ETV Bharat / state

കെടിയു വിസി നിയമന വിധി; കേന്ദ്ര ഏജൻസികളുടെ തീരുമാനങ്ങൾ വളഞ്ഞവഴിയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള പ്രഹരമെന്ന് സിന്‍ഡിക്കേറ്റ്

author img

By

Published : Feb 16, 2023, 7:01 PM IST

Updated : Feb 16, 2023, 7:47 PM IST

സാങ്കേതിക സർവകലാശാലയിൽ വിസിയായി സിസാ തോമസിനെ നിയമിച്ചത് താൽക്കാലികമാണെന്നും വിസി നിയമനത്തിൽ നടപടികൾ കൈക്കൊള്ളേണ്ടത് സംസ്ഥാന സർക്കാരാണെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

ktu vc  vice chancellor  vice chancellor controversy  highcourt vedict  sisa thomas as ktu vc  sisa thomas  highcourt vedict on sisa thomas as ktu vc  ktu syndicate  pinarayi vijayan  cpim  governor  latest news in trivandrum  latest news today  കെടിയു വിസി  കെടിയു വിസി നിയമനം  വിസി നിയമനത്തിലെ ഹൈക്കോടതി വിധി  സിന്‍റിക്കേറ്റ്  കെടിയു വൈസ് ചാൻസലർ  കെടിയു സിന്‍റിക്കേറ്റ്  യുഡിഎഫ്  സിസാ തോമസ്  പിണറായി വിജയന്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  തിരുവനന്തപുരം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
കെടിയു വിസി നിയമനത്തിലെ ഹൈക്കോടതി വിധി; കേന്ദ്ര ഏജൻസികളുടെ തീരുമാനങ്ങൾ വളഞ്ഞവഴിയിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള പ്രഹരമെന്ന് സിന്‍റിക്കേറ്റ്

തിരുവനന്തപുരം: കെടിയു വൈസ് ചാൻസലർ - ഹൈക്കോടതി വിധി നിയമ വ്യവസ്ഥയിലുള്ള ജനവിശ്വാസം ഊട്ടിയുറപ്പിക്കുന്നതാണെന്ന് കെടിയു സിന്‍ഡിക്കേറ്റ്. ഒരു ഫെഡറൽ നിയമവ്യവസ്ഥ നിലവിലുള്ള രാജ്യത്ത് സംസ്ഥാന നിയമസഭകൾ നടത്തുന്ന നിയമ നിർമാണങ്ങളെ പാടേ മാറ്റി കേന്ദ്ര ഏജൻസികളുടെ തീരുമാനങ്ങൾ വളഞ്ഞ വഴിയിലൂടെ നടപ്പാക്കിയെടുക്കാനുള്ള കടലാസ് സംഘടനകളുടേയും തിരശീലയ്ക്കു പിന്നിൽ കളിക്കുന്നവരുടേയും നീക്കങ്ങൾക്ക് കിട്ടിയ പ്രഹരമാണിതെന്നും സിൻഡിക്കേറ്റ് പറഞ്ഞു. സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ സർക്കാർ അനുകൂല ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് സിന്‍ഡിക്കേറ്റിന്‍റെ പ്രതികരണം.

