തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പണിമുടക്ക് പ്രഖ്യാപിച്ചപ്പോൾ തന്നെ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയിരുന്നു. തുടര്‍ന്നും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷമാണ്. കൊവിഡിനെ തുടര്‍ന്ന് ശമ്പളവും പെൻഷനും പൂർണമായും സർക്കാരാണ് നല്‍കുന്നത്. വായ്‌പകൾക്കും ഗ്യാരന്‍റികളും നൽകേണ്ടി വരുന്ന സ്ഥിതിയാണ് നിലവില്‍.
Read More: പണിമുടക്ക് അംഗീകരിക്കാനാവില്ല, കൈയും കെട്ടി നോക്കിനിൽക്കില്ല: ആന്‍റണി രാജു
വലിയ തോതിലുള്ള സാമ്പത്തിക സഹായം സർക്കാർ കെഎസ്‌ആര്‍ടിസിക്ക് നൽകുന്നുണ്ട്. 1,700 കോടിയോളം രൂപ ഈ വർഷം സര്‍ക്കാര്‍ കെഎസ്‌ആര്‍സിക്ക് നൽകിയത്. കോർപ്പറേഷൻ സ്വയംപര്യാപ്‌തയിൽ എത്തിയാൽ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാകുയെന്നും ധനമന്ത്രി വ്യക്തമാക്കി.