ETV Bharat / state

സസ്‌പെൻഷൻ ഉറപ്പിച്ച് കെ.വി തോമസ്, പദവികളെല്ലാം നഷ്‌ടമാകും; തുറക്കുന്നത് സിപിഎമ്മിലേക്കുള്ള വാതിൽ

author img

By

Published : Apr 26, 2022, 5:14 PM IST

പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിനെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം അച്ചടക്ക സമിതി സോണിയ ഗാന്ധിക്ക് കൈമാറി.

kv thomas suspension  congress disciplinary dommittee cpm party congress  കെ വി തോമസ് സസ്പെൻഷൻ  കോൺഗ്രസ് അച്ചടക്ക സമിതി സോണിയ ഗാന്ധി കെ വി തോമസ്
kv thomas will suspend soon

തിരുവനന്തപുരം: കെ.പി.സി.സി വിലക്ക് മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ എ.കെ ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതി തീരുമാനിച്ചു. തീരുമാനം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു കൈമാറി. അന്തിമ തീരുമാനം സോണിയ ഗാന്ധി പ്രഖ്യാപിക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അറിയിച്ചു.

അച്ചടക്ക നടപടിയുടെ ഭാഗമായി കെ.വി തോമസിനെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും ഒഴിവാക്കും. ഇതോടെ കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും എ.ഐ.സി.സി അംഗത്വത്തില്‍ നിന്നും കെ.വി തോമസ് പുറത്താകും.

അതേസമയം, അച്ചടക്ക സമിതി തന്നോട് വിശദീകരണം ചോദിച്ചതിനു മറുപടിയായി സോണിയ ഗാന്ധിക്ക് താന്‍ കത്തയച്ചിട്ടുണ്ടെന്നും അത് പാര്‍ട്ടി അധ്യക്ഷയുടെ പരിഗണനയിലാണെന്നും തോമസ് കൊച്ചിയില്‍ പ്രതികരിച്ചു. തീരുമാനം വരട്ടെ എന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടന്ന സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി സംഘടിപ്പിച്ച കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ച സെമിനാറിലാണ് കെ.പി.സി.സി വിലക്ക് ലംഘിച്ച് തോമസ് പങ്കെടുത്തത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ ഏറ്റവുമധികം ആക്രമിച്ചു കൊലപ്പെടുത്തിയ ഒരു ജില്ലയിലെ സിപിഎം സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് രക്തസാക്ഷി കുടുംബങ്ങളോടുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം സെമിനാര്‍ ബഹിഷ്‌കരിക്കാന്‍ കെ.പി.സി.സി ആഹ്വാനം ചെയ്‌തത്. ഇതേ സെമിനാറിലേക്ക് സിപിഎം ക്ഷണിച്ചിരുന്ന കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും മണിശങ്കര്‍ അയ്യറും കെ.പി.സി.സിയുടെ അഭ്യര്‍ഥന മാനിച്ച് പിന്‍വാങ്ങിയിരുന്നു.

എന്നാല്‍ വിലക്കു തള്ളിയ കെ.വി തോമസ് സെമിനാറില്‍ പങ്കെടുത്ത് പിണറായി വിജയനെ വാനോളം പുകഴ്ത്തുകയാണുണ്ടായത്. ഇത് കോണ്‍ഗ്രസ് നേതൃത്വത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. ഇതോടെ കെ.വി തോമസ് സ്വയം അച്ചടക്ക നടപടി ക്ഷണിച്ചു വരുത്തി സിപിഎമ്മിലേക്കുള്ള വാതില്‍ താനേ തുറക്കുകയായിരുന്നു. എറണാകുളത്തെ ഒരു പ്രബല സമുദായവുമായി കെ.വി തോമസിനുള്ള ബന്ധം ഭാവിയില്‍ തങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് സിപിഎം തോമസിനായി വല വിരിച്ചിരിക്കുന്നത്.

Also Read: കെവി തോമസിനെതിരെ അച്ചടക്ക നടപടി; പുറത്താക്കില്ല, പദവികളില്‍ നിന്ന് നീക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.