സംസ്ഥാന നിയമ നിർമാണത്തിലൂടെ കൈവന്ന ചാൻസലർ പദവിയെ ദുഷ്‌ടലാക്കോടെ നടത്തുന്ന മാധ്യമ പ്രചാരണങ്ങളിലൂടെ ദുരുപയോഗിക്കാനുള്ള നീക്കത്തിൽ നിന്ന് ഇനിയെങ്കിലും യുഡിഎഫ് കടലാസ് സംഘടനകൾ പിന്തിരിയണം. പരിമിതികളെ അതിവേഗം മറികടന്ന് രാജ്യത്തെ ഏറ്റവും മികവേറിയ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാകാനുള്ള കെടിയുവിന്‍റെ പ്രവർത്തനങ്ങൾക്ക് ഗതിവേഗമേറ്റാൻ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിന് ബഹുമാനപ്പെട്ട കേരള സർക്കാർ നടപടികൾ കൈക്കൊള്ളണം. സർവകലാശാലകളെ ശക്തിപ്പെടുത്തി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബാക്കി മാറ്റുവാനുള്ള രണ്ടാം പിണറായി സർക്കാരിന്‍റെ ശ്ലാഘനീയമായ പ്രവർത്തനങ്ങൾക്ക് ഒപ്പം നിൽക്കാൻ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ എല്ലാവരും തയ്യാറാകണമെന്നും സിന്‍ഡിക്കേറ്റ് പറഞ്ഞു.

സാങ്കേതിക സർവകലാശാലയിൽ വിസിയായി സിസാ തോമസിനെ നിയമിച്ചത് താൽക്കാലികമാണെന്നും വിസി നിയമനത്തിൽ നടപടികൾ കൈക്കൊള്ളേണ്ടത് സംസ്ഥാന സർക്കാരാണെന്നുമാണ് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയത്. സാങ്കേതിക സർവകലാശാല വിസി സിസാ തോമസും സർവകലാശാല സിൻഡിക്കേറ്റും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഹൈക്കോടതി വിധി. പുതിയ വിസി കാരണം ഭരണ സ്‌തംഭനം നടക്കുമെന്നും യൂണിവേഴ്‌സിറ്റി നടപടിക്രമങ്ങൾ താളം തെറ്റുന്നു എന്നും ചൂണ്ടിക്കാട്ടി സിന്‍ഡിക്കേറ്റ് കഴിഞ്ഞദിവസം വാർത്താസമ്മേളനം വിളിച്ചിരുന്നു.

സിസാ തോമസിനെ സാങ്കേതിക സർവകലാശാല വിസി പദവിയിൽ നിന്ന് നീക്കാൻ ഗവർണറോട് ശുപാർശ ചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ വിസിയെ നിയന്ത്രിക്കാൻ പികെ ബിജുവിന്‍റെ നേതൃത്വത്തിൽ നാലംഗ സമിതിയെയും സിൻഡിക്കേറ്റ് നിയമിച്ചിരുന്നു. ഇതിനിടയിലാണ് സിൻഡിക്കേറ്റിന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

സിസാ തോമസിന്‍റെ നിയമനം താല്‍കാലികം: കെടിയു സ്ഥിരം വിസി നിയമന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ഡോ.സിസ തോമസിന്‍റെ നിയമനം ശരിവച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ സർക്കാരിന്‍റെ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്. കേസ് പരിഗണിച്ച ജസ്‌റ്റിസ് എ മുഹമ്മദ് മുഷ്‌താഖ്, ജസ്‌റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പുതിയ വിസി ആരാകണമെന്ന് നിർദേശിക്കാനുളള അവകാശം സർക്കാരിനാണെന്നും സ്ഥിരം വിസിക്കായി പുതിയ പാനൽ സമർപ്പിക്കാമെന്നും വ്യക്തമാക്കി.

കെടിയു വിസിയായി സിസ തോമസിന്‍റെ നിയമനം താല്‍കാലികം തന്നെയാണ്. ചട്ടപ്രകാരമുളള നടപടികൾ പൂ‍ർത്തിയാക്കിയുള്ള നിയമനമായിരുന്നില്ലെന്നും പ്രത്യേക സാഹചര്യത്തിൽ ചാൻസലർ നടത്തിയ നിയമനമാണതെന്നും കോടതി പറഞ്ഞു. സിസ തോമസിന്‍റേത് താല്‍കാലിക നിയമനമായതിനാലാണ് മാറിനിൽക്കാൻ ഉത്തരവ് പുറപ്പെടുവിക്കാത്തതെന്നും ഡിവഷൻ ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

Last Updated : Feb 16, 2023, 7:47 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.