ETV Bharat / state

400 ദീര്‍ഘദൂര ബസുകള്‍ പിന്‍വലിച്ച് കെഎസ്ആര്‍ടിസി - withdraws long distance buses

കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ദീര്‍ഘദൂര ബസുകളുടെ കാലാവധി ഏഴു വര്‍ഷമാണ്. ഈ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ബസുകൾ പിൻവലിക്കുന്നത്.

KSRTC withdraws long distance buses  KSRTC withdraws buses  ദീര്‍ഘദൂര ബസുകള്‍ പിന്‍വലിച്ച് കെഎസ്ആര്‍ടിസി  ബസുകള്‍ പിന്‍വലിച്ച് കെഎസ്ആര്‍ടിസി  കെഎസ്ആര്‍ടിസി  KSRTC  കേന്ദ്ര മോട്ടോര്‍ വാഹന നിയമം  ദീര്‍ഘദൂര സര്‍വീസ്  കിഫ്ബി  withdraws long distance buses  withdraws long distance KSRTC buses
400 ദീര്‍ഘദൂര ബസുകള്‍ പിന്‍വലിച്ച് കെഎസ്ആര്‍ടിസി; നടപടി കാലാവധി പൂര്‍ത്തിയായതിന് പിന്നാലെ
author img

By

Published : Aug 17, 2021, 11:45 AM IST

തിരുവനന്തപുരം: അന്തര്‍സംസ്ഥാന റൂട്ടുകളില്‍ ഉള്‍പ്പടെ ഓടുന്ന 400 ദീര്‍ഘദൂര സര്‍വീസ് ബസുകളെ പിൻവലിച്ച് കെഎസ്ആര്‍ടിസി. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ദീര്‍ഘദൂര ബസുകളുടെ കാലാവധി ഏഴു വര്‍ഷമാണ്. ഈ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നടപടി. തിരിച്ചുവിളിക്കുന്ന ബസുകള്‍ ഓര്‍ഡിനറി ബസുകളായി ഓടും.

അതേസമയം സംസ്ഥാനത്തിനകത്ത് ഓടുന്ന ബസുകളുടെ കാലാവധി രണ്ടുവര്‍ഷം കൂടി നീട്ടിനല്‍കണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. ദീര്‍ഘദൂര ബസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കുന്നത് കോര്‍പ്പറേഷനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ബസുകളുടെ കുറവ് മൂലം തമിഴ്‌നാട്ടിലേക്കുള്ള 22 സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രതിസന്ധി കണക്കിലെടുത്ത് 50 ബസുകള്‍ വാടകയ്ക്ക് എടുത്ത് ഓടിക്കാനും കോര്‍പ്പറേഷന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

ALSO READ: പാചകവാതക വിലയിൽ വർധനവ്; സിലിണ്ടറിന് 25 രൂപ കൂട്ടി

കിഫ്ബിയുടെ സഹായത്തോടെ വാങ്ങുന്ന 50 ഇലക്ട്രിക് ബസുകള്‍, 1.4 കോടി വിലവരുന്ന എട്ട് വോള്‍വോ സ്‌ലീപ്പര്‍ ബസുകള്‍, മറ്റ് 72 ബസുകള്‍ എന്നിവയുടെ കരാര്‍ നടപടികള്‍ പ്രാഥമിക ഘട്ടത്തിലാണ്. സിറ്റി സര്‍വീസുകള്‍ക്ക് വേണ്ടി വരുന്ന 310 സി.എന്‍.ജി ബസുകളും കരാര്‍ നല്‍കുന്ന ഘട്ടത്തിലെത്തിയിട്ടില്ല. പ്രധാനമന്ത്രി പ്രഖ്യാപിച്ച കേന്ദ്ര പൊളിക്കല്‍ നയം നടപ്പിലാകുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ 635 ബസുകളാണ് പൊളിക്കേണ്ടിവരിക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.