ETV Bharat / state

കെ.ടി. ജലീലിൻ്റെ രാജി; പ്രതിഷേധം ശക്തമാക്കി കോൺഗ്രസും ബിജെപിയും - കെ.ടി. ജലീലിൻ്റെ രാജി ആവശ്യം

കേന്ദ്ര ഏജൻസി വിശദീകരണം തേടിയതിൻ്റെ പേരിൽ കെ.ടി. ജലീൽ രാജിവെയ്‌ക്കേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

K.T. Jalil demands resignation  Congress and the BJP are preparing to intensify the protest  കെ.ടി. ജലീലിൻ്റെ രാജി ആവശ്യം  കോൺഗ്രസും ബിജെപിയും
കെ.ടി. ജലീലിൻ്റെ രാജി ആവശ്യം; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസും ബിജെപിയും
author img

By

Published : Sep 15, 2020, 9:42 AM IST

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ നാലാം ദിവസവും പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസും ബിജെപിയും. യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ ഇന്ന് സെക്രട്ടേറിയറ്റിലേയ്ക്ക് മാർച്ച് നടത്തും. രാവിലെ 11 മണിയ്ക്കാണ് യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ച്‌. ഒ. രാജഗോപാൽ എം.എൽ.എ മാർച്ച് ഉദ്‌ഘാടനം ചെയ്യും. കഴിഞ്ഞ ദിവസം മഹിളാ മോർച്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. യൂത്ത് കോൺഗ്രസ് ഉച്ചയ്ക്ക് 12 മണിയ്ക്കാണ് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

കെ.ടി ജലീൽ രാജിവയ്ക്കും വരെ സമരവുമായി മുന്നോട്ടു പോകുമെന്നാണ് പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കുന്നത്. ജില്ലാ കേന്ദ്രങ്ങളിലേയ്ക്കും ഇന്ന് മാർച്ച് നടക്കും. കേന്ദ്ര ഏജൻസി വിശദീകരണം തേടിയതിൻ്റെ പേരിൽ കെ.ടി. ജലീൽ രാജിവെയ്‌ക്കേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ജലീലിനെതിരായ സമരങ്ങൾക്കെതിരെ മുഖ്യമന്ത്രി വിമർശനവും ഉന്നയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.