ETV Bharat / state

ഇന്ധന പ്രതിസന്ധിക്ക് താല്‍കാലിക ആശ്വാസം, കെഎസ്ആര്‍ടിസി ബസുകള്‍ പഴയതുപോലെ ഓടിത്തുടങ്ങി

ഡീസല്‍ പ്രതിസന്ധി നേരിട്ട സാഹചര്യത്തിലാണ് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ അക്കൗണ്ടില്‍ എത്തിയതോടെ നിര്‍ത്തി വച്ച സര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷന് നല്‍കാനുണ്ടായിരുന്ന കുടിശികയും അടച്ചു തീർത്തു

KSRTC resumed Suspended services  KSRTC  കെഎസ്ആർടിസിക്ക് താല്‍ക്കാലിക ആശ്വാസം  സർവീസുകൾ  ഡീസല്‍ പ്രതിസന്ധി  diesel crisis  കെഎസ്‌ആര്‍ടിസി  ഐഒസി  IOC  Indian Oil Corporation  ഇന്ധന പ്രതിസന്ധി  fuel crisis
സര്‍ക്കാര്‍ കനിഞ്ഞു, കെഎസ്ആർടിസിക്ക് താല്‍ക്കാലിക ആശ്വാസം ; നിര്‍ത്തി വച്ച സർവീസുകൾ ഇന്ന് പുനരാരംഭിക്കും
author img

By

Published : Aug 13, 2022, 10:46 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍ത്തി വച്ച കെഎസ്ആർടിസി സർവീസുകൾ ഇന്നുമുതല്‍ പുനഃരാരംഭിച്ചു. താൽക്കാലിക ആശ്വാസമായി സംസ്ഥാന സർക്കാർ അനുവദിച്ച 20 കോടി അക്കൗണ്ടിൽ ലഭിച്ച സാഹചര്യത്തിലാണ് തീരുമാനം. തുക അക്കൗണ്ടിൽ ലഭിച്ചതോടെ ഇന്ത്യൻ ഓയിൽ കോർപറേഷന് (ഐഒസി) നൽകാനുണ്ടായിരുന്ന 15 കോടി രൂപ കുടിശിക കെഎസ്ആർടിസി അടച്ചു തീർത്തു.

ജൂലൈ മാസത്തിലെ ശമ്പള വിതരണവും ഭാഗികമായി തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ തൂപ്പുകാർ ഉൾപ്പെടെയുള്ള കരാർ ജീവനക്ക‍ാർക്കാണ് ശമ്പളം വിതരണം ചെയ്‌തത്. നേരത്തെ 123 കോടി രൂപയുടെ സഹായ അഭ്യർഥനയാണ് കെഎസ്ആർടിസി നൽകിയത്. ഇതു പിൻവലിച്ച് 103 കോടി രൂപയുടെ പുതിയ അപേക്ഷ സമർപ്പിച്ചു.

ഇതിൽ 50 കോടി നിലവിലെ ഓവർഡ്രാഫ്റ്റ് അടച്ചു തീർക്കാനും 3 കോടി രൂപ ഇതുവരെയുള്ള ഓവർഡ്രാഫ്റ്റിന്‍റെ പലിശ കൊടുക്കാനും 50 കോടി രൂപ ജൂലൈ മാസത്തെ ശമ്പള വിതരണത്തിനുമാണ് ആവശ്യപ്പെട്ടത്. സർക്കാർ സഹായം ഉറപ്പായതോടെ സ്വകാര്യ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നത് കെഎസ്ആർടിസി നിർത്തിയിരുന്നു. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ജൂണിൽ നടപ്പാക്കാനായി, ഡീസലിനുള്ള തുക വകമാറ്റിയ സാഹചര്യത്തിലാണ് രൂക്ഷമായ ഇന്ധന പ്രതിസന്ധി നേരിട്ടത്.

Also Read ഡീസല്‍ പ്രതിസന്ധി; കെഎസ്ആര്‍ടിസിക്ക് 20 കോടി സര്‍ക്കാര്‍ സഹായം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.