തിരുവനന്തപുരം : വിദ്യാർഥി കൺസഷന് (Student concession) നിശ്ചയിച്ചിട്ടുള്ള പരമാവധി പ്രായപരിധി 27 വയസായി പുനർനിശ്ചയിച്ചു. പ്രായപരിധി 25 ൽ നിന്നുമാണ് 27 ആയി പുനർനിശ്ചയിച്ചത്. ഇതുസംബന്ധിച്ച് കെഎസ്ആർടിസി (KSRTC) സിഎംഡി ബിജു പ്രഭാകർ (Biju Prabhakar) ഉത്തരവിറക്കി (KSRTC Student Concession Age Limit Increased).
വിദ്യാർഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25 വയസായി നിശ്ചയിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഇതുമൂലം ഉണ്ടാകുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ചൂണ്ടിക്കാണിച്ച് വിദ്യാർഥി സംഘടനകൾ ഗതാഗത മന്ത്രി ആന്റണി രാജുവിന് (Antony Raju) നൽകിയ നിവേദനം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ കെഎസ്ആർടിസിക്ക് കൈമാറിയിരുന്നു. നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് പ്രായപരിധി 25ൽ നിന്നും 27ലേക്ക് ഉയർത്തിയത്.
ഇന്നാണ് ഇതുസംബന്ധിച്ച് കെഎസ്ആർടിസി സിഎംഡി ഉത്തരവിറക്കിയത്. നേരത്തെ വിദ്യാർഥി കൺസഷൻ നൽകുന്ന പരമാവധി പ്രായപരിധി 25 വയസായി നിജപ്പെടുത്താനുള്ള മാനേജ്മെൻ്റ് തീരുമാനത്തിനെതിരെ വിദ്യാർഥി സംഘടനകളിൽ നിന്നുപോലും കാര്യമായ എതിർപ്പ് ഉയർന്നിരുന്നില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.
കെഎസ്ആര്‍ടിസി ബസില്‍ ഗര്‍ഭിണിക്ക് നേരെ അതിക്രമം (Pregnant Woman Assaulted In KSRTC ): കെഎസ്ആർടിസി ബസിൽ ഗർഭിണിക്ക് നേരെ ജീവനക്കാരൻ അതിക്രമം നടത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി കെഎസ്ആർടിസി വിജിലൻസ് വിഭാഗം (KSRTC vigilance department sought report). കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക് വട്ടപ്പാറ കല്ലയം സ്വദേശി പ്രമോദിനെതിരെയാണ് (42) മലയിൻകീഴ് പൊലീസിനോട് വിജിലൻസ് വിഭാഗം റിപ്പോർട്ട് തേടിയത്.
സെപ്റ്റംബര്‍ എട്ട് വെള്ളിയാഴ്ച്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. മെഡിക്കല്‍ കോളജില്‍ നിന്ന് കാട്ടാക്കട ഭാഗത്തേക്ക് പോകവെ മലയിന്‍കീഴ് മേപ്പൂക്കടയ്ക്ക് സമീപത്തുവച്ച് പ്രതി പ്രമോദ് പിന്‍സീറ്റിലിരുന്ന യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ആദ്യം പ്രതിയുടെ കൈ തട്ടി മാറ്റിയെങ്കിലും പിന്നീട് വീണ്ടും കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.