തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിൽ കെ.എസ്.യു പ്രവർത്തകനെ മർദ്ദിച്ച സംഭവത്തില്‍ എസ്.എഫ്.ഐ നേതാവ് മഹേഷ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.യു മ്യൂസിയം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സ്റ്റേഷനിലേക്ക് കയറാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് സ്റ്റേഷന്‍റെ മുന്നിലിരുന്ന് പ്രവര്‍ത്തകര്‍ അരമണിക്കുറോളം ഉപരോധം തുടര്‍ന്നു. മഹേഷിനെ ഉടന്‍ അറസ്റ്റ് ചെയ്‌തില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കെ.എസ്.യു അറിയിച്ചു. കഴിഞ്ഞ ആഴ്‌ചയാണ് യൂണിവേഴ്‌സിറ്റി കോളജിലെ എം.എ വിദ്യാര്‍ഥിയും കെ.എസ്.യു പ്രവര്‍ത്തകനുമായ നിതിന്‍ രാജിനെ മഹേഷിന്‍റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത്. ഇതിനു പിന്നാലെ കൊലവിളി നടത്തുന്ന മഹേഷിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു. അതേസമയം മഹേഷ് ഒളിവിലാണെന്നാണ് പൊലീസിന്‍റെ വിശദീകരണം.
കെ.എസ്.യു പ്രവര്‍ത്തകന് മർദ്ദനം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കെ.എസ്.യു - യൂണിവേഴ്‌സിറ്റി കോളജ്
മഹേഷിനെ ഉടന്‍ അറസ്റ്റ് ചെയ്‌തില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കെ.എസ്.യു അറിയിച്ചു.

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിൽ കെ.എസ്.യു പ്രവർത്തകനെ മർദ്ദിച്ച സംഭവത്തില്‍ എസ്.എഫ്.ഐ നേതാവ് മഹേഷ് കുമാറിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.യു മ്യൂസിയം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. സ്റ്റേഷനിലേക്ക് കയറാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് സ്റ്റേഷന്‍റെ മുന്നിലിരുന്ന് പ്രവര്‍ത്തകര്‍ അരമണിക്കുറോളം ഉപരോധം തുടര്‍ന്നു. മഹേഷിനെ ഉടന്‍ അറസ്റ്റ് ചെയ്‌തില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കെ.എസ്.യു അറിയിച്ചു. കഴിഞ്ഞ ആഴ്‌ചയാണ് യൂണിവേഴ്‌സിറ്റി കോളജിലെ എം.എ വിദ്യാര്‍ഥിയും കെ.എസ്.യു പ്രവര്‍ത്തകനുമായ നിതിന്‍ രാജിനെ മഹേഷിന്‍റെ നേതൃത്വത്തില്‍ മര്‍ദ്ദിച്ചത്. ഇതിനു പിന്നാലെ കൊലവിളി നടത്തുന്ന മഹേഷിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു. അതേസമയം മഹേഷ് ഒളിവിലാണെന്നാണ് പൊലീസിന്‍റെ വിശദീകരണം.
Body:';......
Conclusion:.''