ETV Bharat / state

KSRTC Salary Distribution കെഎസ്ആർടിസി ജീവനക്കാരുടെ ശബളം; സെപ്റ്റംബർ മാസത്തിലെ ആദ്യ ഗഡു വിതരണത്തിന് 30 കോടി രൂപ അനുവദിച്ച് സർക്കാർ - കെഎസ്‌ആർടിസി ഗഡു വിതരണത്തിനായി 38 കോടി രൂപ

Government sanctioned Rs 30 crore for KSRTC Salary Distribution : ആദ്യ ഗഡു വിതരണത്തിനായി 38.5 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ലഭിക്കേണ്ടത്.

KSRTC Salary Distribution  Government sanctioned 30 crore For KSRTC  KSRTC Salary issue  30 crore For First Installment ksrtc  ksrtc latest news  ksrtc salary updates  സെപ്റ്റംബർ മാസത്തിലെ ശമ്പളത്തിൻ്റെ ആദ്യ ഗഡു വിതരണം  കെഎസ്ആർടിസിക്ക് 30 കോടി രൂപ അനുവദിച്ച് സർക്കാർ  കെഎസ്ആർടിസി ജീവനക്കാർക്ക് ശബളം  കെഎസ്‌ആർടിസി ഗഡു വിതരണത്തിനായി 38 കോടി രൂപ  കെഎസ്ആർടിസി വാർത്തകൾ
KSRTC Salary Distribution
author img

By ETV Bharat Kerala Team

Published : Oct 4, 2023, 11:48 AM IST

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തിലെ ശമ്പളത്തിൻ്റെ ആദ്യ ഗഡു വിതരണത്തിനായി സർക്കാർ 30 കോടി രൂപ അനുവദിച്ചു. ഈ തുക ഇന്ന് കെഎസ്ആർടിസിയുടെ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ ഉടൻ തന്നെ ജീവനക്കാർക്ക് സെപ്റ്റംബർ മാസത്തെ ശമ്പളത്തിൻ്റെ ആദ്യ ഗഡു വിതരണം ചെയ്യാനാകും.

ആദ്യ ഗഡു വിതരണത്തിനായി 38.5 കോടി രൂപയാണ് കെഎസ്ആർടിസിക്ക് വേണ്ടത്. ബാക്കി ആവശ്യമായി വരുന്ന 8.5 കോടി രൂപ കെഎസ്ആർടിസി തന്നെ സമാഹരിക്കും. കഴിഞ്ഞ മാസങ്ങളിൽ ശമ്പളം നൽകാനായി 50 കോടി ഓവർഡ്രാഫ്റ്റ് എടുത്തതിൽ മൂന്ന് കോടിയാണ് തിരിച്ചടച്ചത്.

ALSO READ: Khaki Uniforms For KSRTC Employees : കെഎസ്ആർടിസി ജീവനക്കാര്‍ ഇനി പുതിയ വേഷത്തില്‍ ; കാക്കി യൂണിഫോം വിതരണം രണ്ടുമാസത്തിനകം പൂർത്തിയാക്കും

അതും തിരിച്ചെടുത്തും കഴിഞ്ഞ മാസത്തെ വരുമാനത്തിൽ നിന്ന് ബാക്കി തുകയെടുത്തുമാകും ആദ്യ ഗഡു വിതരണം ചെയ്യുക. ഓഗസ്‌റ്റ്‌ മാസത്തെ ശമ്പളത്തിൻ്റെ ആദ്യ ഗഡു വളരെ വൈകിയാണ് ജീവനക്കാർക്ക് ലഭിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളും ഉയർന്നിരുന്നു. അതേസമയം നിലവിൽ 2925.7 കോടി രൂപ ബാങ്ക് കൺസോർഷ്യം ഇനത്തിൽ ബാധ്യത ഉണ്ടെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചിരുന്നു. കെഎസ്ആർടിസിയുടെ നിലവിലെ ആസ്‌തി മൂല്യനിർണയത്തിനായി സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയതായും ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.

ALSO READ:KSRTC Pension Issue: പെൻഷൻ കിട്ടിയിട്ട് രണ്ട് മാസം, സർക്കാർ അറിയുന്നുണ്ടോ ഈ പാവങ്ങളുടെ ദുരിതം

ജീവനക്കാരുടെ വായ്‌പ തിരിച്ചടവ് മുടങ്ങിയതിനെതിരെ ചാലക്കുടി കെഎസ്‌ആർടിസി എംപ്ലോയീസ് സൊസൈറ്റി സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിലാണ് കെഎസ്ആർടിസി ആസ്‌തി ബാധ്യതകൾ സംബന്ധിച്ച സത്യവാങ്മൂലം സമർപ്പിച്ചത്. 417.2 ഏക്കർ ഭൂമിയാണ് കെഎസ്‌ആർടിസിയുടെ കൈവശമുള്ളതെന്നും ഇതിൽ 340.57 ഏക്കർ സ്വന്തം ഭൂമിയും 17.33 ഏക്കർ വാടക ഭൂമിയുമാണെന്ന് മാനേജ്മെന്‍റ്‌ കോടതിയിൽ അറിയിച്ചു. 58.51 ഏക്കർ ഭൂമിയുടെ പട്ടയത്തിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും കെഎസ്ആർടിസി വ്യക്തമാക്കിയിരുന്നു.

2020-21 സാമ്പത്തിക വർഷം വരെയുള്ള ഓഡിറ്റ് മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂവെന്നും അതുകൊണ്ട് ആസ്‌തി ബാധ്യതകൾ സംബന്ധിച്ച ഏറ്റവും പുതിയ ബാലൻസ് ഷീറ്റ് സമർപ്പിക്കാൻ സാവകാശം വേണമെന്നും കെഎസ്ആർടിസി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

ALSO READ:KSRTC Recruitment Ban സ്ഥിരം ജീവനക്കാരുടെ എണ്ണം 15,000ൽ എത്തിക്കണം, 5 വർഷത്തേക്കെങ്കിലും നിയമന നിരോധനം തുടരേണ്ടി വരുമെന്ന് കെഎസ്‌ആര്‍ടിസി

കെഎസ്ആർടിസി നിയമന നിരോധനം: അതേസമയം അഞ്ച് വർഷത്തേക്കെങ്കിലും നിയമന നിരോധനം തുടരേണ്ടി വരുമെന്ന് കെഎസ്ആർടിസി. നിലവിൽ 25,000 സ്ഥിരം ജീവനക്കാരാണുള്ളത് ((KSRTC Recruitment Ban To Continue Five Years). ഇത് 15,000ൽ എത്തിക്കുന്നതുവരെ നിയമനം നിർത്തിവയ്‌ക്കേണ്ടി വരുമെന്ന് കെഎസ്ആർടിസി സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ജീവനക്കാരുടെ പ്രതിമാസ ശമ്പള ചെലവ് 83 കോടിയിൽ നിന്ന് 50 കോടിയാക്കി കുറയ്ക്കുകയാണ് കെഎസ്ആർടിസിയുടെ ലക്ഷ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.