ETV Bharat / state

റോബിൻ ബസിനെ വെട്ടാന്‍ കെഎസ്‌ആര്‍ടിസി; പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പുതിയ സർവീസ്

KSRTC New service: പത്തനംതിട്ട - എരുമേലി - കോയമ്പത്തൂർ റൂട്ടിൽ പുതിയ സർവീസ് ആരംഭിച്ച് കെഎസ്ആർടിസി

ksrtc new service  ksrtc new service Coimbatore route  KSRTC New service on Robin bus route  പുതിയ സർവീസ് ആരംഭിച്ച് കെഎസ്ആർടിസി  motor vehcle department  All India Tourist Permit Vehicles  റോബിൻ ബസ്  പത്തനംതിട്ട കോയമ്പത്തൂർ ബസ്  എം വി ഡി  റോബിൻ ബസ് എം വി ഡി
KSRTC started service on Pathanamthitta - Erumeli - Coimbatore route
author img

By ETV Bharat Kerala Team

Published : Nov 19, 2023, 7:12 AM IST

തിരുവനന്തപുരം : പത്തനംത്തിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുന്ന് റോബിൻ ബസിനെതിരെ എംവിഡി (motor vehicle department) പിടിമുറുക്കിയിരിക്കെ വെട്ടിലാക്കി കെഎസ്ആർടിസിയും. റോബിൻ ബസിനെ വെട്ടാൻ കെഎസ്ആർടിസി പത്തനംതിട്ട - എരുമേലി - കോയമ്പത്തൂർ റൂട്ടിൽ പുതിയ സർവീസ് ആരംഭിച്ചു (KSRTC started service on Pathanamthitta - Erumeli - Coimbatore route) ഇന്ന് മുതലാണ് സർവീസ് തുടങ്ങുന്നത്.

കെഎസ്ആർടിസിയുടെ വോൾവോ എസി പുഷ്ബാക്ക് സീറ്റർ ബസാണ് സർവീസ് നടത്തുക. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവീസ്. പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30ന് സർവീസ് ആരംഭിക്കുകയും തിരികെ കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് പുറപ്പെടുകയും ചെയ്യുന്ന തരത്തിലാണ് ക്രമീകരണം.

റോബിൻ ബസിന് സമാനമായ റൂട്ടിലാണ് കെഎസ്ആർടിസിയും സർവീസ് നടത്തുക. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുറപ്പെട്ട റോബിൻ ബസിനെ ഇന്നലെ (18-11-2023) രാവിലെ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എംവിഡി തടഞ്ഞു നിർത്തി പെർമിറ്റ് ലംഘനത്തിന് പിഴ ചുമത്തിയിരുന്നു. 7500 രൂപയാണ് ബസിന് റോബിൻ പിഴ ചുമത്തിയത്. സർവീസ് തുടരുന്നതിനിടെയാണ് കോട്ടയം പാലായിൽ വച്ച് എംവിഡി വീണ്ടും ബസ് തടഞ്ഞുനിർത്തിയത്. ഒടുവിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് എംവിഡി ഉദ്യോഗസ്ഥർ ബസ് വിട്ടുനൽകി.

Also read :'എന്നു തീരും കഷ്‌ടകാലം'; റോബിന്‍ ബസിനും ഉടമയ്ക്കും എംവിഡി പീഡനം,ബസ് സര്‍വീസ് മുടക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് ബസ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ബസ് ഉടമ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് കാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് എംവിഡി അറിയിച്ചത്. ഇതിന് പിന്നാലെ റോബിൻ ബസിന് തമിഴ്‌നാട് എംവിഡിയും പിഴ ഈടാക്കി. 70410 രൂപയാണ് പിഴ ഈടാക്കിയത്.

കേന്ദ്രം വിനോദസഞ്ചാര വികസനം മാത്രം ലക്ഷ്യമിട്ട് നൽകുന്ന പെർമിറ്റ് ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ലെന്നും ഒരു സംസ്ഥാനത്തുനിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് വിനോദസഞ്ചാരികളെ കൊണ്ടുപോകാനാണ് സംസ്ഥാനത്ത് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എന്ന സംവിധാനമെന്നും പ്രത്യേകം ടിക്കറ്റ് നൽകി റൂട്ട് ബസ് പോലെ ഓടിക്കാൻ സ്റ്റേജ് കാരേജ് വാഹനങ്ങക്ക് അനുമതിയില്ലെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു നേരത്തെ വ്യക്തമാക്കിയിരുന്നു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് (AITP) നിയമം തെറ്റായി വ്യാഖ്യാനിച്ച് സംസ്ഥാനത്ത് സ്റ്റേജ് കാരേജ് സർവീസ് നടത്തുന്ന അന്യ സംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെയുള്ള കോൺട്രാക്‌ട് കാരേജ് വാഹനങ്ങൾക്കെതിരെ കർശന നടപടിയാണ് മോട്ടോർ വാഹന വകുപ്പ് എടുത്തിട്ടുള്ളത്.

Also read : സംസ്ഥാനത്ത് കോൺട്രാക്‌ട് കാരേജ് വാഹനങ്ങള്‍ക്ക് പൂട്ട് വീഴും; മോട്ടോർ വാഹന വകുപ്പിന്‍റെ കര്‍ശന നടപടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.