തിരുവന്തപുരം: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത ആരോപണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ രംഗത്ത്. എ.ആർ നഗർ സഹകരണ ബാങ്കിൽ അങ്കണവാടി ടീച്ചറുടെ അക്കൗണ്ടിൽ കുഞ്ഞാലിക്കുട്ടി 80 ലക്ഷം രൂപയുടെ കള്ളപ്പണം നിക്ഷേപിച്ചെന്നാണ് കെ.ടി. ജലീലിന്‍റെ ആരോപണം.
കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്നപ്പോൾ ഉണ്ടാക്കിയ 80 ലക്ഷം രൂപയുടെ അഴിമതിപ്പണം മലപ്പുറം കണ്ണമംഗലം സ്വദേശിനിയായ അങ്കണവാടി ടീച്ചറുടെ എ.ആർ. നഗർ സർവീസ് സഹകരണ ബാങ്കിലെ അക്കൗണ്ടിൽ മുൻ ബാങ്ക് സെക്രട്ടറി വി.കെ ഹരികുമാർ വഴി നിക്ഷേപിച്ചു. അക്കൗണ്ട് ഉടമ അറിയാതെ ആയിരുന്നു നിക്ഷേപം എന്നും ജലീൽ പറഞ്ഞു.
ALSO READ: 'ബ്ലാക്ക്‌മെയിൽ രാഷ്‌ട്രീയത്തിന്‍റെ വക്താവ്'; കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുന്നുവെന്ന് കെ.ടി. ജലീൽ
മേയ് 7ന് ഇൻകം ടാക്‌സ് നോട്ടീസ് നൽകിയപ്പോഴാണ് അക്കൗണ്ട് ഉടമ നിക്ഷേപത്തെ കുറിച്ച് അറിയുന്നത്. ഇവർ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. ഇൻകം ടാക്‌സിൻ്റെ നിർദേശം അനുസരിച്ച് സഹകരണ വകുപ്പ് ഇൻസ്പെക്ഷൻ വിങ് നടത്തിയ പരിശോധനയിൽ എആർ നഗർ സഹകരണ ബാങ്കിൽ 300 കോടിയിലധികം രൂപയുടെ കള്ളപ്പണ നിക്ഷേപം ബോധ്യപ്പെട്ടതായും കെ.ടി. ജലീൽ ആരോപിച്ചു.