ETV Bharat / state

KT Jaleel On Solar Case In Assembly 'ഉമ്മൻ‌ ചാണ്ടിയെ വേട്ടയാടിയത് കോൺഗ്രസിലെ ഗ്രൂപ്പ്‌ വൈര്യം': കെ ടി ജലീൽ

Former Minister KT Jaleel on Solar Case In Kerala Assembly: ഞങ്ങൾ നിങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെന്നും എന്നാല്‍ രാഷ്ട്രീയ ശത്രുക്കളല്ലെന്നും കെ ടി ജലീൽ പ്രതികരിച്ചു

KT Jaleel On Solar Case  KT Jaleel  Solar Case in Assembly  Solar Case  Oommen Chandy  Congress Group Fight  LDF  ഉമ്മൻ‌ ചാണ്ടി  ഉമ്മൻ‌ ചാണ്ടിയെ വേട്ടയാടിയത്  കോൺഗ്രസിലെ ഗ്രൂപ്പ്‌ വൈര്യം  ജലീൽ  എംഎൽഎ  സോളാർ കേസ്  സോളാർ  കോൺഗ്രസ്‌
KT Jaleel On Solar Case in Assembly
author img

By ETV Bharat Kerala Team

Published : Sep 11, 2023, 3:30 PM IST

കെ.ടി ജലീൽ നിയമസഭയില്‍

തിരുവനന്തപുരം: സോളാർ കേസിൽ (Solar Case) ഉമ്മൻ‌ ചാണ്ടിയെ (Oommen Chandy) വേട്ടയാടിയത് കോൺഗ്രസിലെ ഗ്രൂപ്പ്‌ വൈര്യമെന്ന് (Congress Group Fight) കെ.ടി ജലീൽ (KT Jaleel) എംഎൽഎ. ഞങ്ങൾ നിങ്ങളുടെ രാഷ്ട്രീയ എതിരാളികളാണ്. രാഷ്ട്രീയ ശത്രുക്കളല്ലെന്നും നിങ്ങളുടെ രാഷ്ട്രീയ ശത്രുക്കൾ നിങ്ങളുടെ കൂടെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരള രാഷ്ട്രീയത്തിലെ വലിയ വിവാദങ്ങൾ പരിശോധിച്ചാൽ അതിന്‍റെ പിറകിൽ കോൺഗ്രസ്‌ ഗ്രൂപ്പ്‌ വഴക്ക് കാണാനാകും. സോളാർ രക്തത്തിൽ ഇടതുപക്ഷത്തിന് (LDF) എന്ത് പങ്കാണുള്ളത്. ഇടതുപക്ഷത്തിന്‍റെ മാധ്യമങ്ങൾ ഇക്കാര്യത്തിൽ സ്വീകരിച്ച സമീപനം നിഷ്‌പക്ഷമായി നിങ്ങൾ പരിശോധിക്കണമെന്നും കെ.ടി ജലീല്‍ പറഞ്ഞു.

ജയിലിൽ നിന്ന് സരിത പ്രസിദ്ധീകരിച്ച കത്ത് പുറത്തുവിട്ടത് ഇടതുപക്ഷമല്ല. ഇടതുപക്ഷ മാധ്യമങ്ങളോ ഇടതുപക്ഷ നേതാക്കളോ സോളാർ കേസിൽ അപമാനമുന്നയിക്കാൻ ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. ഇടതുപക്ഷ പ്രസിദ്ധീകരണങ്ങൾക്കെതിരായി ആരെങ്കിലും കേസ് കൊടുത്തിരുന്നോ എന്നും സിബിഐയുടെ റിപ്പോർട്ടിൽ എവിടെയെങ്കിലും ഇടതുപക്ഷ സർക്കാരിന്‍റെ ഗൂഡലോചനയെ കുറിച്ച് പറയുന്നുണ്ടോ എന്നും കെ.ടി ജലീൽ എംഎൽഎ നിയമസഭയിൽ ചോദിച്ചു.

ഞങ്ങളാണ് ഈ കേസ് കൊണ്ടുവന്നതെന്ന് സിബിഐ റിപ്പോർട്ടിലില്ല. സോളാർ കേസിൽ പരാതി കൊടുത്ത ശ്രീധരൻ നായർ കേസ് കൊടുക്കുന്ന സമയത്ത് കെപിസിസി അംഗമായിരുന്നു. യുഡിഎഫ് സർക്കാരാണ് സോളാർ കേസിൽ സരിതയെ അറസ്‌റ്റ് ചെയ്യുന്നത്. ജോപ്പനെയും ഗൺമാൻ സലീമിനേയും നീക്കിയത് ഞങ്ങളല്ലെന്നും എൽഡിഎഫ് അനിശ്ചിതകാല ഉപരോധ സമരം അവസാനിപ്പിച്ച ശേഷം തിരുവഞ്ചൂരിന്‍റെ പൊലീസാണ് ഗൺമാൻ സലീമിനെ അറസ്‌റ്റ് ചെയ്യുന്നതെന്നും കെ.ടി ജലീല്‍ പറഞ്ഞു. ശിവരാജൻ കമ്മിഷന്‍റെ കണ്ടെത്തലുകൾ നാട്ടിൽ പാട്ടാക്കിയത് നിങ്ങളാണെന്നും ഈ രക്തത്തിൽ നിങ്ങൾക്കാണ് പങ്കെന്നും കെടി ജലീൽ എംഎൽഎ അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

Also Read: Solar case Adjournment discussion Kerala assembly പിണറായി വിജയന്‍റെ മുഖ്യമന്ത്രി സ്ഥാനം പരാതിക്കാരിയുടെ സ്‌പോൺസർഷിപ്പെന്ന് ഷാഫി പറമ്പിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.