ETV Bharat / state

കപിൽ സിബലിന് കോൺഫറൻസ് ഫീസ്: 5.50 ലക്ഷം അനുവദിച്ച് നിയമ മന്ത്രി പി രാജീവ് - നിയമവകുപ്പ്

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വാദത്തിനെത്തിയ കപിൽ സിബലിന് കോൺഫറൻസ് ഫീസ് അനുവദിച്ചുകൊണ്ട് നിയമവകുപ്പ് ഉത്തരവ്

P Rajeev sanctioned Kapil Sibal s conference fee  Law Minister P Rajeev  P Rajeev  Kapil Sibal  gold smuggling case  gold smuggling case kerala  കപിൽ സിബലിന് കോൺഫറൻസ് ഫീസ് അനുവദിച്ചു  കപിൽ സിബല്‍  പി രാജീവ്  സ്വര്‍ണക്കടത്ത് കേസ്  നിയമവകുപ്പ്  Legal Department
കപിൽ സിബലിന് കോൺഫറൻസ് ഫീസ്: 5.50 ലക്ഷം അനുവദിച്ച് നിയമ മന്ത്രി പി രാജീവ്
author img

By

Published : Apr 23, 2023, 9:26 PM IST

Updated : Apr 23, 2023, 10:25 PM IST

തിരുവനന്തപുരം: കോൺഫറൻസ് ഫീസ് ആയി കപിൽ സിബലിന് 5.50 ലക്ഷം അനുവദിച്ച് നിയമ മന്ത്രി പി രാജീവ്. ഏപ്രിൽ 13നാണ് അഡ്വക്കേറ്റ് ജനറലിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ കപിൽ സിബലിന് തുക അനുവദിച്ചുകൊണ്ട് നിയമവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്വർണക്കടത്ത് കേസിൽ വിചാരണ കേരളത്തിന് പുറത്തെ കോടതിയിലേക്ക് മാറ്റണമെന്ന് ഇഡി ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളണമെന്ന കേരളത്തിന്‍റെ ഭാഗം വാദിക്കാനാണ് സർക്കാർ കപിൽ സിബലിനെ സമീപിച്ചത്.

P Rajeev sanctioned Kapil Sibal s conference fee  Law Minister P Rajeev  P Rajeev  Kapil Sibal  gold smuggling case  gold smuggling case kerala  കപിൽ സിബലിന് കോൺഫറൻസ് ഫീസ് അനുവദിച്ചു  കപിൽ സിബല്‍  പി രാജീവ്  സ്വര്‍ണക്കടത്ത് കേസ്  നിയമവകുപ്പ്  Legal Department
നിയമവകുപ്പ് ഉത്തരവിന്‍റെ പകര്‍പ്പ്

ഒരു സിറ്റിങ്ങിന് 15.50 ലക്ഷം: ഓരോ സിറ്റിങ്ങിലും ഹാജരാകുന്നതിന് 15.50 ലക്ഷം രൂപയാണ് കപിൽ സിബലിന് ഫീസായി നൽകുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 10നാണ് കപിൽ സിബൽ സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ ആദ്യമായി ഹാജരായത്. അന്ന് സിറ്റിങ് ഫീസായി 15.5 ലക്ഷം രൂപ നിയമ വകുപ്പ് അനുവദിച്ചിരുന്നു. എന്നാൽ സർക്കാർ അഭിഭാഷകർ ഉണ്ടായിരിക്കെ , ഖജനാവിൽ നിന്നു ലക്ഷങ്ങൾ മുടക്കി മുതിർന്ന അഭിഭാഷകരെ ഇറക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഒന്നാം പിണറായി സര്‍ക്കാര്‍ നല്‍കിയത് കോടികള്‍: അതേസമയം കേരള ഹൈക്കോടതിയിൽ മാത്രം കേസ് വാദിക്കാനായി എത്തിയ പുറത്ത് നിന്നുള്ള അഭിഭാഷകർക്ക് ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് ഫീസായി നൽകിയത് 8.94 കോടി രൂപയാണ്. ഡൽഹിയിൽ നിന്നെത്തുന്ന അഭിഭാഷകർക്ക് വിമാന ടിക്കറ്റ് അടക്കം 24.94 ലക്ഷം രൂപയാണ് ചെലവാക്കിയത്. ആഡംബര ഹോട്ടലുകളിലെ താമസത്തിനും ഭക്ഷണത്തിനുമടക്കം ചെലവാക്കിയത് 8.59 ലക്ഷം രൂപ.

ALSO READ: വിക്‌ടര്‍ ടി തോമസ് ബിജെപിയില്‍ ചേർന്നു; യുഡിഎഫ് കാലുവാരുന്നവരുടെ മുന്നണിയെന്ന് വിമര്‍ശനം

അഡ്വക്കേറ്റ് ജനറല്‍ പോസ്റ്റുമാനായി: ഡൽഹിയിലെ മുതിർന്ന അഭിഭാഷകൻ കെവി വിശ്വനാഥനെയാണ് ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം തടയാൻ നിയോഗിച്ചത്. 55 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ഫീസായി നൽകിയത്. ഇതിനിടെ സർക്കാരിന് നിയമപരമായ ഉപദേശം നൽകേണ്ട അഡ്വക്കേറ്റ് ജനറലിന്‍റെ ജോലി പോസ്റ്റ്മാന്‍റെ ജോലിക്ക് സമാനമായി മാറിയെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ALSO READ: 'എഐ ക്യാമറകള്‍ക്ക് ആകെ ചെലവാക്കിയത് 74 കോടി, ബാക്കി സജ്ജീകരണങ്ങള്‍ക്ക്'; ചെന്നിത്തലക്ക് കെല്‍ട്രോണ്‍ എംഡിയുടെ മറുപടി

അഡ്വക്കേറ്റ് ജനറലിന്‍റെ ശമ്പളം മൂന്ന് ലക്ഷം രൂപയാണ്. ഡയറക്‌ടര്‍ ജനറൽ ഓഫ് പ്രോസിക്യൂഷൻ, 14 ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫ് പ്രോസിക്യൂഷൻ, 58 ഗവൺമെന്‍റ് പ്ലീഡർമാർ, 55 സീനിയർ ഗവൺമെന്‍റ് പ്ലീഡർമാർ, 21 സ്പെഷ്യൽ ഗവൺമെന്‍റ് പ്ലീഡർമാർ എന്നിങ്ങനെ നിയമ വിദഗ്‌ധരുടെ ഒരു നിരതന്നെ സർക്കാരിന് സ്വന്തമായിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ മുഖ്യമന്ത്രി പ്രതിസ്ഥാനത്ത് വരുന്ന കേസുകളിൽ ലക്ഷങ്ങൾ ചെലവിട്ട് ഡൽഹിയിൽ നിന്ന് അഭിഭാഷകരെ നിയോഗിക്കുന്നതിൽ രൂക്ഷവിമർശനമാണ് ഉയരുന്നത്.

ALSO READ: 'ഉപകരാർ സംബന്ധിച്ച് സർക്കാരിന് അറിവില്ല, വിശദീകരണം നൽകേണ്ടത് കെൽട്രോൺ' ; പ്രതിപക്ഷത്തിന് മറുപടിയുമായി ഗതാഗത മന്ത്രി

Last Updated : Apr 23, 2023, 10:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.