ETV Bharat / state

തയ്യാറായി എല്‍ഡിഎഫ്, ജോസഫിനും സുരേഷിനും ചിഹ്നം പ്രശ്നമാകും - പിജെ ജോസഫ് എംഎല്‍എ സ്ഥാനം രാജിവെച്ചു

ക്ഷേമ പെൻഷൻ 2500 രൂപ, വീട്ടമ്മമാർക്ക് പെൻഷൻ, എല്ലാ മതവിഭാഗങ്ങളുടേയും വിശ്വാസ സംരക്ഷണം ഉറപ്പുവരുത്തും തുടങ്ങിയ പ്രഖ്യാപനങ്ങളുമായി എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്ത അംഗമായതിനാല്‍ നടൻ സുരേഷ് ഗോപിക്ക് താമര ചിഹ്നത്തില്‍ മത്സരിക്കുന്നതിന് തടസം. പിസി തോമസിന്‍റെ കേരളകോൺഗ്രസില്‍ ലയിച്ച പിജെ ജോസഫിനും ചിഹ്നം ഒരു പ്രശ്‌നമാകും.

ldf-election-manifesto-suresh-gopi-will-face-issue-in-election-symbol
തയ്യാറായി എല്‍ഡിഎഫ്, ജോസഫിനും സുരേഷിനും ചിഹ്നം പ്രശ്നമാകും
author img

By

Published : Mar 19, 2021, 6:19 PM IST

സ്ഥാനാർഥി പട്ടികയും പ്രകടന പത്രികയും ആദ്യം പുറത്തിറക്കുന്ന പതിവ് എല്‍ഡിഎഫ് ഇത്തവണയും ആവർത്തിച്ചു. തുടർ ഭരണം പ്രതീക്ഷിക്കുന്ന ജനങ്ങൾക്ക് പ്രതീക്ഷയോളം വളരാൻ കഴിയുന്ന പ്രകടന പത്രികയാണെന്ന് അവകാശപ്പെട്ട് എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. അഭ്യസ്ത വിദ്യർക്ക് തൊഴില്‍ നല്‍കുന്നതിന് മുൻഗണന, 40 ലക്ഷം തൊഴിലവസരങ്ങൾ, കാർഷിക മേഖലയില്‍ 50 ശതമാനം വരുമാന വർധന എന്നിവ ഉറപ്പുവരുത്തുന്നതാണ് പ്രകടന പത്രിക. രണ്ടു ഭാഗങ്ങളായുള്ള പ്രകടന പത്രികയില്‍ 50 ഇന പരിപാടികളും 900 നിർദ്ദേശങ്ങളുമുണ്ട്. അടുത്ത വർഷം 1.5 ലക്ഷം വീടുകൾ, ആദിവാസി പട്ടിക കുടുംബങ്ങൾക്ക് എല്ലാം വീട്, ക്ഷേമ പെൻഷൻ 1600 ല്‍നിന്ന് അഞ്ച് വർഷം കൊണ്ട് 2500 രൂപയായി വർധിപ്പിക്കും, വീട്ടമ്മമാർക്ക് പെൻഷൻ, തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ്, ദാരിദ്ര്യ നിർമാജനത്തിന് വായ്‌പാ സഹായം, റബറിന്‍റെ തറവില ഘട്ടം ഘട്ടമായി 250 രൂപയാക്കും, എല്ലാ മതവിഭാഗങ്ങളുടേയും വിശ്വാസ സംരക്ഷണം ഉറപ്പുവരുത്തും, 2040 വരെ വൈദ്യുതി ക്ഷാമം ഇല്ലാതാക്കാനുള്ള പദ്ധതി എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.

കേരളത്തില്‍ പത്രിക സമർപ്പണത്തിനുള്ള തീയതി ഇന്ന് അവസാനിച്ചതോടെ സ്ഥാനാർഥികളെ സംബന്ധിച്ച് അന്തിമ രൂപമായി. പൂഞ്ഞാർ, ഏറ്റുമാനൂർ മണ്ഡലങ്ങളില്‍ എൻഡിഎ ഘടകകക്ഷികളായ ബിജെപിയും ബിഡിജെഎസും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് ആശയക്കുഴപ്പത്തിന് കാരണമായി. ഒടുവില്‍ പൂഞ്ഞാറില്‍ ബിഡിജെഎസും ഏറ്റുമാനൂരില്‍ ബിജെപി സ്ഥാനാർഥി മത്സരിക്കാനും ധാരണയായതോടെ തർക്കം അവസാനിച്ചു. അതേസമയം തൃശൂരിലെ ബിജെപി സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിക്ക് സ്വന്തം പാർട്ടി ചിഹ്നമായ താമരയില്‍ മത്സരിക്കാൻ കഴിയുമോ എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്ത അംഗമായതിനാലാണ് പാർട്ടി ചിഹ്നം ഉപയോഗിക്കുന്നതിന് തടസമുള്ളതായി സൂചനയുള്ളത്.

പിസി തോമസിന്‍റെ കേരള കോൺഗ്രസില്‍ ലയിച്ച യുഡിഎഫ് നേതാവ് പിജെ ജോസഫിനും പാർട്ടി സ്ഥാനാർഥികൾക്കും ചിഹ്നം പ്രശ്നമാണ്. ട്രാക്‌ടർ, തെങ്ങിൻതോപ്പ് അടക്കമുള്ള ഏതെങ്കിലും ചിഹ്നം തെരഞ്ഞെടുക്കാനാണ് ജോസഫ് ശ്രമിക്കുന്നത്. അതിനായി അയോഗ്യത ഉണ്ടാകാതിരിക്കാൻ ജോസഫും അദ്ദേഹത്തിന്‍റെ പാർട്ടിയിലെ മറ്റൊരു എംഎല്‍എയായ മോൻസ് ജോസഫും ഇന്ന് എംഎല്‍എ സ്ഥാനം രാജിവെച്ചാണ് നാമ നിർദ്ദേശ പത്രിക സമർപ്പിച്ചത്. കോൺഗ്രസ് വിട്ട മുൻ എഐസിസി അംഗം പിസി ചാക്കോ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശങ്ങൾ തുടരുകയാണ്.

കോൺഗ്രസിലെ ആഭ്യന്തര ജനാധിപത്യം നശിച്ചെന്നും സീറ്റ് ഇഷ്ടക്കാർക്ക് വീതം വെച്ച് നല്‍കിയെന്നുമാണ് എല്‍ഡിഎഫുമായി സഹകരിക്കുന്ന പിസി ചാക്കോയുടെ ഇന്നത്തെ ആരോപണം. അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ ഹരിപ്പാട് മണ്ഡലത്തില്‍ വിമത സ്ഥാനാർഥി എത്തിയത് കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. സ്ഥാനാർഥി പട്ടികയിലെ അനീതിക്കും അസമത്വത്തിനും എതിരെയാണ് തന്‍റെ മത്സരമെന്ന് വിമത സ്ഥാനാർഥിയായി മത്സരിക്കുന്ന നിയാസ് ഭാരതി പറഞ്ഞു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമാണ് നിയാസ് ഭാരതി.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.