ETV Bharat / state

ശമ്പളത്തിന് ടാര്‍ഗറ്റ്; നിര്‍ദേശവുമായി കെഎസ്ആര്‍ടിസി എംഡി

100% ടാർഗറ്റ് നേടുന്ന ഡിപ്പോകളിലെ മുഴുവൻ ജീവനക്കാർക്കും അഞ്ചാം തീയതി തന്നെ മുഴുവൻ ശമ്പളവും നൽകാനാണ് കെഎസ്‌ആർടിസി മാനേജ്മെൻ്റിന്‍റെ തീരുമാനം.

കെഎസ്‌ആർടിസി  കെഎസ്‌ആർടിസി ശമ്പള പ്രതിസന്ധി  KSRTC  KSRTC Salary crisis  ബിജു പ്രഭാകർ  കെഎസ്ആർടിസി ശമ്പളം  വരുമാനം കണക്കാക്കി ശമ്പളം നൽകാൻ കെഎസ്‌ആർടിസി  KSRTC Salary Issue  ksrtc plans to give target for salary distribution
കെഎസ്‌ആർടിസി
author img

By

Published : Feb 14, 2023, 9:27 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള വിതരണ പ്രതിസന്ധിയിൽ പരിഹാരമാർഗവുമായി മാനേജ്മെൻ്റ്‌. ശമ്പളത്തിന് ടാർഗറ്റ് നിശ്ചയിക്കാൻ സിഎംഡി ബിജു പ്രഭാകർ നിർദേശിച്ചു. ടാർഗറ്റ് അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കി ശമ്പളം നൽകാനാണ് പുതിയ നീക്കം. കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.

ഡിപ്പോ അടിസ്ഥാനത്തിലാണ് ടാർഗറ്റ് നിശ്ചയിച്ചിരിക്കുന്നത്. 100% ടാർഗറ്റ് നേടുന്ന ഡിപ്പോകളിലെ മുഴുവൻ ജീവനക്കാർക്കും അഞ്ചാം തീയതി തന്നെ മുഴുവൻ ശമ്പളവും നൽകും. നിശ്ചയിച്ച ടാർഗറ്റ് തുകയുടെ 90 ശതമാനമാണ് ഡിപ്പോയ്ക്ക് വരുമാനം ലഭിച്ചതെങ്കിൽ 90 ശതമാനം ശമ്പളം നൽകും.

കെഎസ്ആർടിസിയിൽ ജീവനക്കാരുടെ ശമ്പള വിതരണത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. നിലവിൽ ധനവകുപ്പ് നൽകുന്ന സഹായത്തെ തുടർന്നാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. കഴിഞ്ഞ മാസത്തെ ശമ്പള വിതരണത്തിനായി ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഒരു മാസത്തെ ശമ്പള വിതരണത്തിനായി 82 കോടി രൂപയാണ് കെഎസ്ആർടിസിക്ക് വേണ്ടത്. സർക്കാർ സഹായം ലഭിക്കാത്ത പക്ഷം ഏപ്രിൽ 1 മുതൽ ഈ ഘടന കൊണ്ടുവരാനാണ് നീക്കം. ടാർഗറ്റ് അച്ചീവ് ചെയ്‌തത് കൂടാതെ അധിക വരുമാനം കണ്ടെത്തിയവർക്ക് കുടിശികയടക്കമുള്ള തുക ശമ്പളം നൽകാനാണ് ആലോചന. എന്നാൽ മാനേജ്മെന്‍റ് മുന്നോട്ടു വെച്ച നിർദേശത്തിൽ ജീവനക്കാരുടെ അഭിപ്രായവും തേടേണ്ടതുണ്ട്. കൂടാതെ ഈ നിർദേശത്തിൽ തൊഴിലാളി സംഘടനകൾ എങ്ങനെ പ്രതികരിക്കുന്നു എന്നതും നിർണായകമാണ്.

വിമർശിച്ച് ഹൈക്കോടതി: അതേസമയം കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 198 ജീവനക്കാർക്ക് ഉടൻ തന്നെ പകുതി പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിട്ടു. ആനുകൂല്യങ്ങൾ ലഭിക്കാനുള്ള മുഴുവൻ പേർക്കും സമാശ്വാസമായി ഒരു ലക്ഷം നൽകാമെന്ന കെഎസ്ആർടിസി നിലപാട് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അനുകൂല്യം വിതരണം ചെയ്യാൻ കൈയ്യിൽ പണമില്ലെന്ന് കെഎസ്ആർടിസി അറിയിച്ചു. അതേസമയം വരുമാനത്തിൽ വർധനവുണ്ടായിട്ടും പെൻഷൻ ആനുകൂല്യത്തിനായി നിശ്ചിത ശതമാനം തുക മാറ്റി വെയ്ക്കാത്തതിൽ കോടതി അതൃപ്‌തി രേഖപ്പെടുത്തി. ഹർജികൾ ഹൈക്കോടതി 28 ന് വീണ്ടും പരിഗണിക്കും. അതേസമയം 2022 ജനുവരി മുതൽ ഡിസംബർ വരെ വിരമിച്ച 1001 പേരെ മൂന്ന് വിഭാഗമായി തിരിച്ച് വിരമിക്കൽ ആനുകൂല്യം നൽകാനാവശ്യമായ തുക സംബന്ധിച്ച കണക്ക് കെഎസ്ആർടിസി ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു.

ബുധനാഴ്ചയ്ക്കകം ശമ്പളം: കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ബുധനാഴ്ചയ്ക്കകം തന്നെ ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. ശമ്പള വിതരണത്തിനായുള്ള സർക്കാർ സഹായം വൈകുമെന്നും അതിനാൽ ബദൽ മാർഗം സ്വീകരിക്കുമെന്നും ആന്‍റണി രാജു വ്യക്തമാക്കി. ജനുവരി മാസത്തെ ശമ്പള വിതരണത്തിനായി 30 കോടി രൂപയാണ് ധനവകുപ്പ് ഈ മാസം കെഎസ്ആർടിസിക്ക് അനുവദിച്ചത്. 20 കോടി രൂപ കൂടി ആവശ്യപ്പെട്ട് മാനേജ്മെന്‍റ് ധനവകുപ്പിന് കത്തയച്ചെങ്കിലും യാതൊരു നടപടിയുമുണ്ടാകാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ മാസത്തെ ശമ്പള വിതരണത്തിന് ബദൽ മാർഗം സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയത്. ശമ്പള വിതരണത്തിന് നിരന്തരം സർക്കാർ സഹായം തേടുന്ന മാനേജ്മെന്‍റിനെ ആന്‍റണി രാജു വിമർശിച്ചു. എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സ്വന്തം കാലിൽ നിൽക്കണമെന്നും സർക്കാർ സഹായത്തിന് പരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.