ETV Bharat / state

കെ സുധാകരന് പ്രത്യേക അജണ്ട, നോട്ടിസിന് മറുപടി നൽകും, അച്ചടക്കം ലംഘിച്ചിട്ടില്ല : കെ.വി തോമസ് - കെ. സുധാകരന്‍

'തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേ പറ്റൂ എന്ന് ചിലർക്ക് നിർബന്ധമുണ്ട്. പക്ഷേ താൻ പാർട്ടി വിട്ടുപോകില്ല'

kv thomas against k sudhakaran  kv thomas on aicc show cause notice  kv thomas  k sudhakaran  കെ.വി തോമസ്  കെ. സുധാകരന്‍  കെ. സുധാകരനെതിരെ കെ.വി തോമസ്
കെ. സുധാകരന് പ്രത്യേക അജണ്ട, നോട്ടീസിന് മറുപടി നൽകും, അച്ചടക്കം ലംഘിച്ചിട്ടില്ല: കെ.വി തോമസ്
author img

By

Published : Apr 11, 2022, 5:09 PM IST

Updated : Apr 11, 2022, 5:35 PM IST

തിരുവനന്തപുരം : സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് എഐസിസി നല്‍കിയ കാരണം കാണിക്കൽ നോട്ടിസിന് മറുപടി നല്‍കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി തോമസ്. നോട്ടിസിന് മറുപടി നൽകാൻ തനിക്ക് 48 മണിക്കൂർ മതി. 2018 മുതലുള്ള കാര്യങ്ങൾ മറുപടിയിൽ വിശദീകരിക്കും.

സുധാകരന് പ്രത്യേക അജണ്ട : അച്ചടക്ക സമിതി എന്ത് നടപടി എടുത്താലും അംഗീകരിക്കും. കോൺഗ്രസിനൊരു പാരമ്പര്യമുണ്ട്. പാർട്ടിയിൽ തുടരാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം ആവർത്തിച്ചു. തനിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്‌ പ്രസിഡന്‍റ് സോണിയ ഗാന്ധിക്ക് കത്തയച്ച കെപിസിസി അധ്യക്ഷൻ കെ. സുധാകരന് പ്രത്യേക അജണ്ടയാണ്.

കെ സുധാകരന് പ്രത്യേക അജണ്ട, നോട്ടിസിന് മറുപടി നൽകും, അച്ചടക്കം ലംഘിച്ചിട്ടില്ല : കെ.വി തോമസ്

പാർട്ടി വിട്ടുപോകില്ല : താൻ പറയാത്ത കാര്യങ്ങൾ തനിക്കെതിരെ കൊണ്ടുവന്നു. സൈബർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസുകാരാണ്. സെമിനാറിന് ആരെ വിളിക്കണമെന്ന് തീരുമാനിക്കേണ്ടത് സിപിഎം ആണ്. സെമിനാറിന് പോകരുത് എന്ന സമീപനത്തോട് എതിർപ്പുള്ളതുകൊണ്ടാണ് താൻ പോയത്. താൻ അച്ചടക്കം ലംഘിച്ചിട്ടില്ല. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയേ പറ്റൂ എന്ന് ചിലർക്ക് നിർബന്ധമുണ്ട്. പക്ഷേ താൻ പാർട്ടി വിട്ടുപോകില്ലെന്നും കെവി തോമസ് പറഞ്ഞു.

മകള്‍ രാഷ്‌ട്രീയത്തിലേക്കില്ല : മകൾ രേഖ തോമസിന്‍റെ രാഷ്ട്രീയ പ്രവേശ വാർത്തകളും അദ്ദേഹം തള്ളി. രേഖ തോമസ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മകൾക്കോ കുടുംബത്തിനോ താത്പര്യമില്ലെന്നും കെവി തോമസ് പറഞ്ഞു.

Also read: കെ വി തോമസ് പാർട്ടിയെ ഒറ്റുകൊടുത്തു, ഹൈക്കമാന്‍ഡ് നടപടി സ്വാഗതം ചെയ്യും : കെ സുധാകരൻ

വിലക്ക് ലംഘിച്ച് പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് കെവി തോമസ് ഒരാഴ്‌ചയ്‌ക്കകം മറുപടി നൽകണമെന്നാണ് എഐസിസി അച്ചടക്ക സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. കെവി തോമസിന്‍റെ മറുപടി ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് താരിഖ് അൻവർ അറിയിച്ചു.

Last Updated : Apr 11, 2022, 5:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.