ETV Bharat / state

Vehicle Speed Limit | ഇനി 'വേഗത്തിലോടും', കെഎസ്ആര്‍ടിസി സ്വിഫ്‌റ്റ് ബസുകളുടെ വേഗ പരിധി ഉയര്‍ത്തി - കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്

കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളുടെ വേഗ പരിധി ഉയര്‍ത്തി. കേന്ദ്ര നിയമത്തിന് അനുസരിച്ച് സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗം പുനര്‍നിശ്ചയിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് തീരുമാനം

Vehicle Speed Limit  Speed Limit  KSRTC Swift Super Fast  Swift Super Fast Speed Limit Raised  കെഎസ്ആർടിസി  വേഗ പരിധി  കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്  ഗതാഗത മന്ത്രി ആന്‍റണി രാജു
KSRTC
author img

By

Published : Jul 2, 2023, 12:40 PM IST

തിരുവനന്തപുരം : കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളുടെ വേഗപരിധി 60 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി ഉയർത്തി. കേന്ദ്ര നിയമത്തിന് അനുസൃതമായി സംസ്ഥാനത്തെ വിവിധ നിരത്തുകളിൽ കേരളത്തിലെ വാഹനങ്ങളുടെയും വേഗത പുനർ നിശ്ചയിക്കാൻ ഗതാഗത മന്ത്രി ആന്‍റണി രാജു വിളിച്ച് ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വിഫ്റ്റ് ബസുകളുടെ വേഗപരിധിയും ഉയർത്തിയത്.

വേഗപരിധി കൂട്ടിയ സാഹചര്യത്തിൽ ഇത് സംബന്ധിച്ച പുതിയ ബോർഡുകൾ സ്ഥാപിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ഈ മാസം അഞ്ചിന് ചേരുമെന്നും ഗതാഗത മന്ത്രി ആന്‍ണി രാജു അറിയിച്ചു. ദേശീയപാത അതോറിറ്റി, പിഡബ്ല്യുഡി, തദ്ദേശ സ്വയംഭരണ വകുപ്പ്, റോഡ് സുരക്ഷ അതോറിറ്റി ഉദ്യോഗസ്ഥർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും.

അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്ന ഗജരാജ്, എസി സ്ലീപ്പർ തുടങ്ങിയ ബസുകളുടെ വേഗപരിധി 95 കിലോമീറ്റർ ആയും ക്രമീകരിച്ചു. ജൂലൈ 1 മുതലാണ് വാഹനങ്ങളുടെ പുതുക്കിയ വേഗ പരിധി നിലവിൽ വന്നത്. ഇത് അനുസരിച്ച് ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി 70 കിലോമീറ്ററിൽ നിന്ന് 60 കിലോമീറ്ററായും നിജപ്പെടുത്തിയിട്ടുണ്ട്.

Also Read : Vehicle Speed Limit | വേഗപരിധി വര്‍ധിപ്പിച്ചത് റോഡുകളുടെ നിലവാരം കൂടിയതുകൊണ്ട്, ഇത് നേരത്തേയുള്ള ആവശ്യം : മന്ത്രി ആന്‍റണി രാജു

അതേസമയം, സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി ഉത്തരവിറക്കി. കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ ബസ് ഉടമകളുടെയും അഭ്യർഥന കണക്കിലെടുത്താണ് തീരുമാനം. ക്യാമറകളുടെ അപര്യാപ്‌തത ചൂണ്ടിക്കാട്ടി സ്വകാര്യ ബസ് ഉടമകൾ ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

നിലവിലെ ഉത്തരവ് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസുകൾക്കും കോൺട്രാക്‌ട് കാരിയേജുകൾക്കുമാണ് ക്യാമറ നിർബന്ധമാക്കിയിട്ടുള്ളത്. മത്സരയോട്ടം മൂലമുള്ള വാഹനാപകടങ്ങൾ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ബസുകളുടെ അകത്തും പുറത്തും ക്യാമറ സ്ഥാപിക്കാൻ നിർദേശം നൽകിയത്. ജൂണ്‍ 30ന് ഇതിന്‍റെ സമയപരിധി അവസാനിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.

അതേസമയം, സംസ്ഥാനത്തെ പൊതു നിരത്തുകളിലെ ഇരുചക്ര വാഹനങ്ങൾക്ക് വേഗനിയന്ത്രണം നിലവില്‍ വന്നതോടെ സമ്മിശ്ര പ്രതികരണമാണ് ഇരുചക്ര വാഹന യാത്രികർക്ക് പങ്കുവയ്‌ക്കാനുള്ളത്. പുതിയ നിയന്ത്രണങ്ങള്‍ അനുസരിച്ച് ഓരോ റോഡിലും ഓരോ വേഗതയാണെങ്കിലും സംസ്ഥാനത്തെവിടെയും സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ച് തുടങ്ങിയിട്ടില്ല. ഓട്ടോ റിക്ഷകള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവയ്‌ക്ക് മാത്രമാണ് നഗര ഗ്രാമ ഭേദമില്ലാതെ എല്ലായിടത്തും ഒരേ വേഗപരിധി നിര്‍ദേശിച്ചിട്ടുള്ളത്.

More Read : ആദ്യം റോഡ് ശരിയാക്കട്ടെയെന്ന് ചെറുപ്പക്കാർ, അവബോധം ആവശ്യമെന്നും അഭിപ്രായം, ഇരുചക്ര വാഹനങ്ങളുടെ വേഗപരിധിയിൽ പ്രതികരണവുമായി ജനങ്ങൾ

മികച്ച നിലവാരത്തിലുള്ള റോഡുകള്‍ വന്നിട്ടാകാം വേഗപരിധി കുറയ്‌ക്കൽ എന്നാണ് വിഷയത്തിൽ ചെറുപ്പക്കാരുടെ പ്രതികരണം. റോഡ് അപകടങ്ങള്‍ കുറയ്‌ക്കാന്‍ പുതിയ തീരുമാനം സഹായിക്കുമെന്ന നിലപാടാണ് മുതിര്‍ന്ന ആളുകള്‍ക്കിടയില്‍ ഉള്ളത്. അതേസമയം, ഓരോ റോഡിനും അനുസൃതമായി വാഹനത്തിന്‍റെ വേഗം കൈകാര്യം ചെയ്യാനുള്ള അവബോധം നൽകുകയാണ് ചെയ്യേണ്ടതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.