ETV Bharat / state

കെഎസ്‌യു നേതാക്കളുടെ നിരാഹാരസമരം; സർക്കാർ മൗനം തുടരുന്നു - യൂണിവേഴ്‌സിറ്റി കോളജ്

സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് കെഎസ്‌യു നേതൃത്വത്തിന്‍റെ തീരുമാനം.

നിരാഹാരസമരം
author img

By

Published : Jul 21, 2019, 2:28 PM IST

Updated : Jul 21, 2019, 3:54 PM IST

തിരുവനന്തപുരം: കേരള സർവകലാശാല, പിഎസ്‌സി പരീക്ഷ ക്രമക്കേടുകളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒരാഴ്ച പിന്നിട്ടിട്ടും ചർച്ചക്ക് ക്ഷണിക്കാതെ സർക്കാർ. സർക്കാർ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് കെഎസ്‌യു നേതൃത്വത്തിന്‍റെ തീരുമാനം.

കെഎസ്‌യു നേതാക്കളുടെ നിരാഹാരസമരം; സർക്കാർ മൗനം തുടരുന്നു

യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമത്തിൽ മുഖ്യ പ്രതിയായ ശിവരഞ്ജിത്തിന്‍റെ വീട്ടിൽ നിന്നും കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് കെഎസ്‌യു സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. കെഎസ്‌യു പ്രസിഡന്‍റ് കെ എം അഭിജിത്തിന്‍റെ നേതൃത്വത്തിൽ തുടരുന്ന സമരം ഏഴ് ദിവസം പിന്നിട്ടിട്ടും സർക്കാർ മൗനം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശക്തമായ പ്രതിഷേധ പരിപാടികൾക്കാണ് സെക്രട്ടേറിയേറ്റ് പരിസരം സാക്ഷ്യം വഹിച്ചത്. എന്നിട്ടും സർക്കാർ കണ്ട ഭാവം നടിച്ചിട്ടില്ല.

അതേസമയം എബിവിപി നടത്തി വന്ന 72 മണിക്കൂർ സത്യാഗ്രഹം അവസാനിപ്പിച്ചു. മുൻ ഡിജിപി ടി പി സെൻകുമാർ സമരപ്പന്തൽ സന്ദർശിച്ചു.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളജിൽ നാളെ മുതല്‍ ക്ലാസുകൾ ആരംഭിക്കും. ഈ സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാകാനാണ് സാധ്യത. അതേസമയം വധശ്രമ കേസിൽ ആകെ 16 പ്രതികളെ തിരിച്ചറിഞ്ഞു. 10 പേരെയാണ് ഇനി പിടികിട്ടാനുള്ളത്. ഇതിൽ എട്ട് പേർക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാണ് പൊലീസ് നീക്കം. പ്രതികൾക്കായി രാവിലെ മുതൽ വ്യാപക തിരച്ചിൽ തുടരുകയാണ്.

Intro:പി.എസ്.സി, കേരള സർവകലാശാല പരീക്ഷ ക്രമക്കേടുകളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു നാത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒരാഴ്ച പിന്നിട്ടിട്ടും ചർച്ചയ്ക്കു ക്ഷണിക്കാതെ സർക്കാർ. സർക്കാർ നിഷേധാത്മ നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാകും.അതേസമയം യൂണിവേഴ്സി കേളേജ് വിഷയത്തിൽ എ.ബി.വി.പി നടത്തിവന്ന 72 മണിക്കൂർ സത്യാഗ്രഹ സമരം അവസാനിപ്പിച്ചുBody:യൂണിവേഴ്സിറ്റി കോളേജ് വധശ്രമത്തിൽ മുഖ്യ പ്രതിയായ ശിവരജഞ്ജിത്തിന്റെ വീട്ടിൽ നിന്നും കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് കെ.എസ്.യു സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വൽ തുടരുന്ന സമയം 7 ദിവസം പിന്നിട്ടിട്ടും സർക്കാർ മൗനം തുടരുകയാണ്.കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശക്തമായ പ്രതിഷേധ പരിപാടികൾക്കാണ് സെക്രട്ടറിയേറ്റ് പരിസരം സാക്ഷ്യം വഹിച്ചത്. എന്നിട്ടും സർക്കാർ കണ്ട ഭാവം നടിച്ചില്ല .

ബൈറ്റ്
സുധാകരൻ

അതേ സമയം എബിവിപി നടത്തി വന്ന72 മണിക്കൂർ സത്യാഗ്രഹം അവസാനിപ്പിച്ചു. മുൻ ഡിജിപി ടി പി സെൻകുമാർ സമരപ്പന്തൽ സന്ദർശിച്ചു.

ബൈറ്റ്
സെൻകുമാർ

സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന യൂണിവേഴ്സിറ്റി കോളേജിൽ ക്ലാസുകൾ നാളെ മുതൽ പുനരാംഭിക്കും. ഈ സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാകാനാണ് സാധ്യത. അതേ സമയം വധശ്രമ കേസിൽ ആകെ 16 പ്രതികളെ തിരിച്ചറിഞ്ഞു.10 പേരെയാന്ന് ഇനി പിടികിട്ടാനുള്ളത്. ഇതിൽ 8 പേർക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാണ് പോലീസ് നീക്കം. പ്രതികൾക്കായി.രാവിലെ മുതൽ വ്യാപക തിരച്ചിൽ തുടരുന്നു.

ഇ ടി വി ഭാ ര ത്
തിരുവനന്തപുരം.

Conclusion:
Last Updated : Jul 21, 2019, 3:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.