ETV Bharat / state

കുടുംബശ്രീയുടെ 'റേഡിയോശ്രീ' സൂപ്പര്‍ ഹിറ്റ്; വമ്പന്മാരെ കൊമ്പുകുത്തിച്ചു, ആറ് മാസത്തിനിടെ 4 ലക്ഷം വരിക്കാര്‍

Online Radio app in malayalam: സ്വകാര്യ റേഡിയോകളെ പിന്നിലാക്കി കുടുംബശ്രീയുടെ റേഡിയോശ്രീ. ഡൗണ്‍ലോഡുകളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നു. 6 മാസത്തിനിടെ 4 ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍. കൂടുതല്‍ ഡൗണ്‍ലോഡുകള്‍ ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളില്‍.

കുടുംബശ്രീ  റേഡിയോശ്രീ  ബാക്ക് ടു സ്‌കൂള്‍  Radio Shree Download Increased  Radio Shrees Downloads Crossed 4 Laks  Kdumbashree Online Radio  Radio Shree Online Radio  കുടുംബശ്രീയുടെ റേഡിയോശ്രീ  റേഡിയോശ്രീയുടെ ഡൗണ്‍ലോഡുകള്‍  ഗള്‍ഫ് രാജ്യങ്ങള്‍  യൂറോപ്  Program In Radio Shree  Radio Shree RJ Hunt  Kudumbashree
Kudumbashree's Online Radio; Radio Shree's Downloads Crossed 4 Laks
author img

By ETV Bharat Kerala Team

Published : Dec 11, 2023, 8:01 PM IST

Updated : Dec 12, 2023, 6:36 AM IST

തിരുവനന്തപുരം: സ്വകാര്യ ഓണ്‍ലൈന്‍ റേഡിയോകളെ പിന്നിലാക്കി കുടുംബശ്രീയുടെ റേഡിയോശ്രീക്ക് മുന്നേറ്റം. 6 മാസത്തിനിടെ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ നിന്നും 4 ലക്ഷത്തിലധികം പേരാണ് റേഡിയോശ്രീ ഡൗണ്‍ലോഡ് ചെയ്‌തത്. കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കുന്ന ബാക്ക് ടു സ്‌കൂള്‍ പദ്ധതി പ്രകാരം തിരികെ സ്‌കൂളിലേക്ക് എത്തിയവരുടെ അനുഭവങ്ങളുടെ സംപ്രേഷണം ആരംഭിച്ചതോടെയാണ് ഡൗണ്‍ലോഡുകളുടെ എണ്ണം കുത്തനെ വര്‍ധിച്ചത് (Radio Shree).

മറ്റ് സ്വകാര്യ റേഡിയോകളെ ഏറെ പിന്നിലാക്കിയാണ് ചുരുങ്ങിയ സമയത്തില്‍ ഇത്രയധികം ഡൗണ്‍ലോഡുകളെന്നതാണ് ഏറെ ശ്രദ്ധേയം. 176 രാജ്യങ്ങളില്‍ നിന്നും 4,16000 പേരാണ് റേഡിയോശ്രീ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തിട്ടുള്ളത്. റേഡിയോശ്രീ ആപ്പിന്‍റെ സെര്‍വര്‍ വിവരങ്ങള്‍ പ്രകാരം മലയാളികള്‍ കൂടുതലുള്ള ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുമാണ് കൂടുതല്‍ ഡൗണ്‍ലോഡുകള്‍.

ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഇത്രയധികം വര്‍ധനവുണ്ടായതോടെ റേഡിയോയിലെ പരിപാടികളിലും ഏറെ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി 24 മണിക്കൂര്‍ സംപ്രേഷണത്തില്‍ 15 മണിക്കൂര്‍ പരിപാടികള്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. രാവിലെ 7 മുതല്‍ രാത്രി 10 വരെയാണ് പരിപാടികള്‍. അവധി ദിനമായ ഞായറാഴ്‌ചകളില്‍ സ്പെഷ്യല്‍ പരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട് (Radio Shree Download).

