ETV Bharat / state

വരുമാനം വർധിച്ചിട്ടും ഓണം ബോണസില്ല ; പ്രതിഷേധവുമായി കെഎസ്ആർടിസി ജീവനക്കാർ - ksrtc employees protest

കെഎസ്ആർടിസി ജീവനക്കാർക്ക് ഓണം ബോണസ് നൽകാത്തതിനെതിരെ ബിഎംഎസ് യൂണിയന്‍റെ നേതൃത്വത്തിൽ ജീവനക്കാർ ഇന്ന് ചീഫ് ഓഫിസിന് മുന്നിൽ ധർണ നടത്തും

ksrtc employees  ksrtc  onam bonus  protest  വരുമാനം വർധിച്ചിട്ടും ഓണം ബോണസില്ല  കെഎസ്ആർടിസി  ബിഎംഎസ്  ധർണ  തിരുവനന്തപുരം  പ്രതിഷേധം  കലക്ഷന്‍  സോണുകളിലെ വരുമാനം  കോഴിക്കോട്
വരുമാനം വർധിച്ചിട്ടും ഓണം ബോണസില്ല; പ്രതിഷേധവുമായി കെഎസ്ആർടിസി ജീവനക്കാർ
author img

By

Published : Sep 15, 2022, 1:17 PM IST

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് ഓണം ബോണസ് നൽകാത്തതില്‍ പ്രതിഷേധം. ബിഎംഎസ് യൂണിയന്‍റെ നേതൃത്വത്തിൽ ജീവനക്കാർ ഇന്ന് ചീഫ് ഓഫിസിന് മുന്നിൽ ധർണ നടത്തും. വരുമാനം വർധിച്ചിട്ടും ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നാണ് ജീവനക്കാർ ഉന്നയിക്കുന്ന പരാതി.

ചില ദിവസങ്ങളിൽ പ്രതിദിന വരുമാനം ഇരട്ടിയായി ഉയർന്നിട്ടും ആനുകൂല്യങ്ങൾ നിഷേധിച്ചത് തൊഴിലാളികൾക്കിടയിൽ വലിയ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തില്‍ കെഎസ്‌ആര്‍ടിസിക്ക് സര്‍വകാല റെക്കാര്‍ഡ് കലക്ഷന്‍ ലഭിച്ചിരുന്നു. ഓണാവധി കഴിഞ്ഞുള്ള പ്രവൃത്തി ദിനമായ തിങ്കളാഴ്‌ച (12.09.2022) കെഎസ്ആര്‍ടിസിയുടെ പ്രതിദിന വരുമാനം 8.4 കോടി രൂപയാണ്.

Read More: ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനത്തില്‍ കെഎസ്‌ആര്‍ടിസിക്ക് സര്‍വകാല റെക്കാര്‍ഡ് കലക്ഷന്‍

3,941 ബസുകള്‍ സര്‍വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്. സൗത്ത് സോണിലാണ് എറ്റവും കൂടുതല്‍ കലക്ഷന്‍ ലഭിച്ചത്. സൗത്ത് സോണ്‍ 3.13 കോടി നേടി. സെന്‍ട്രല്‍ 2.88 കോടി, നോര്‍ത്ത് 2.39 കോടി എന്നിങ്ങനെയാണ് മറ്റ് സോണുകളിലെ വരുമാനം. ജില്ല തലത്തില്‍ കോഴിക്കോട്ടാണ് ഏറ്റവും കൂടുതല്‍ കലക്ഷന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.