ETV Bharat / state

കെഎസ്‌യു മാര്‍ച്ച് അക്രമാസക്തം; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം - police action

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരായ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്‌തു. നിരവധി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

കെഎസ്‌യു മാര്‍ച്ച് അക്രമാസക്തം
author img

By

Published : Jul 3, 2019, 5:20 PM IST

Updated : Jul 3, 2019, 8:15 PM IST

തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ലാത്തിവീശി. കെഎസ് യു സംസ്ഥാന പ്രസിഡന്‍റ് കെഎം അഭിജിത്ത് അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെഎസ്‌യു നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു മടങ്ങിയതിനു പിന്നാലെയായിരുന്നു സംഘര്‍ഷം.

കെഎസ്‌യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ബാരിക്കേടുകള്‍ മറിച്ചിടാന്‍ നോക്കിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിന്തിരിയാതിരുന്നതോടെ ഒന്നിലേറെ തവണയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. ഇതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പൊലീസ് പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിവീശുകയായിരുന്നു.

പ്രവര്‍ത്തകര്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ചതോടെ ഒന്നിലേറെ തവണയാണ് പൊലീസ് ലാത്തി വീശിയത്. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡില്‍ ഇരുന്ന് പ്രതിഷേധം തുടര്‍ന്നതോടെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.

Intro:ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തിവീശി. കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. പോലീസ് അക്രമത്തില്‍ പ്രധിഷേധിച്ച് സംസ്ഥാന വ്യാപകമായി കെഎസ് യു നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു..

Body:ഹോള്‍ഡ് സംഘര്‍ഷം വിഷ്വല്‍

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു മടങ്ങിയതിനു പിന്നാലെയായിരുന്നു സംഘര്‍ഷം. ബാരിക്കേടുകള്‍ മറിച്ചിടാന്‍ നോക്കിയ പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിന്തിരിയാതിരുന്നതോടെ ഒന്നിലേറെ തവണയാണ
കണ്ണീര്‍ വാതകം പ്രയോഗിച്ചത്

ഹോള്‍ഡ് കണ്ണീര്‍ വാതകം പൊട്ടുന്ന വിഷ്വല്‍

ഇതിനിടെ ഒരു വിഭാഗം പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകര്‍ക്കു നേരെ ലാത്തിവീശുകയായിരുന്നു.

ഹോള്‍ഡ് വളഞ്ഞിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍

പ്രവര്‍ത്തകര്‍ വീണ്ടും വീണ്ടും പ്രകോപനം സൃഷ്ടച്ചതോടെ ഒന്നിലേറെ തവണയാണ് പോലീസ് ലാത്തി വീശിയത്. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക
ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. റോഡില്‍ ഇരുന്ന പ്രതിഷേധം തുടര്‍ന്നതോടെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കുക്കയായിരുന്നു

ഹോള്‍ഡ് അറസ്റ്റ് ചെയ്തു നീക്കുന്നതും വണ്ടിയില്‍ നിന്ന് മുദ്രാവാക്യം വിളിച്ച് പോകുന്നതും.

Conclusion:
ഇടിവി ഭാരത് തിരുവനന്തപുരം

Last Updated : Jul 3, 2019, 8:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.