ETV Bharat / state

കെഎസ്ആർടിസി ദീർഘദൂര രാത്രികാല സർവീസുകൾ തുടരും - കെഎസ്ആർടിസി സർവീസുകൾ

വരുമാന നഷ്‌ടത്തെ തുടർന്ന് ദീർഘദൂര രാത്രികാല സർവീസുകൾ നിർത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. നിലവിലെ ഉത്തരവനുസരിച്ച് 50% സർവീസുകൾ നിലനിർത്താനാണ് തീരുമാനം.

കെഎസ്ആർടിസി ദീർഘദൂര രാത്രികാല സർവീസുകൾ  കെഎസ്ആർടിസി  ksrtc  കോവിഡ് വ്യാപനം  നിയന്ത്രണങ്ങൾ  കെഎസ്ആർടിസി സർവീസുകൾ
കെഎസ്ആർടിസി ദീർഘദൂര രാത്രികാല സർവീസുകൾ തുടരും
author img

By

Published : May 4, 2021, 4:40 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം കൊവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ തുടരുന്നതിനിടെ കെഎസ്ആർടിസി ദീർഘദൂര സർവീസുകളും രാത്രികാല സർവീസുകളും തുടരുമെന്ന് സിഎംഡി അറിയിച്ചു. വരുമാന നഷ്‌ടത്തെ തുടർന്ന് ദീർഘദൂര രാത്രികാല സർവീസുകൾ നിർത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. നിലവിലെ ഉത്തരവനുസരിച്ച് 50% സർവീസുകൾ നിലനിർത്താനാണ് തീരുമാനം. ആവശ്യമെങ്കിൽ കൊവിഡ് കുറയുന്നതിനനുസരിച്ച് 70 ശതമാനമായി സർവീസുകൾ കൂട്ടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും ആശുപത്രിയിൽ പോകുന്നതിന് കഴിഞ്ഞ രണ്ടു ഞായറാഴ്‌ചയും കെഎസ്ആർടിസി സർവീസുകൾ നടത്തിയിരുന്നു. 50 ശതമാനമായി സർവീസുകൾ കുറച്ചു എന്നതൊഴിച്ചാൽ ദീർഘദൂര സർവീസുകൾ ഒഴിവാക്കിയിരുന്നില്ല. മെയ് 15 മുതൽ പകൽ സമയങ്ങളിൽ കൂടുതൽ സർവീസുകൾ നടത്തും. അതേസമയം കെഎസ്ആർടിസിയിലെ ഏപ്രിൽ മാസത്തെ ശമ്പളം ഈയാഴ്‌ച തന്നെ വിതരണം ചെയ്യുമെന്നും കോർപ്പറേഷൻ അറിയിച്ചു. ശമ്പളം നൽകുന്നതിനായി 200 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.