖങ്ങളാകാനാണ് സാധ്യത. വൈകിട്ട് എ.കെ.ജി സെന്‍ററിൽ നടക്കുന്ന എല്‍.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പിണറായി വിജയനെ എല്‍.ഡി.എഫ് നേതാവായി തെരഞ്ഞെടുക്കും. തുടര്‍ന്ന് എല്‍.ഡി.എഫ് ഘടകകക്ഷി നേതാക്കള്‍ ഒപ്പിട്ട കത്ത് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറും.

വ്യാഴ്ചയാണ് രണ്ടാം പിണറായി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.