തിരുവനന്തപുരം: സർവകലാശാലകളിലെ തുടർനടപടികൾ ചർച്ച ചെയ്യുന്നതിന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ ഇന്ന് സർവകലാശാല വൈസ് ചാൻസലർമാരുമായി ചർച്ച നടത്തും. വീഡിയോ കോൺഫറൻസ് വഴി ആയിരിക്കും യോഗം. ലോക്ഡൗൺ നീട്ടിയ പശ്ചാത്തലത്തിലാണ് യോഗം. അക്കാദമിക് കലണ്ടർ, പരീക്ഷ നടത്തിപ്പ്, ഗവേഷണ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ എന്നിവ യോഗത്തിൽ ചർച്ചയാകും. കൊവിഡ് ഭീഷണിയെ തുടർന്ന് കോളജ് വിദ്യാർഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ ഓൺലൈൻ ക്ലാസുകൾക്ക് ഇന്ന് തുടക്കമാകും. അസാപ്പ് ആപ്ലിക്കേഷൻ വഴിയാണ് ക്ലാസുകൾ. കൂടാതെ വിദ്യാർഥികൾക്ക് അധ്യാപകരുമായി സംവദിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.
കെ.ടി.ജലീൽ വൈസ് ചാൻസലർമാരുമായി ചർച്ച നടത്തും - thiruvnathapuram news
അക്കാദമിക് കലണ്ടർ, പരീക്ഷ നടത്തിപ്പ്, ഗവേഷണ രംഗത്ത് വരുത്തേണ്ട മാറ്റങ്ങൾ എന്നിവ യോഗത്തിൽ ചർച്ചയാകും
![കെ.ടി.ജലീൽ വൈസ് ചാൻസലർമാരുമായി ചർച്ച നടത്തും തിരുവനന്തപുരം വാർത്ത thiruvnathapuram news കെ.ടി.ജലീൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6797399-thumbnail-3x2-kkkk.jpg?imwidth=3840)