ETV Bharat / state

ഭരണഘടനാ സംരക്ഷണസമിതി രൂപീകരിക്കാനൊരുങ്ങി സര്‍ക്കാര്‍ - ഭരണഘടനാ സംരക്ഷണസമിതി

ഞായറാഴ്‌ച ചേരുന്ന സർവകക്ഷി യോഗത്തിൽ ഭരണഘടനാ സംരക്ഷണസമിതി എന്ന ആശയം മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കും

constitution committee  നവോത്ഥാന സംരക്ഷണസമിതി  ഭരണഘടനാ സംരക്ഷണസമിതി  സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ
നവോത്ഥാന സംരക്ഷണസമിതിക്ക് പിന്നാലെ ഭരണഘടനാ സംരക്ഷണസമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം
author img

By

Published : Dec 27, 2019, 4:23 PM IST

തിരുവനന്തപുരം: നവോത്ഥാന സംരക്ഷണസമിതിയുടെ മാതൃകയിൽ ഭരണഘടനാ സംരക്ഷണസമിതി രൂപീകരിക്കാൻ സർക്കാർ നീക്കം. ഇക്കാര്യം ഇന്നുചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്‌തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്ലാവരെയും ഒരുമിച്ച് ചേർത്തുള്ള സമരമാണ് ഇതിലൂടെ സർക്കാരും സിപിഎമ്മും ലക്ഷ്യമിടുന്നത്.

നവോത്ഥാന സംരക്ഷണസമിതിക്ക് പിന്നാലെ ഭരണഘടനാ സംരക്ഷണസമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം

പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഭരണഘടനാ സംരക്ഷണസമിതിയെന്ന ആശയം സിപിഎമ്മിനുള്ളിൽ രൂപപ്പെട്ടത്. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം പരിഗണിച്ചു. ഞായറാഴ്‌ച ചേരുന്ന സർവകക്ഷി യോഗത്തിൽ ഭരണഘടനാ സംരക്ഷണ സമിതി എന്ന ആശയം മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കും. ഇതോടൊപ്പം തന്നെ ജനുവരി ഇരുപത്തിയാറിന് എൽഡിഎഫ് സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയില്‍ എല്ലാ സംഘടനകളേയും ഉൾപ്പെടുത്താനും സിപിഎം ശ്രമം തുടങ്ങിയിട്ടുണ്ട്. യുഡിഎഫിലെ ഘടകകക്ഷികളെ കൂടി സമരത്തിൽ ഉൾപ്പെടുത്താനാണ് സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ ധാരണ. ഇതിനായി പ്രാദേശിക തലത്തില്‍ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. പ്രതിഷേധത്തിൽ എല്ലാവരെയും ഉൾക്കൊള്ളാൻ തയ്യാറാണെന്ന് യോഗത്തിനുശേഷം സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദൻ പറഞ്ഞു. എസ്‌ഡിപിഐ, വെൽഫെയർ പാർട്ടി എന്നീ പാര്‍ട്ടികളൊഴികെ ആരുമായും സഹകരിക്കാൻ തയ്യാറാണെന്ന് എം.വി.ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

Intro:നവോത്ഥാന സംരക്ഷണ സമിതി മാതൃകയിൽ ഭരണഘടന സംരക്ഷണ സമിതി രൂപീകരിക്കാൻ സർക്കാർ നീക്കം. ഇക്കാര്യം ഇന്നു ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചർച്ച ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്ലാവരെയും ഒരുമിച്ച് ചേർത്തുള്ള സമരമാണ് ഇതിലൂടെ സർക്കാരും സിപിഎമ്മും ലക്ഷ്യമിടുന്നത്.

Body:പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരം ശക്തമാക്കുന്നത് ഭാഗമായാണ് ഭരണഘടന സംരക്ഷണസമിതി എന്ന ആശയം സിപിഎമ്മിനുള്ളിൽ രൂപപ്പെട്ടത്. ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറി യോഗം വിഷയം പരിഗണിച്ചു. മുഖ്യമന്ത്രിയുടെ ഇത്തരമൊരു ആശയം സെക്രട്ടറിയേറ്റിനു മുന്നിൽ വച്ചത്. ഞായറാഴ്ച ചേരുന്ന സർവകക്ഷി യോഗത്തിൽ ഭരണഘടന സംരക്ഷണ സമിതി എന്ന ആശയം മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കും. ഇതോടൊപ്പംതന്നെ ജനുവരി 26ന് എൽഡിഎഫ് സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല യിൽ എല്ലാ സംഘടനകളെയും ഉൾപ്പെടുത്താനും സിപിഎം ശ്രമം തുടങ്ങിയിട്ടുണ്ട്. യുഡിഎഫിലെ ഘടകകക്ഷികളെ കൂടി സമരത്തിൽ ഉൾപ്പെടുത്താനാണ് ഇന്നത്തെ സെക്രട്ടറിയേറ്റിൽ ഉണ്ടായ ധാരണ. പ്രാദേശികതലത്തിൽ നേതാക്കളുമായി ഇതിനായി കൂടിയാലോചന നടത്തും. എല്ലാവരെയും പ്രതിഷേധത്തിൽ ഉൾക്കൊള്ളാൻ തയ്യാറാണെന്ന് സെക്രട്ടറി യോഗത്തിനുശേഷം എം വി ഗോവിന്ദൻ പറഞ്ഞു. എസ്ഡിപിഐ വെൽഫെയർപാർട്ടി തുടങ്ങിയ വർഗീയ കക്ഷികളുമായി ആരുമായും സഹകരിക്കാൻ തയാറാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ബൈറ്റ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ സിപിഎം ഇപ്പോൾ ഏറെ മുന്നിലാണ്. ഈ മുന്നേറ്റം തുടർന്നും നിലനിർത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനായി എല്ലാവരെയും ഒരുമിച്ച് നിർത്താനാണ് സിപിഎം ശ്രമം.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.