ETV Bharat / state

കേരള സർവകലാശാല മാർക്ക് തിരിമറി; കെ.എസ്.യു മാർച്ചിൽ സംഘർഷം - കേരള സർവകലാശാല മാർക്ക് തിരിമറി

കേരള സർവകലാശാല ആസ്ഥാനത്തേയ്ക്ക് നടന്ന മാർച്ചിലാണ് സംഘർഷം ഉണ്ടായത്.

ksu kerala university march  KSU  NSUI  KSU March  kerala university  സർവകലാശാല മാർക്ക് തിരിമറി  കേരള സർവകലാശാല മാർക്ക് തിരിമറി  കെ.എസ്.യു മാർച്ചിൽ സംഘർഷം
കേരള സർവകലാശാല മാർക്ക് തിരിമറി; കെ.എസ്.യു മാർച്ചിൽ സംഘർഷം
author img

By

Published : Feb 4, 2021, 3:28 PM IST

Updated : Feb 4, 2021, 4:05 PM IST

തിരുവനന്തപുരം: സർവകലാശാല മാർക്ക് തിരിമറി വിവാദത്തിൽ കെ.എസ്.യു കേരള സർവകലാശാല ആസ്ഥാനത്തേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സർവകലാശാലയ്ക്ക് മുന്നിലെത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തളളുമായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുമാറ്റി.

കെ എസ് യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ചിന് കെ എസ് യു ജില്ലാ പ്രസിഡന്‍റ് സെയ്ദലി കായ്പ്പാടി നേതൃത്വം നൽകി. എൻ എസ് യു ദേശീയ സെക്രട്ടറി എറിക്ക് സ്‌റ്റീഫൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്‍റ് റിങ്കു, സംസ്ഥാന ജനറൽ സെക്രട്ടറി ബാഹുൽ കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.

കേരള സർവകലാശാല മാർക്ക് തിരിമറി; കെ.എസ്.യു മാർച്ചിൽ സംഘർഷം

കേരള സർവകലാശാല ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിലെ വിദ്യാർഥിയുടെ മാർക്കിലാണ് ആദ്യം തിരിമറി വ്യക്തമായത്. തുടർന്നുള്ള പരിശോധനയിൽ എഴുപതിലേറെ വിദ്യാർഥികളുടെ മാർക്കുകളിൽ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന് സെക്ഷൻ ഓഫീസർ എ വിനോദിനെ സർവകലാശാല സസ്‌പെൻഡ് ചെയ്‌തിരുന്നു.

Last Updated : Feb 4, 2021, 4:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.