ETV Bharat / state

കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ നഷ്‌ടം

ജീവനക്കാരുടെ ശമ്പളമടക്കം കിലോമീറ്ററിന് 45 രൂപയാണ് കെ.എസ്. ആർ.ടി.സിക്ക് ചെലവ്. അതായത് 20 രൂപയക്ക് മുകളിലാണ് ഒരു കിലോമീറ്റർ ഓടുമ്പോൾ ഉണ്ടാകുന്ന നഷ്ടം.

തിരുവനന്തപുരം വാർത്ത  Thiruvananthapuram news  KSRTC loses crores  ksrtc  കെ.എസ്.ആർ.ടി.സിയ്ക്ക് കോടികളുടെ നഷ്‌ടം
കെ.എസ്.ആർ.ടി.സിയ്ക്ക് കോടികളുടെ നഷ്‌ടം
author img

By

Published : May 27, 2020, 3:19 PM IST

തിരുവനന്തപുരം: സർവീസുകൾ പുന:രാരംഭിച്ച് ഒരാഴ്‌ച്ച പിന്നിടുമ്പോൾ കെ.എസ്.ആർ.ടി.സിക്ക് കോടികളുടെ നഷ്ടം. ഡീസലടിക്കാനുള്ള തുക പോലും ലഭിക്കാതെയാണ് നിലവിൽ സർവീസുകൾ തുടരുന്നത്. ഡീസൽ കാശ് മുതലാക്കണമെങ്കിൽ കിലോമീറ്ററിന് 26 രൂപ ലഭിക്കണം. ഒരാഴ്ച ഓടിയപ്പോൾ രണ്ട് ദിവസം മാത്രമാണ് കിലോമീറ്ററിന് 26 രൂപയ്ക്ക് മുകളിൽ വരുമാനം ഉണ്ടായത്. ആദ്യ രണ്ട് ദിനങ്ങളിൽ തന്നെ നഷ്ടം ഒരു കോടി പിന്നിട്ടിരുന്നു. ജീവനക്കാരുടെ ശമ്പളമടക്കം കിലോമീറ്ററിന് 45 രൂപയാണ് കെ.എസ്. ആർ.ടി.സിയ്ക്ക് ചെലവ്.

അതായത് 20 രൂപയ്ക്ക്‌ മുകളിലാണ് ഒരു കിലോമീറ്റർ ഓടുമ്പോൾ ഉണ്ടാകുന്ന നഷ്ടം. സർവീസുകൾ പുന:രാംരംഭിച്ച 20 മുതൽ 26 വരെ 3, 46, 12,660 രൂപയാണ് ആകെ വരുമാനം. തിരക്കുള്ള രാവിലെയും വൈകുന്നേരവും മാത്രമാണ് കൂടുതൽ സർവീസുകൾ നടത്തുന്നത്. സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി യാത്രാക്കാരുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തിയതിന്‍റെ ഭാഗമായി ടിക്കറ്റ് ചാർജ് വർധിപ്പിച്ചിരുന്നെങ്കിലും വരുമാനത്തിൽ കാര്യമായ ഗുണം ഉണ്ടായില്ല. 1,67, 6883 യാത്രക്കാരാണ് കഴിഞ്ഞ ദിവസം വരെ കെ.എസ്. ആർ.ടി.സി ബസിൽ യാത്ര ചെയ്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.