തിരുവനന്തപുരം: പൊലീസിന്‍റെ ഓരോ ദിവസത്തേയും വീഴ്ചകള്‍ ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതുമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് മകനെ തട്ടിക്കൊണ്ടു പോയെന്ന് പൊലീസിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. ഗുരുതരമായ വീഴ്ചയാണ് പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ഗുണ്ടാ നേതാവ് സ്റ്റേഷനു മുന്നില്‍ കൊണ്ടു വന്ന് കൊന്ന് തള്ളിയിട്ടും പ്രതിക്ക് കൊല്ലാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് കോട്ടയം എസ്.പി മാദ്ധ്യമങ്ങളോട് പറഞ്ഞത് ആരെ വെള്ള പൂശാനാണ്. രണ്ടാം പിണറായി സര്‍ക്കാരിനു കീഴില്‍ ഗുണ്ടകളും മാഫിയകളും അഴിഞ്ഞാടുകയാണ്. ഇവര്‍ക്ക് ഭരിക്കുന്ന പാര്‍ട്ടിയുമായുള്ള ബന്ധം കാരണം പൊലീസിന് മുഖം നോക്കാതെ നടപടിയെടുക്കാനാകുന്നില്ല.
പാര്‍ട്ടി പൊലീസ് ഭരണം ഏറ്റെടുത്തപ്പോള്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്ന സ്വാധീനം പൂര്‍ണമായും നഷ്ടപ്പെട്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ALSO READ:ഒരു അമ്മയല്ലേ ഞാൻ, പൊലീസേ, സര്‍ക്കാരേ നിങ്ങളെന്ത് ചെയ്തു: അമ്മക്കണ്ണുനീരില്‍ നൊന്ത് കേരളം