ETV Bharat / state

KSRTC To Buy New Android ETM ഇനി ടിക്കറ്റ്‌ കിട്ടിയില്ലെന്ന പരാതി വേണ്ട; പുതിയ ആൻട്രോയ്‌ഡ്‌ ടിക്കറ്റ് മെഷീനുകൾ വാങ്ങാനൊരുങ്ങി കെഎസ്ആർടിസി

K Rail Procures ETM For KSRTC കെഎസ്ആർടിസിയുടെ പ്രോജക്‌ട്‌ മാനേജ്മെന്‍റ്‌ കൺസൾട്ടൻസിയായ കെ റെയിൽ ആണ് കെഎസ്ആർടിസിക്ക് വേണ്ടി ഇ ടി എം മെഷീനുകൾ വാങ്ങുന്നത്

Electronic Ticketing Machine  Ksrtc etm machine new tender  KSRTC to buy new Android ETM  KSRTC to buy new Electronic Ticketing Machine  KSRTC  കേരള റെയിൽ ഡവലപ്മെന്‍റ്‌ കോർപറേഷൻ  K Rail procures ETM for KSRTC  Kerala Rail Development Corporation  ടിക്കറ്റ് മെഷീനുകൾ വാങ്ങാനൊരുങ്ങി കെഎസ്ആർടിസി  കെഎസ്ആർടിസി  Ticket machine
KSRTC To Buy New Android ETM
author img

By ETV Bharat Kerala Team

Published : Oct 16, 2023, 11:03 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ടിക്കറ്റ് മെഷീനുകൾ (Electronic Ticketing Machine-ETM) വ്യാപകമായി തകരാറിലാകുന്നതിന്‍റെ പശ്ചാത്തലത്തിൽ ആധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ ആൻട്രോയ്‌ഡ്‌ ഇടിഎം വാങ്ങാനൊരുങ്ങി കെഎസ്ആർടിസി (KSRTC To Buy New Android ETM). കെഎസ്ആർടിസിയുടെ പ്രോജക്‌ട്‌ മാനേജ്മെന്‍റ്‌ കൺസൾട്ടൻസിയായ കെ റെയിൽ (കേരള റെയിൽ ഡവലപ്മെന്‍റ്‌ കോർപറേഷൻ) ആണ് കെഎസ്ആർടിസിക്ക് വേണ്ടി ഇടിഎം മെഷീനുകൾ വാങ്ങുന്നത് (K Rail Procures ETM For KSRTC).

ഇതിനായി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചലോ (Chalo) എന്ന കമ്പനിയുമായി കെ റെയിൽ കരാറിലേർപ്പെട്ടു. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്നതിനാൽ കെഎസ്ആർടിസിയോ കെ-റെയിലിലെ ബന്ധപ്പെട്ട അധികൃതരോ ഇത് സംബന്ധിച്ച ചെലവ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇത് സംബന്ധിച്ച് ടെക്‌നിക്കൽ വിഭാഗം ജനറൽ മാനേജർ ആർ ചന്ദ്രബാബുവിനോട് വിവരം തിരക്കിയപ്പോൾ എന്ത് വിഷയത്തെ കുറിച്ചായാലും പ്രതികരിക്കാൻ തയാറല്ലെന്നും ഈ വിഷയത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ തനിക്കറിയില്ലെന്നുമായിരുന്നു പ്രതികരണം.

ഐ ടി വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ആർ പ്രിഥ്വിരാജിനെ ഫോൺ മുഖേന ബന്ധപ്പെടാൻ പല തവണ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല. സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലേക്കായി 5000 ത്തോളം ഇടിഎം മെഷീനുകളാണ് വാങ്ങുന്നത്. ഒരു ഇടിഎം മെഷീന് എത്ര രൂപയാണെന്ന വിവരവും കെഎസ്ആർടിസി അധികൃതർ അതീവ രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

പുതിയ ഇ ടി എം മെഷീനിന്‍റെ പ്രത്യേകതകൾ ഇങ്ങനെ: ഇ ടി എം മെഷീനിൽ ജിപിആർഎസ് സംവിധാനമുള്ളതുകൊണ്ട് ബസ് എവിടെയാണെന്ന വിവരം, എത്ര പേർക്ക് ടിക്കറ്റ് നൽകി എന്നതടക്കമുള്ള വിവരങ്ങൾ ഇതിലൂടെ കൺട്രോൾ റൂമിൽ ലഭ്യമാകും. ഇതിന് പുറമെ ബസ് സർവീസ് ആരംഭിച്ചാലും ലൈവായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്.

ഉദാഹരണത്തിന്, തിരുവനന്തപുരം - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ആണെങ്കിൽ ബസ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടാലും അടുത്തുള്ള സ്റ്റോപ്പുകളിൽ നിന്ന് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യാനാകും. നേരത്തെ സർവീസ് ആരംഭിക്കുന്നതിന് അരമണിക്കൂർ മുൻപ് വരെ മാത്രമായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നത്. പുതിയ 10 ഇ ടി എം മെഷീനുകൾ പരീക്ഷണാടിസ്ഥാനത്തിൽ സിറ്റി സർക്കുലർ സർവീസുകളിൽ ഉപയോഗിക്കുകയാണ്.

ബാംഗ്ലൂർ ആസ്ഥാനമായ മൈക്രോ എഫ് എക്‌സ്‌ എന്ന കമ്പനിയുടെ ടിക്കറ്റ് മെഷീനാണ് നിലവിൽ കെഎസ്ആർടിസി ഉപയോഗിക്കുന്നത്. ഇതിനെ അപേക്ഷിച്ച് പുതിയ ഇടിഎമ്മിൽ ചാർജിങ് കപ്പാസിറ്റി കൂടുതലാണെന്നാണ് വിവരം. ഉപയോഗിക്കാനും എളുപ്പമാണ്. മൈക്രോ എഫ് എക്‌സിന്‍റെ ഇടിഎം വ്യാപകമായി തകരാറിലാകുന്നതായി പരാതി ഉയർന്നതിന് പിന്നാലെയാണ് പുതിയ ഇടിഎം മെഷീൻ വാങ്ങാനുള്ള നടപടികൾ വേഗത്തിലാക്കുന്നത്.

2020 മുതൽ മൈക്രോ എഫ് എക്‌സ്‌ ആണ് കെഎസ്‌ആർടിസിക്ക് ഇടിഎം നൽകുന്നത്. അഞ്ച് വർഷത്തേക്കാണ് കരാർ. ജിഎസ്‌ടി അടക്കം 9000 രൂപയ്ക്കാണ് മൈക്രോ എഫ് എക്‌സ്‌ കെഎസ്ആർടിസിക്ക് ടിക്കറ്റ് മെഷീനുകൾ നൽകുന്നത്. ചാർജ് വേഗത്തിൽ തീരുന്നു, ഡിസ്പ്ലേ തകരാർ, ടിക്കറ്റ് പ്രിന്‍റിംഗിലെ തകരാർ തുടങ്ങിയ പ്രശ്‌നങ്ങളാണ് മൈക്രോ എഫ് എക്‌സ്‌ നൽകുന്ന ടിക്കറ്റ് മെഷീനിന്‍റെ പ്രധാന പ്രശ്‌നങ്ങൾ.

ALSO READ: പേപ്പര്‍ മാറി, സംസ്ഥാനത്തുടനീളം കെഎസ്ആർടിസിയുടെ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിന് തകരാറ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.