തിരുവനന്തപുരം : സിപിഎം അംഗങ്ങള്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് പാര്‍ട്ടി വിദ്യാഭ്യാസത്തിന്‍റെ കുറവുകൊണ്ടെന്ന് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. എല്ലാവര്‍ക്കും പാര്‍ട്ടി വിദ്യാഭ്യാസം നല്‍കും. എല്ലാവരും വേഗത്തില്‍ പാര്‍ട്ടി ബോധത്തില്‍ എത്തിയെന്ന് വരില്ല.
അവര്‍ക്ക് പരിശീലനം കൊണ്ടുമാത്രമേ ഈ ബോധത്തില്‍ എത്താന്‍ കഴിയുകയുള്ളൂ. പാര്‍ട്ടിയിലെ സ്ഥാനമാണ് പ്രധാനം.
ALSO READ: കിറ്റക്‌സ് കേരളം വിട്ടതിന് പിന്നില്‍ രാഷ്ട്രീയ കാരണമെന്ന് എ വിജയരാഘൻ
പാര്‍ട്ടിയംഗങ്ങള്‍ക്ക് ശരിയായ യുക്തിബോധവും ശാസ്ത്ര ബോധവും വേണമെന്നും വിജയരാഘവന്‍ പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, എം.എല്‍.എമാരായ ദലീമ, ആന്‍റണി ജോണ്‍ എന്നിവരാണ് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.