തിരുവനന്തപുരം: ചാനൽ ചർച്ചയ്‌ക്കിടെ ജൈവായുധ പരാമര്‍ശത്തിന്‍റെ പേരില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷാ സുല്‍ത്താനയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസ് അന്വേഷിക്കുന്ന ലക്ഷദ്വീപ് പൊലീസ് സംഘം തിരുവനന്തപുരത്തെത്തി സാക്ഷി മൊഴി രേഖപ്പെടുത്തി. ജൈവായുധ പരാമര്‍ശം നടത്തിയ ചര്‍ച്ചയില്‍ ഐഷയ്‌ക്കൊപ്പം പങ്കെടുത്ത യുവമോര്‍ച്ച നേതാവ് ബി.ജി വിഷ്‌ണുവിന്‍റെ സാക്ഷിമൊഴിയാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു പൊലീസ് സംഘം മൊഴി രേഖപ്പെടുത്തിയത്.
ഐഷയുടെ ആരോപണം ഗുരുതരം
ചാനല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പൊലീസ് ചോദിച്ചറിഞ്ഞതെന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം വിഷ്‌ണു പ്രതികരിച്ചു. കൊവിഡ് വൈറസിന്‍റെ പ്രഭവ കേന്ദ്രമായ ചൈനയെക്കുറിച്ച് പോലും ആരും ഉന്നയിക്കാത്ത ആരോപണമാണ് ഐഷ ചര്‍ച്ചയില്‍ ഉന്നയിച്ചത്. ഇതിനെതിരെ കേരള പൊലീസില്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും വിഷ്‌ണു ആരോപിച്ചു.
READ MORE: ലക്ഷദ്വീപ് പൊലീസ് സംഘം തിരുവനന്തപുരത്ത്
മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് അന്വേഷണസംഘം തിരുവനന്തപുരത്ത് എത്തിയതായി രാവിലെ അറിയിച്ചിരുന്നു. കവരത്തി എസ്.ഐ അമീര്‍ ദിന്‍ മുഹമ്മദിന്‍റെ നേതൃത്വത്തിലാണ് സംഘമെത്തിയത്. കഴിഞ്ഞ ദിവസം ഐഷാ സുൽത്താനയുടെ എറണാകുളത്തെ ഫ്ലാറ്റിൽ പരിശോധന നടത്തിയ പൊലീസ് സംഘം ഐഷയുടേതെന്ന് കരുതുന്ന ലാപ്ടോപ് കസ്റ്റഡിയിൽ എടുത്തിരുന്നു.
READ MORE: 'അജണ്ടയുടെ ഭാഗം, ചോദിച്ചത് ആവര്‍ത്തിക്കുന്നു '; കൊച്ചിയിലും ഐഷയെ ചോദ്യം ചെയ്‌ത് കവരത്തി പൊലീസ്