ETV Bharat / state

കുതിരാന്‍ തുരങ്കം ആഗസ്റ്റ് ഒന്നിന് തുറന്നു കൊടുക്കണമെന്ന് മുഖ്യമന്ത്രി - മുഖ്യമന്ത്രി

ആഗസ്റ്റ് ഒന്നിന് തുറന്നു കൊടുക്കാന്‍ സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

kuthiran tunnel  കുതിരാന്‍ തുരങ്കം  കുതിരാന്‍  പിണറായി വിജയന്‍  മുഖ്യമന്ത്രി  pinarayi vijayan
കുതിരാന്‍ തുരങ്കം ആഗസ്റ്റ് ഒന്നിന് തുറക്കും
author img

By

Published : Jun 8, 2021, 2:12 PM IST

തിരുവനന്തപുരം: ദേശീയപാത 544ല്‍ കുതിരാനിലെ ഒരു തുരങ്കം ആഗസ്റ്റ് ഒന്നിന് തുറന്നു കൊടുക്കാന്‍ സൗകര്യമൊരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുരങ്ക നിര്‍മ്മാണത്തിന്‍റെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം മുന്നോട്ടു വച്ചത്.

Also Read: ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തെ അപമാനിച്ചതായി പരാതി; താക്കീതുമായി സ്പീക്കര്‍

പ്രവര്‍ത്തികളെല്ലാം അതിനു മുന്‍പേ പൂര്‍ത്തിയാക്കണം. ബന്ധപ്പെട്ട മറ്റ് അനുമതികളും നേടണം. മണ്‍സൂണ്‍ കാലമാണെങ്കിലും പ്രവര്‍ത്തനം തടസമില്ലാതെ മുന്നോട്ടു പോകാന്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ മന്ത്രിമാരായ കെ.രാധാകൃഷ്ണന്‍, പ്രൊഫ. ആര്‍.ബിന്ദു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.