തിരുവനന്തപുരം: ഡ്രൈവർമാരുടെ കുറവ് മൂലമുണ്ടാകുന്ന സർവീസ് മുടക്കം പരിഹരിക്കാൻ പി.എസ്.സി വഴി ഡ്രൈവര്‍മാരെ നിയമിക്കാനാകില്ലെന്ന് കെ.എസ്.ആർ.ടിസി. പി.എസ്.സി വഴി നിയമനം നടത്തിയാല്‍ കോർപ്പറേഷന്‍റെ സാമ്പത്തികസ്ഥിതി തകരും. ഇത് പൊതു ഖജനാവിന് വലിയ ബാധ്യത ഉണ്ടാക്കുമെന്നും സി.എം.ഡി എം.പി. ദിനേശ് വ്യക്തമാക്കി. കെഎസ്ആർടിസിയിൽ ബസ് - ജീവനക്കാരുടെ അനുപാതം മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണ്. നിലവിൽ ദേശീയ ശരാശരി ആയ 5.5നേക്കാളുപരിയായി 5.92 ജീവനക്കാരാണ് കെഎസ്ആര്‍ടിസിക്കുള്ളത്. ദേശീയ ശരാശരിക്ക് ഒപ്പമെത്തിക്കേണ്ട അവസ്ഥയായതിനാല്‍ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കില്ലെന്നും കോര്‍പ്പറേഷൻ വ്യക്തമാക്കി. താൽക്കാലിക ആവശ്യങ്ങൾക്കായി ജീവനക്കാരെ സ്ഥിരമായി നിയമിക്കുന്നതിൽ അര്‍ഥമില്ലെന്നും എം.ഡി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരെ പി.എസ്.സി വഴി നിയമിക്കാനാകില്ലെന്ന് എം.ഡി എം.പി ദിനേശ്
പിഎസ്‌സി വഴി നിയമനം നടത്തിയാല്‍ കോർപ്പറേഷന്‍റെ സാമ്പത്തികസ്ഥിതി തകരുമെന്നും എംഡി
തിരുവനന്തപുരം: ഡ്രൈവർമാരുടെ കുറവ് മൂലമുണ്ടാകുന്ന സർവീസ് മുടക്കം പരിഹരിക്കാൻ പി.എസ്.സി വഴി ഡ്രൈവര്‍മാരെ നിയമിക്കാനാകില്ലെന്ന് കെ.എസ്.ആർ.ടിസി. പി.എസ്.സി വഴി നിയമനം നടത്തിയാല്‍ കോർപ്പറേഷന്‍റെ സാമ്പത്തികസ്ഥിതി തകരും. ഇത് പൊതു ഖജനാവിന് വലിയ ബാധ്യത ഉണ്ടാക്കുമെന്നും സി.എം.ഡി എം.പി. ദിനേശ് വ്യക്തമാക്കി. കെഎസ്ആർടിസിയിൽ ബസ് - ജീവനക്കാരുടെ അനുപാതം മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണ്. നിലവിൽ ദേശീയ ശരാശരി ആയ 5.5നേക്കാളുപരിയായി 5.92 ജീവനക്കാരാണ് കെഎസ്ആര്‍ടിസിക്കുള്ളത്. ദേശീയ ശരാശരിക്ക് ഒപ്പമെത്തിക്കേണ്ട അവസ്ഥയായതിനാല്‍ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കില്ലെന്നും കോര്‍പ്പറേഷൻ വ്യക്തമാക്കി. താൽക്കാലിക ആവശ്യങ്ങൾക്കായി ജീവനക്കാരെ സ്ഥിരമായി നിയമിക്കുന്നതിൽ അര്‍ഥമില്ലെന്നും എം.ഡി പറഞ്ഞു.
കെഎസ്ആർടിസിയിൽ ബസ് - ജീവനക്കാരുടെ അനുപാതം മറ്റ് സംസ്ഥാനങ്ങളിലെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ താരതമ്യേന കൂടുതലാണ്. നിലവിൽ ദേശീയ ശരാശരി ആയ 5.5 നേക്കാളുപരിയായി 5.92 ജീവനക്കാരാണുള്ളത്. നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനത്തിൽ ബസ്- ജീവനക്കാർ തമ്മിലുള്ള അനുപാതം ദേശീയ ശരാശരിക്ക് ഒപ്പം എത്തിക്കേണ്ട ആവശ്യമുള്ളതിനാൽ, നിലവിൽ കെഎസ്ആർടിസിയിൽ സ്ഥിര നിയമനങ്ങൾ നടത്തുന്നതിനായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും സ്ഥിര ജീവനക്കാർ വിവിധ തരം അവധിയെടുക്കുന്ന അവസരങ്ങളിൽ, ബസ് ജീവനക്കാർ അനുപാതം 5.5 നിലനിർത്തികൊണ്ട് തന്നെ മറ്റ് ക്രമീകരണങ്ങൾ നടത്തിയാൽ മാത്രമേ കാര്യക്ഷമമായി സർവീസ് ഓപ്പറേഷൻ നടത്തുവാൻ സാധിക്കുകയുള്ളുവെന്നും കെ.എസ്. ആർ.ടി.സി വ്യക്തമാക്കി.
ആയതിനാൽ തന്നെ താൽക്കാലിക ആവശ്യങ്ങൾക്കായി വലിയ തോതിൽ ജീവനക്കാരെ സ്ഥിരമായി നിയമിക്കുന്നതിൽ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ടെന്നും എംഡി എം.പി ദിനേശ് അറിയിച്ചു. Conclusion: