തിരുവനന്തപുരം: നവകേരള യാത്രക്കെതിരെ കെ.എസ് യു പ്രവർത്തകർ നടത്തിയ ഡിജിപി ഓഫീസ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. അന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌ത കെഎസ്‌യു പ്രവര്‍ത്തകര്‍ നിലവില്‍ റിമാന്‍റിലാണ്. ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷ കോടതി തള്ളി(Ksu Protest Against Nava Kerala Sadas, Custody Request Denied By Court). തിരുവനനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നാണ് പൊലീസിന്‍റെ ആവശ്യം നിരാകരിച്ചത്.
പൊലീസിനെതിരെ കെ.എസ് യു പ്രവർത്തകർ എറിഞ്ഞ ചീമുട്ടയുടെയും , മുളക് പൊട്ടിയുടെയും ഉറവിടം തേടി കണ്ടെത്തണം ഇതിനായി പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പോലീസിന്‍റെ ആവശ്യം. മുട്ട വാങ്ങിയ ഉറവിടം കടകളില്‍ നിന്നാണെന്നും, മുളക് പൊടി എവിടുന്ന് എന്ന കാര്യം പോലീസ് ചോദിച്ചാൽ പറയാം എന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
വിദ്യാര്‍ഥികളുടെ ജാമ്യ അപേക്ഷയിൽ കോടതി ബുധനാഴ്ച വാദം കേള്‍ക്കും. ഇതേ കോടതി തന്നെ 19 യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യ അപക്ഷയിൽ വിധിയും പറയും.