തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ കെഎസ്ആർടിസി ജീവനക്കാരുടെ സമരം റിപ്പോർട്ട് ചെയ്യാൻ എത്തിയ ഇടിവി ഭാരത് റിപ്പോർട്ടറിന് ഇടത് അനുകൂല സംഘടനാ പ്രവർത്തകരുടെ മർദ്ദനം. ഇടത് അനുകൂല സംഘടനയായ കെഎസ്ആർടിസി എംപ്ലോയിസ് അസോസിയേഷൻ( സിഐടിയു ) - യുഡിഎഫ് അനുകൂല സംഘടനയായ ടിഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ആയിരുന്നു മർദ്ദനം. പത്തോളം വരുന്ന കെഎസ്ആർടിസി എംപ്ലോയിസ് അസോസിയേഷൻ പ്രവർത്തകരാണ് ഇടിവി ഭാരത് റിപ്പോർട്ടർ ബിനോയ് കൃഷ്ണനെ മർദ്ദിച്ചത്. സംഭവത്തില്‍ തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ഇടിവി ഭാരത് റിപ്പോർട്ടറിന് നേരെ കയ്യേറ്റവും മർദ്ദനവും
തിരുവനനന്തപുരത്ത് കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകളായ സിഐടിയു- ടിഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ആയിരുന്നു മർദ്ദനം