ETV Bharat / state

KSRTC Ticket Booking Issue : സ്വിഫ്‌റ്റ് ബുക്ക് ചെയ്യുമ്പോള്‍ വരുന്നത് സൂപ്പര്‍ഫാസ്‌റ്റ് ; യാത്രക്കാര്‍ക്ക് എട്ടിന്‍റെ പണി - ആന്‍റണി രാജു

https://onlineksrtcswift.com എന്ന വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴാണ് ബസ് മാറിവരുന്നത്

ksrtc  ksrtc ticket booking issue  ksrtc compalint  ksrtc super fast  ksrtc swift  കെഎസ്‌ആര്‍ടിസി  കെഎസ്‌ആര്‍ടിസി ടിക്കറ്റ് ബുക്കിങ് പ്രശ്‌നം  കെഎസ്‌ആര്‍ടിസി സ്വിഫ്‌റ്റ്  കെഎസ്‌ആര്‍ടിസിക്കെതിരെ പരാതി  ആന്‍റണി രാജു
KSRTC Ticket Booking Issue
author img

By ETV Bharat Kerala Team

Published : Oct 4, 2023, 4:18 PM IST

തിരുവനന്തപുരം : യാത്രക്കാർക്ക് എട്ടിൻ്റെ പണി കൊടുത്ത് കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം. https://onlineksrtcswift.com എന്ന വെബ്സൈറ്റ് വഴി സ്വിഫ്റ്റ് ബസുകൾ ബുക്ക് ചെയ്യുമ്പോൾ കെഎസ്ആർടിസിയുടെ പഴയ സൂപ്പർഫാസ്‌റ്റ് ബസുകളുടെ സര്‍വീസാണ് ഉള്ളതെന്നാണ് ആക്ഷേപം (KSRTC Ticket Booking Website). ഇത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പരാതികൾ ഉയരുകയാണ്.

ടിക്കറ്റ് ബുക്കിങ്ങിന് സജ്ജമാക്കിയ പുതിയ വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചിട്ട് നാളെ (O5-10 -2023) ഒരു മാസം തികയാനിരിക്കെയാണ് ഒന്നിനുപുറകെ ഒന്നായി പരാതികൾ ഉയരുന്നത്. സെപ്റ്റംബർ 27ന് രാത്രി 9.51 ന് അങ്കമാലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ സൂപ്പർ ഫാസ്‌റ്റ് എയർ ബസിൽ ടിക്കറ്റ് ബുക്ക് ചെയ്‌തതാണ് ഒരു യാത്രക്കാരൻ. പക്ഷേ സ്വിഫ്റ്റിന് പകരം എത്തിയതാകട്ടെ കെഎസ്ആർടിസിയുടെ പഴയ സൂപ്പർഫാസ്‌റ്റ് ബസ്. ബുക്ക് ചെയ്‌ത ഓൺലൈൻ ടിക്കറ്റ്, സർവീസിനായി എത്തിച്ച കെഎസ്ആർടിസി ഫാസ്‌റ്റ് പാസഞ്ചർ ബസ് എന്നിവയുടെ ചിത്രങ്ങൾ സഹിതമാണ് യാത്രക്കാരൻ വിമർശനം ഉന്നയിച്ചിരിക്കുന്നത് (KSRTC Ticket Booking Issue).

എന്നാൽ, സ്വിഫ്റ്റിലെ ജീവനക്കാർ എത്താത്തതിനാലാകാം പകരം കെഎസ്ആർടിസിയുടെ പഴയ സൂപ്പർഫാസ്‌റ്റ് ബസ് സർവീസ് നടത്തിയതെന്ന വിചിത്രവാദമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുന്നോട്ടുവയ്ക്കു‌ന്നത്. നിരവധി യാത്രക്കാരാണ് ഇത്തരത്തിൽ പരാതി ഉന്നയിച്ചിരിക്കുന്നത്. മാത്രമല്ല ടിക്കറ്റ് ബുക്ക് ചെയ്യുന്ന https://onlineksrtcswift.com എന്ന വെബ്സൈറ്റും തകരാറിലാണ്.

ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ വെബ്സൈറ്റിൽ കയറി പോകേണ്ട സ്ഥലവും ബസും തെരഞ്ഞെടുത്ത് യാത്രക്കാരുടെ എണ്ണവും വിവരങ്ങളും നൽകി ഓൺലൈനായി പണം നൽകാനുള്ള ഘട്ടം എത്തുമ്പോൾ വെബ് പേജ് അപ്രത്യക്ഷമാവുകയാണ്. വീണ്ടും ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ പണം നഷ്‌ടമാവുന്നു. നിരവധി യാത്രക്കാരാണ് ഇത്തരത്തിൽ പരാതി ഉന്നയിച്ചിരിക്കുന്നത്.

കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിങ് സംവിധാനം https://online.keralartc.com എന്ന വെബ്സൈറ്റിൽ നിന്നും പൂർണമായും https://onlineksrtcswift.com എന്ന വെബ്‌സൈറ്റിലേക്ക് മാറ്റി പരിഷ്‌കരിച്ചത് മുതലാണ് യാത്രക്കാർ ഈ ദുരിതം അനുഭവിക്കുന്നത്. എന്നാൽ ഇത്തരത്തിൽ പണം നഷ്‌ടപ്പെടുന്ന യാത്രക്കാർക്ക് കെഎസ്ആർടിസി കൺട്രോൾ റൂമുമായി ബന്ധപ്പെട്ടാൽ പണം തിരികെ നൽകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

കഴിഞ്ഞ മാസം അഞ്ചാം തീയതി മുതലാണ് കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിങ് സംവിധാനം പൂർണമായും പുതിയ വെബ്സൈറ്റിലേക്ക് മാറിയത്. പ്രാരംഭഘട്ടത്തിലെ ചില സാങ്കേതിക തകരാറുകൾ മാത്രമാണിതെന്നും കാര്യമാക്കേണ്ടതില്ലെന്നും നിലവിലെ തകരാറുകൾ പരിഹരിച്ചുവരികയാണെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

കോഴിക്കോട് നിന്നും മാവൂർ വഴി പാലക്കാട്ടേക്കുള്ള ആദ്യ സർവീസിന് തുടക്കം : കെഎസ്ആർടിസിയുടെ കോഴിക്കോട് ഡിപ്പോയിൽ നിന്നും മാവൂർ വഴി പാലക്കാട്ടേക്കുള്ള ആദ്യ സർവീസിന് തുടക്കമായി (KSRTC Kozhikode Mavoor Via To Palakkad). കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് എളമരം കടവിൽ നിർമിച്ച പാലം വഴിയാണ് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചത്. മലപ്പുറം ജില്ലയിലെ എളമരം, എടവണ്ണപ്പാറ, കൊണ്ടോട്ടി, പെരിന്തൽമണ്ണ വഴിയാണ് പാലക്കാടേക്ക് സർവീസ് നടത്തുന്നത്. നേരത്തെ മലപ്പുറം ഡിപ്പോയിൽ നിന്നും ഇതേ വഴി പാലക്കാടിനെയും കോഴിക്കോടിനെയും ബന്ധപ്പെടുത്തി ഒരു കെഎസ്ആർടിസി സർവീസ് ആരംഭിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.