ETV Bharat / state

കെഎസ്ആർടിസിയിലെ 'ചില്ലറ തര്‍ക്കം' തീരുന്നു; ഇനി ഗൂഗിൾ പേ വഴി ടിക്കറ്റെടുക്കാം - കെഎസ്ആർടിസി ഡിജിറ്റൽ ടിക്കറ്റ്

KSRTC Digital Payment : ഡിജിറ്റൽ പേയ്മെന്‍റ് സ്വീകരിച്ചു തുടങ്ങുന്നതോടെ ബാക്കി നൽകാൻ ചില്ലറ സൂക്ഷിക്കേണ്ട പതിവ് രീതി കണ്ടക്‌ടർമാർക്ക് ഒഴിവാക്കാം. യാത്രക്കാർക്കും ചില്ലറ കരുതേണ്ട ഗതികേട് ഒഴിവാകും.

KSRTC Introducing Digital Payment In Buses  KSRTC Google Pay  KSRTC Digital Ticketing  KSRTC Chalo App  KSRTC UPI Ticket  കെഎസ്ആർടിസി ഡിജിറ്റൽ പേയ്മെന്‍റ്  കെഎസ്ആർടിസി യുപിഐ  കെഎസ്ആർടിസി ഗൂഗിൾ പേ  കെഎസ്ആർടിസി ചലോ ആപ്പ്  കെഎസ്ആർടിസി ഡിജിറ്റൽ ടിക്കറ്റ്
KSRTC Introducing Digital Payment In Buses
author img

By ETV Bharat Kerala Team

Published : Nov 28, 2023, 8:42 PM IST

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ജനുവരി മുതൽ ഡിജിറ്റൽ പേയ്മെന്‍റ് സ്വീകരിച്ചുതുടങ്ങും (KSRTC Introducing Digital Payment In Buses). ട്രാവൽ, ക്രെഡിറ്റ്‌, ഡെബിറ്റ്, കാർഡുകൾ ഉപയോഗിച്ചും, ക്യു ആർ കോഡിലൂടെ ഗൂഗിൾ പേ അടക്കമുള്ള യുപിഐ ആപ്പുകൾ വഴിയും ബസിനുള്ളിൽ നിന്ന് തന്നെ ടിക്കറ്റ് തുക നൽകാനുള്ള സംവിധാനമാകും ഏർപ്പെടുത്തുക.

ഡിജിറ്റൽ പേയ്മെന്‍റ് സ്വീകരിച്ചു തുടങ്ങുന്നതോടെ ബാക്കി നൽകാൻ ചില്ലറ സൂക്ഷിക്കേണ്ട പതിവ് രീതി കണ്ടക്‌ടർമാർക്ക് ഒഴിവാക്കാം. യാത്രക്കാർക്കും ചില്ലറ കരുതേണ്ട ഗതികേട് ഒഴിവാകും. ടിക്കറ്റിനുള്ള തുക ഡിജിറ്റൽ മാർഗം അടച്ചു കഴിഞ്ഞാൽ ടിക്കറ്റും ഡിജിറ്റൽ രൂപത്തിൽ ഫോണിൽ ലഭിക്കും.

പദ്ധതിയുടെ നടത്തിപ്പിനുവേണ്ടി ചലോ ആപ്പ് എന്ന സ്വകാര്യ കമ്പനിയുമായാണ് കെഎസ്ആർടിസി കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ആപ്പിൽ യാത്രക്കാർക്ക് ബസ് ട്രാക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും.

നേരത്തെ കെഎസ്ആർടിസിയുടെ ബൈപ്പാസ് റൈഡറിലും ഫീഡർ സർവീസുകളിലും പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. സിറ്റി സർക്കുലർ, ഇലക്ട്രിക് സർവീസുകളിൽ ഉൾപ്പെടെ ട്രാവൽ കാർഡ് സംവിധാനവും ഏർപ്പെടുത്തിയിരുന്നു. ടിക്കറ്റെടുക്കല്‍ അടക്കമുള്ള പണമിടപാടുകള്‍ ലളിതമാക്കി ആളുകള്‍ക്ക് സുഗമമായ യാത്ര ഒരുക്കുക എന്നതാണ് പുത്തൻ പരിഷ്‌കാരത്തിലൂടെ കെഎസ്ആർടിസി ലക്ഷ്യമിടുന്നത്.

Also Read: KSRTC Courier Service : കൊറിയറുകള്‍ നേരിട്ട്‌ വീടുകളിലേക്ക്‌; കെഎസ്ആർടിസി കൊറിയർ സർവീസ് പുതിയ തലത്തിലേക്ക്

സ്‌മാര്‍ട്ടാകാന്‍ ഇലക്ട്രിക് ഡബിള്‍ ഡക്കറുകളും: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ നടത്തുന്ന ബജറ്റ് ടൂറിസത്തിനായി വാങ്ങിയ രണ്ട് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ ഡിസംബര്‍ അവസാനത്തോടെ തലസ്ഥാനത്തെത്തിക്കും. ലെയ്‌ലാൻഡ് കമ്പനിയുടെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകളാണ് വാങ്ങിയത്. ഇവ ഉപയോഗിച്ച് ജനുവരി മുതൽ സർവീസ് നടത്താനാണ് ആലോചന.

സ്‌മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് നാല് കോടി രൂപ ചെലവിലാണ് ബസുകൾ വാങ്ങിയത്. നിലവിൽ മുംബൈ നഗരത്തിൽ മാത്രമാണ് ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകൾ ഉള്ളത്. തിരുവനന്തപുരം നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് സർവീസ് നടത്തുന്ന സാധാരണ ഡബിൾ ഡക്കർ ബസ് സർവീസ് വൻ വിജയകരമായി ജൈത്രയാത്ര തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

അതേസമയം സ്‌മാർട്ട്സിറ്റി പദ്ധതിയിൽ ഉൾപ്പെടുന്ന 113 ഇലക്ട്രിക് ബസുകളിൽ 50 എണ്ണം ഇനിയും ലഭിക്കാനുണ്ട്. ഇവ ഡിസംബർ അവസാനത്തോടെ എത്തിച്ചേരുമെന്നാണ് വിവരം. ഇതിൽ ആദ്യ ഘട്ടത്തിൽ 19 ബസുകൾ ഈ ആഴ്‌ചയോടെ എത്തുമെന്നാണ് വിവരം.

Also Read: KSRTC Bus Route And Timing : ഗൂഗിൾ മാപ്പിൽ ഇനി മുതൽ കെഎസ്ആർടിസി ദീർഘദൂര ബസ് വിവരങ്ങളും ; പുതിയ സംവിധാനത്തിലൂടെ സമയവും റൂട്ടും കണ്ടുപിടിക്കാം

ഇലക്ട്രിക് ബസ് സർവീസുകൾ വിജയകരമായി സർവീസ് തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ ബസുകൾ തലസ്ഥാനത്തേക്ക് എത്തുന്നത്. അതേസമയം പ്രധാനമന്ത്രിയുടെ ഇ ബസ് സേവാ സ്‌കീമിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട 950 ഇലക്ട്രിക് ബസുകളുടെ കാര്യത്തിൽ തീരുമാനം അനന്തമായി നീളുകയാണ്. സംസ്ഥാന സർക്കാർ വിശദമായ പദ്ധതി റിപ്പോർട്ട് നൽകാത്തതാണ് കാരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.