റേഡിയോശ്രീയുടെ തുടക്കം മെയ്‌ 17 മുതല്‍: കുടുംബശ്രീ ദിനമായ മേയ് 17ന് തന്നെയായിരുന്നു കുടുംബശ്രീയുടെ റേഡിയോശ്രീയുടെ സംപ്രേഷണവും ആരംഭിച്ചത്. കുറഞ്ഞ കാലയളവിനുള്ള ഇത്രയധികം ഉപഭോക്താക്കളുള്ള ആദ്യത്തെ മലയാളം ഓണ്‍ലൈന്‍ റേഡിയോയാണ് റേഡിയോശ്രീ. ഡിസംബര്‍ അവസാനത്തോടെ കുടുംബശ്രീ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി പരിപാടികള്‍ സംപ്രേഷണം ചെയ്യാനുള്ള ശ്രമങ്ങളും തുടരുകയാണെന്ന് റേഡിയോശ്രീയുടെ നടത്തിപ്പിന്‍റെ ചുമതലയുള്ള കൊച്ചിയിലെ സൗണ്ട് പാര്‍ക്ക് അക്കാദമി ഡയറക്‌ടര്‍ ശ്രീജ ഇടിവി ഭാരതിനോട് പറഞ്ഞു (Online Radio Of Kudumbashree).

ഒക്ടോബറില്‍ ഇതിനായി ആര്‍ജെ ഹണ്ട് നടത്താന്‍ നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും അത് സാധ്യമായില്ല. എന്നാല്‍ റേഡിയോശ്രീയുടെ സ്വീകാര്യതയെ ഇത് ഒട്ടും തന്നെ ബാധിച്ചിട്ടില്ല. കുടുംബശ്രീ മിഷനിലെ ഉദ്യോഗസ്ഥരുടെ സമയം കൂടി കണക്കിലെടുത്ത് ആര്‍ജെ ഹണ്ട് ഉടന്‍ നടത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍. തെരഞ്ഞെടുക്കുന്നവര്‍ക്ക് പരീശിലനം നല്‍കിയ ശേഷമാകും ആര്‍ജെ ഹണ്ട് നടത്തുക (Radio Shree RJ Hunt).

കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് റേഡിയോശ്രീക്ക് രൂപം നൽകാൻ കുടുംബശ്രീ സ്റ്റേറ്റ് മിഷനും തദ്ദേശ വകുപ്പും തീരുമാനിച്ചത്. ഒരേ സമയം രണ്ട് ലക്ഷം പേരിലേക്ക് എത്തുന്ന തരത്തിലാണ് റേഡിയോശ്രീയുടെ സംപ്രേഷണം. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയുള്ള പരിപാടികളും മറ്റ് വിനോദ പരിപാടികളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത് (Program In Radio Shree).

റേഡിയോശ്രീയിൽ നിലവിൽ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ:

  1. രാവിലെ 7 മുതൽ 9 വരെ പുനർജനി
  2. രാവിലെ 9 മുതൽ 11 വരെ സ്നേഹ സല്ലാപം
  3. രാവിലെ 11 മുതൽ 1 വരെ എരിവും പുളിയും
  4. ഉച്ചക്ക് 1 മുതൽ 3 വരെ പാദമുദ്ര
  5. വൈകിട്ട് 3 മുതൽ 5 വരെ അരം + അരം കിന്നരം
  6. വൈകിട്ട് 5 മുതൽ 7 വരെ സിനിമ ലോകം
  7. വൈകിട്ട് 7 മുതൽ 9 വരെ സ്വർണക്കൂട്ട്
  8. രാത്രി 9 മുതൽ 10 വരെ ആകാശദൂത്

Also Read: Radio Shree RJ Hunt : ആർജെകളെ തേടി കുടുംബശ്രീയുടെ ഓൺലൈൻ റേഡിയോ 'റേഡിയോശ്രീ'; ഓഡിഷൻ 25ന്

Last Updated : Dec 12, 2023, 6:36 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.