ETV Bharat / state

Biju Prabhakar | 'സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റണം'; ചീഫ് സെക്രട്ടറിയെ നേരിട്ട് കണ്ട് ബിജു പ്രഭാകർ - BMS

കെഎസ്ആർടിസി സിഎംഡി സ്ഥാനം തൻ്റെ അധിക ചുമതലയാണെന്നും അതിനാൽ ആ സ്ഥാനത്തേക്ക് മറ്റൊരാളെ നിയമിക്കണമെന്നും ആവശ്യപ്പെട്ടതായി ബിജു പ്രഭാകർ ഇടിവി ഭാരതിനോട് പറഞ്ഞു

Biju Prabhakar  കെഎസ്ആർടിസി  KSRTC  ബിജു പ്രഭാകർ  ചീഫ് സെക്രട്ടറി വി വേണു  Chief Secretary V Venu  ചീഫ് സെക്രട്ടറിയെ കണ്ട് ബിജു പ്രഭാകർ  ആൻ്റണി രാജു  Anthony Raju  ബിഎംഎസ്  BMS  കെഎസ്ആർടിസി സിഎംഡി
ബിജു പ്രഭാകർ
author img

By

Published : Jul 15, 2023, 3:13 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണ പ്രതിസന്ധി തുടരുന്നതിനിടെ സിഎംഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ബിജു പ്രഭാകർ ചീഫ് സെക്രട്ടറി വി വേണുവിനോട് ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിയെ നേരിൽ കണ്ടാണ് ബിജു പ്രഭാകർ ഇക്കാര്യം ആവശ്യപ്പെട്ടത്.

കെഎസ്ആർടിസി സിഎംഡി സ്ഥാനം തൻ്റെ അധിക ചുമതലയാണെന്നും ആ സ്ഥാനത്തേക്ക് പ്രത്യേകം ഒരാളെ നിയമിക്കണമെന്നും ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായി ബിജു പ്രഭാകർ ഇടിവി ഭാരതിനോട് പറഞ്ഞു. ഹൈക്കോടതിയിൽ 20ന് നടക്കുന്ന കേസ് പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2020 ജൂൺ 15നാണ് കെഎസ്ആർടിസി എംഡിയായി ബിജു പ്രഭാകർ ചുമതലയേൽക്കുന്നത്. നിലവിൽ കെഎസ്ആർടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഈ ഘട്ടത്തിലാണ് ബിജു പ്രഭാകർ കെഎസ്ആർടിസിയെ കയ്യൊഴിയുന്നത്. ജൂൺ മാസത്തെ ശമ്പളത്തിൻ്റെ ആദ്യ ഗഡു ഇന്നലെ രാത്രി വൈകിയാണ് ജീവനക്കാർക്ക് നൽകിയത്.

ഇതേ തുടർന്ന് ഇന്നലെ രാവിലെ പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റെ നേതൃത്വത്തിൽ ബിജു പ്രഭാകറിന്‍റെ തിരുമലയിലുള്ള വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ബിഎംഎസിന്‍റെ നേതൃത്വത്തിൽ ചീഫ് ഓഫിസ് ഉപരോധിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌താണ് നീക്കിയത്.

പൊലീസുമായുണ്ടായ ഉന്തും തള്ളലിനുമിടയിൽ സിഎംഡിയുടെ ഓഫിസിന്‍റെ ഒരു ഭാഗത്തെ ചില്ല് തകർന്നിരുന്നു. പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്‌തു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് ബിജു പ്രഭാകർ എംഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്.

അതേസമയം, രാജി സന്നദ്ധതയെ കുറിച്ച് ബിജു പ്രഭാകർ തന്നോട് സംസാരിച്ചിട്ടില്ലെന്നും മാധ്യമ വാർത്തകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നുമായിരുന്നു ഗതാഗത മന്ത്രി ആൻ്റണി രാജുവിന്‍റെ പ്രതികരണം. സിഎംഡിയുമായി കൂടിക്കാഴ്‌ച നടത്താറുണ്ട്. എന്നാൽ രാജി സംബന്ധിച്ച കാര്യം തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശമ്പള വിതരണത്തിനായി സർക്കാർ സഹായമായി നൽകുന്ന 50 കോടിയിൽ ധനവകുപ്പ് ഇപ്പോൾ നൽകുന്നത് 30 കോടി രൂപ മാത്രമാണ്. ഇത് കൃത്യമായി നൽകുന്നുമില്ല. ഇങ്ങനെ പോയാൽ ജീവനക്കാർക്ക് ഓണത്തിന് ശമ്പളവും അലവൻസും കൃത്യമായി നൽകാൻ കഴിയില്ലെന്നും അതുകൊണ്ട് തന്നെ ഒഴിവാക്കി തരണമെന്നും ചീഫ് സെക്രട്ടറിയോട് ബിജു പ്രഭാകർ ആവശ്യപ്പെട്ടതായാണ് ലഭ്യമാകുന്ന സൂചന.

ALSO READ : KSRTC CMD Biju Prabhakar| കെഎസ്ആർടിസി സിഎംഡി പദവി ഒഴിയാൻ സന്നദ്ധത അറിയിച്ച് ബിജു പ്രഭാകർ

ഫേസ്‌ബുക്ക് ലൈവിനൊരുങ്ങി ബിജു പ്രഭാകർ: അതേസമയം കെഎസ്ആർടിസിക്കും തനിക്കുമെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഒരുങ്ങുകയാണ് ബിജു പ്രഭാകർ. ഇന്ന് വൈകിട്ട് ആറ് മണി മുതൽ അഞ്ച് ദിവസം ഫേസ്ബുക്ക് ലൈവിലൂടെ കെഎസ്ആർടിസിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ബിജു പ്രഭാകർ മറുപടി നൽകും.

വിമർശനവുമായി ഹൈക്കോടതി: നേരത്തെ ജീവനക്കാർക്ക് ശമ്പളം നൽകാത്തതിൽ സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ജീവനക്കാർ മികച്ച രീതിയിലാണ് ജോലി ചെയ്യുന്നതെന്നും മാസം 220 കോടിയിലേറെ രൂപയുടെ വരുമാനം കെഎസ്ആർടിസിക്കുണ്ടെന്നും ചൂണ്ടികാണിച്ച കോടതി, പിന്നെങ്ങനെയാണ് സാമ്പത്തിക പ്രതിസന്ധിയിലേക്ക് സ്ഥാപനം പോകുന്നതെന്ന് മനസിലാകുന്നില്ലെന്നും പറഞ്ഞിരുന്നു.

ALSO READ : 'കെഎസ്‌ആര്‍ടിസിക്ക് മാസം 220 കോടിയിലേറെ ലഭിച്ചിട്ടും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തത് എന്തുകൊണ്ട് ? ; ചോദ്യവുമായി ഹൈക്കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.