ETV Bharat / state

തിരുവനന്തപുരത്തെ മുഴുവൻ എൽഡിഎഫ് സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു - തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥികൾ

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെയാണ് തിരുവനന്തപുരത്തെ സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ പ്രമുഖന്‍

thiruvananthapuram constituency news  LDF candidates Thiruvananthapuram  Kerala assembly election 2021  തിരുവനന്തപുരം നിയമസഭ മണ്ഡല വാർത്തകൾ  തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർഥികൾ  കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021
തിരുവനന്തപുരത്തെ മുഴുവൻ എൽഡിഎഫ് സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു
author img

By

Published : Mar 10, 2021, 7:51 PM IST

തിരുവനന്തപുരം: ജില്ലയിലെ എല്‍ഡിഎഫിന്‍റെ 14 സ്ഥാനാര്‍ഥികളയും പ്രഖ്യാപിച്ചു. രണ്ട് പുതുമുഖങ്ങള്‍ക്കും 7 സിറ്റിങ് എംഎല്‍എമാര്‍ക്കും അവസരം നല്‍കിയുള്ളതാണ് തിരുവനന്തപുരം ജില്ലയിലെ സിപിഎം സ്ഥാനാര്‍ഥി പട്ടിക. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെയാണ് തിരുവനന്തപുരത്തെ സിപിഎം സ്ഥാനാര്‍ഥി പട്ടികയില്‍ പ്രമുഖന്‍. കഴക്കൂട്ടത്താണ് അദ്ദേഹം വീണ്ടും മത്സരിക്കുന്നത്. വര്‍ക്കലയില്‍ വി. ജോയി, വാമനപുരത്ത് ഡി.കെ. മുരളി, വട്ടിയൂര്‍കാവില്‍ വി.കെ. പ്രശാന്ത്, കാട്ടാക്കടയില്‍ ഐ.ബി. സതീഷ്, നെയ്യാറ്റിന്‍കരയില്‍ കെ. ആന്‍സലന്‍, പാറശാലയില്‍ സി.കെ. ഹരീന്ദ്രന്‍ എന്നിവരാണ് വീണ്ടും മത്സരിക്കുന്ന സിപിഎമ്മിന്‍റെ ജില്ലയിലെ സിറ്റിങ് എംഎല്‍എമാര്‍.

നേമം മണ്ഡലത്തില്‍ 2016ല്‍ മത്സരിച്ച് പരാജയപ്പെട്ട വി. ശിവന്‍കുട്ടി തന്നെ വീണ്ടും മത്സരിക്കാനെത്തും. ആറ്റിങ്ങലിലാണ് ജില്ലയിലെ ഏക വനിതാസ്ഥാനാര്‍ഥിയെ സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഒ.എസ്. അംബികയാണ് ആറ്റിങ്ങലിലെ സ്ഥാനാര്‍ഥി. ഏറെ കാലമായി യുഡിഎഫിനൊപ്പം നില്‍ക്കുന്ന അരുവിക്കര മണ്ഡലം തിരിച്ച് പിടിക്കാന്‍ കാട്ടാക്കട ഏരിയാ കമ്മിറ്റി അംഗം ജി. സ്റ്റീഫനെയാണ് പാര്‍ട്ടി നിയോഗിച്ചിട്ടുള്ളത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി നിര്‍ദേശിച്ച മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. മധുവിനെ ഒഴിവാക്കിയാണ് മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള നാടാര്‍ സമുദായത്തില്‍ നിന്നുള്ള ജി. സ്റ്റീഫനെ പാര്‍ട്ടി അരുവിക്കരയിലിറക്കിയത്. ഇതോടെ യുഡിഎഫിന്‍റെ സിറ്റിങ് സീറ്റില്‍ സിപിഎം അട്ടിമറി പ്രതീക്ഷിക്കുന്നു.

സിപിഐക്ക് സിറ്റിങ് എംഎല്‍എ ഉള്ള നെടുമങ്ങാട് മണ്ഡലത്തില്‍ ജില്ല സെക്രട്ടറി ജി.ആര്‍. അനില്‍ സ്ഥാനാര്‍ഥിയായി. ഡെപ്യൂട്ടി സ്‌പീക്കര്‍ വി. ശശിയെയാണ് ചിറയിന്‍കീഴില്‍ സിപിഐ വീണ്ടും രംഗത്തിറക്കിയിട്ടുള്ളത്. തിരുവനന്തപുരം മണ്ഡലത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്‍റണി രാജുവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ജനാധിപത്യ കേരള കോണ്‍ഗ്രസിന് സിപിഎം കേരളത്തില്‍ നല്‍കിയ ഏക സീറ്റാണിത്. കോവളത്ത് ജനതാദള്‍ എസ് സ്ഥാനാര്‍ഥിയായി മുന്‍ മന്ത്രി നീലലോഹിത ദാസന്‍ നാടാര്‍ ജനവിധി തേടും. ബുധനാഴ്‌ച മുതല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ആരംഭിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.