തിരുവനന്തപുരം: കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധി നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷ൦. വിഷയത്തിൽ പ്രതിപക്ഷത്തു നിന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേരളത്തിലെ വലിയ പൊതുഗതാഗത സംവിധാനത്തെ നിഷ്ക്രിയമാക്കാൻ ബോധപൂർവമായ ശ്രമമെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.
ഷെഡ്യൂളുകൾ വെട്ടിക്കുറച്ചും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചും കെഎസ്ആർടിസിയെ തകർക്കുകയാണ്. ഇത് കൂടാതെ കോർപ്പറേഷൻ്റെ സ്ഥലവും സമ്പത്തും ഉപയോഗിച്ച് പുതിയ കമ്പനി രൂപീകരിച്ചും തകർച്ചയ്ക്ക് വേഗത കൂട്ടുകയാണെന്നും നോട്ടീസിൽ ആരോപിക്കുന്നു. ഗതാഗത മന്ത്രി ആൻ്റണി രാജുവിനാണ് നോട്ടീസ് നൽകിയിരിരുന്നത്.
Also Read: കെഎസ്ആർടിസി ഡീസൽ വില വർധന; സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