തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ സംബന്ധിച്ച് കെ.എംഷാജി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി കെ.ടി.ജലീല്‍. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് ഖ്യാതിയുണ്ടാകുമ്പോള്‍ അതിനെതിരെ പറയുന്നത് സംസ്ഥാന താല്‍പര്യത്തിന് എതിരാണ്. പലകൊമ്പന്‍മാരും വമ്പന്‍മാരും മുടക്കിയിട്ടും പ്രളയകാലത്ത് കോടികളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. ഷാജിയുടേത് മുസ്ലീംലീഗിലെ എല്ലാവരുടെയും അഭിപ്രായമാകണമെന്നില്ല. സി.എച്ച് മുഹമ്മദ് കോയയുടെ മരണശേഷം അദ്ദേഹത്തിന്‍റെ കുടുംബത്തിന് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ സഹായം നല്‍കിയിട്ടുണ്ടെന്നും അന്ന് സഹായം ലഭിച്ച മുനീര്‍ പഴയ കാര്യങ്ങള്‍ വിസ്‌മരിക്കരുതെന്നും ജലീല്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കെ.എം ഷാജി പച്ചക്കള്ളം പ്രചരിപ്പിക്കുന്നു: കെ.ടി.ജലീല്‍ - കെ.ടി.ജലീല്‍
സി.എച്ച് മുഹമ്മദ് കോയയുടെ മരണശേഷം കുടുംബം സര്‍ക്കാര്‍ സഹായം കൈപ്പറ്റി