തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ. പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന നിലപാടല്ല സര്‍ക്കാരിന്‍റേതെന്നായിരുന്നു കുറ്റപ്പെടുത്തല്‍. കേന്ദ്രസര്‍ക്കാരിനും ഇതേ നിലപാടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
20 ലക്ഷത്തോളം പേര്‍ യാത്ര ചെയ്യുന്ന പൊതുഗതാഗതത്തിന് സര്‍ക്കാരിന്‍റെ ഒരു പിന്തുണയുമില്ല. എല്ലാവർക്കും മെട്രോ മതി. മെട്രോ നടപ്പാക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ മാത്രമാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. കൊവിഡ് കാലത്ത് ബസുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെയും അദ്ദേഹം പരിഹസിച്ചു.
ബസിലെ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്‌താല്‍ കുഴപ്പമില്ല, എന്നാല്‍ നിന്ന് യാത്ര ചെയ്‌താല്‍ കൊറോണ വരും. കൊവിഡ് കാലത്ത് ബെവ്റേജസ് അടച്ചിട്ടതിനാലാണ് നിരവധി പേര്‍ മയക്കുമരുന്നിലേക്ക് മാറിയത്. മദ്യം വാങ്ങി വീട്ടിൽ എത്തിച്ച് കുടിച്ചാൽ കൊറോണ വരും. അതിനാൽ ബെവ്റേജസ് വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാൻ അനുമതി നൽകിയില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ ബിഎംസിന്‍റെ തൊഴിലാളി സംഘടനയായ കെഎസ്‌ടിഎ സംഘ് സംസ്ഥാന സമ്മേളന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.