ETV Bharat / state

ജനത സർവീസ് സൂപ്പർ ഹിറ്റ്, കൊല്ലത്ത് നിന്ന് രണ്ടാമത് സർവീസ് ആരംഭിച്ചു

author img

By ETV Bharat Kerala Team

Published : Dec 17, 2023, 2:05 PM IST

KSRTC Janata Service started second service: കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് എസി ബസിൽ യാത്ര ചെയ്യുന്നതിന് കെഎസ്ആർടിസി ആരംഭിച്ച ജനത സർവീസ് വിജയകരമായതിനെ തുടര്‍ന്ന്‌ കൊല്ലത്തുനിന്ന് രണ്ടാമതൊരു സർവീസ് കൂടി ആരംഭിച്ചു.

KSRTC  KSRTC Janata Service  KSRTC AC bus  KSRTC Janata Service started second service  Janata Service started second service from Kollam  passengers to travel by AC bus at low cost  കെഎസ്ആർടിസി  ജനത സർവീസ്  കൊല്ലത്ത് നിന്ന് രണ്ടാമത് സർവീസ് ആരംഭിച്ചു  ജനത സർവീസ് സൂപ്പർ ഹിറ്റ്  KSRTC Janata Bus Service
KSRTC Janata Service started second service

തിരുവനന്തപുരം : യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ എസി ബസിൽ യാത്ര ചെയ്യുന്നതിന് കെഎസ്ആർടിസി ആരംഭിച്ച ജനത സർവീസ് സൂപ്പർ ഹിറ്റ് (KSRTC Janata Service started second service). ജനത സർവീസ് യാത്രക്കാർ ഏറ്റെടുത്തതോടെ കൊല്ലത്തുനിന്ന് രണ്ടാമതൊരു സർവീസ് കൂടി ആരംഭിച്ചതായി മാനേജ്മെൻ്റ് അറിയിച്ചു. രണ്ടാമത്തെ സർവീസ് കൊല്ലത്ത് നിന്ന് രാവിലെ 7:40 ന് പുറപ്പെടും (KSRTC Janata Bus Service).

പാരിപ്പള്ളി, ആറ്റിങ്ങൽ, കഴക്കൂട്ടം, ഉള്ളൂർ, പാളയം, സെക്രട്ടേറിയറ്റ് കന്‍റോൺമെന്‍റ്‌ ഗേറ്റ്, ബേക്കറി, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ, തൈക്കാട്, വഴുതക്കാട്, മാനവീയം റോഡ്, നന്ദാവനം, ബേക്കറി ജങ്‌ഷൻ വഴി 10:25 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തു നിന്ന് 10:45 ന് തിരിച്ച് 1:15 ന് കൊല്ലത്ത് എത്തുന്ന തരത്തിലാണ് സർവീസ്. രണ്ട് ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ 7:15 നും കൊല്ലം - തിരുവനന്തപുരം ജനത ബസ് സർവീസ് ഉണ്ട്. രാവിലെ 7:15 നാണ് ഈ സർവീസ് ആരംഭിക്കുന്നത്.

കൊല്ലത്തുനിന്ന് സര്‍വീസ്‌ ആരംഭിച്ച് പള്ളിമുക്ക്, കൊട്ടിയം, ചാത്തന്നൂര്‍, പാരിപ്പള്ളി, കല്ലമ്പലം, ആറ്റിങ്ങല്‍, കോരാണി, മംഗലാപുരം, കഴക്കൂട്ടം, ഉള്ളൂര്‍ വഴി 9:30 ന് തിരുവനന്തപുരത്ത് എത്തുന്ന തരത്തിലാണ് ഈ സർവീസ്. രാവിലെ 10 നാണ് മടക്ക സർവീസ്. ഉച്ചയ്ക്ക് 12 മണിക്ക് കൊല്ലത്ത് എത്തും. ഉച്ചയ്ക്ക്‌ 2:20 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 4:30 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. വൈകിട്ട് 5 മണിക്ക് തമ്പാനൂര്‍, വഴുതക്കാട്, സ്റ്റാച്യു, പട്ടം കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ ഓഫിസുകളെ ബന്ധിപ്പിച്ച് തിരികെ പോയി രാത്രി 7:15 ന് സര്‍വീസ് അവസാനിപ്പിക്കുന്ന തരത്തിലുമാണ് ക്രമീകരണം.

ALSO READ: പോയിൻ്റ് ടു പോയിൻ്റ് ഇലക്ട്രിക് ബസുകളുടെ റൂട്ടും ടിക്കറ്റ് നിരക്കും പരിഷ്ക്കരിക്കാനൊരുങ്ങി കെഎസ്ആർടിസി.

കൊട്ടാരക്കര - തിരുവനന്തപുരം ജനത റൂട്ടിലെ സ്റ്റോപ്പുകള്‍ പനവേലി, വാളകം, ആയൂര്‍, ചടയമംഗലം, നിലമേല്‍, കിളിമാനൂര്‍, കാരേറ്റ്, വെഞ്ഞാറമ്മൂട്, വെമ്പായം, വട്ടപ്പാറ, നാലാഞ്ചിറ, തിരുവനന്തപുരം റൂട്ടിലാണ് സര്‍വീസ്. കൊല്ലം - തിരുവനന്തപുരം സര്‍വീസിന്‍റെ അതേ സമയക്രമമാണ് കൊട്ടാരക്കര - തിരുവനന്തപുരം സര്‍വീസിനും. യാത്രക്കാരുടെ ലഭ്യതക്കനുസരിച്ച് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും മാനേജ്‌മെൻ്റ് അറിയിച്ചു.

സെപ്‌റ്റംബര്‍ 18 നായിരുന്നു കെഎസ്‌ആര്‍ടിസിയുടെ ആദ്യ ജനത സര്‍വീസ്‌ ആരംഭിച്ചത്‌. കെഎസ്‌ആർടിസിയുടെ എസി ലോ ഫ്ലോർ ബസുകളിലാണ് ജനത സർവീസ് നടത്തുന്നത്. മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയാണ്. പരീക്ഷണാടിസ്ഥാനത്തിൽ കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നുമാണ്‌ സർവീസ് ക്രമീകരിച്ചിരുന്നത് കൂടാതെ തലസ്ഥാനത്തെ ഓഫിസുകളിൽ ജോലി ചെയ്യുന്നവർക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന തരത്തിലാണ് സർവീസുകൾ.

ALSO READ: കെഎസ്‌ആർടിസി ജനത ബസ് സർവീസ് ആരംഭിക്കുന്നു, തിങ്കളാഴ്‌ച മുതല്‍ ഓടിതുടങ്ങും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.