ETV Bharat / state

പുതിയ രൂപം പുതിയ ഭാവം, നല്ല ദിനങ്ങൾ പ്രതീക്ഷിച്ച് കെഎസ്ആർടിസി - ജൻറം ബസുകൾ

ആദ്യഘട്ടത്തിൽ തിരുവനന്തപുരത്ത് മാത്രം സർവീസ് നടത്താനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. പദ്ധതി വിജയിച്ചാൽ 14 ജില്ലകളിലും കെഎസ്‌ആർടിസി സിറ്റി സർക്കുലർ നടപ്പിൽ വരുത്തും.

KSRTC redesign  KSRTC new services  KSRTC redesign in color  KSRTC City circular services  KSRTC City circular services news  KSRTC City circular services Thiruvananthapuram  കെഎസ്‌ആർടിസി സിറ്റി സർക്കുലർ  കെഎസ്‌ആർടിസി സിറ്റി സർക്കുലർ വാർത്ത  തിരുവനന്തപുരം കെഎസ്‌ആർടിസി സിറ്റി സർക്കുലർ  ജനകീയ മുഖവുമായി കെഎസ്ആർടിസി  ജൻറം ബസുകൾ  തിരുവനന്തപുരത്ത് ഏഴ് റൂട്ടുകളിൽ സർവീസ് നടത്തും
മാറ്റങ്ങളുമായി കെഎസ്‌ആർടിസി സിറ്റി സർക്കുലർ, രൂപമാറ്റത്തിനൊപ്പം സവിശേഷതകളേറെ!
author img

By

Published : Jul 22, 2021, 8:05 PM IST

Updated : Jul 22, 2021, 11:00 PM IST

തിരുവനന്തപുരം: കേരളത്തിന്‍റെ പൊതു ഗതാഗത മേഖലയിലെ ജനകീയ മുഖമാണ് കെഎസ്ആർടിസി. പക്ഷേ ഒരിക്കലും രക്ഷപെടാൻ അനുവദിക്കാത്ത തരത്തില്‍ കെഎസ്ആർടിസിയെ കടക്കെണി വരിഞ്ഞുമുറുക്കുമ്പോഴും ആനവണ്ടി ആശ്വാസ മാർഗ്ഗങ്ങൾ കണ്ടെത്തും. രക്ഷപെടാൻ പല മാർഗ്ഗങ്ങളും നോക്കിയ ആനവണ്ടി ഏറ്റവും ഒടുവില്‍ കണ്ടെത്തിയ രക്ഷ മാർഗങ്ങളാണ് ബഹുവർണ സിറ്റി സർക്കുലർ സർവീസും ഗുഡ് ഡേ കാർഡുകളും.

ഓടിയെത്താൻ സിറ്റി സർക്കുലർ

ജില്ല അടിസ്ഥാനത്തിൽ സർവീസ് എത്താത്ത മേഖലകൾ ഉൾക്കൊള്ളിച്ചാണ് പുതിയ നിറത്തിൽ രൂപമാറ്റം വരുത്തിയ ജൻറം ബസുകൾ സർവീസുകൾക്കായി ഒരുങ്ങുന്നത്. ഒരു സ്ഥലത്തു നിന്ന് ആരംഭിച്ച് അവിടെ തന്നെ തിരിച്ചെത്തുന്ന രീതിയിലാണ് സിറ്റി സർക്കുലറുകൾ. ചുവപ്പും വെള്ളയും കലർന്ന നിറത്തിലുള്ള ബസുകൾ ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ ഏഴ് റൂട്ടുകളിലാണ് സർവീസ് നടത്തുക.

പുതിയ രൂപം പുതിയ ഭാവം, നല്ല ദിനങ്ങൾ പ്രതീക്ഷിച്ച് കെഎസ്ആർടിസി

രാവിലെ 7.30 മുതൽ 11.30 വരെയും വൈകിട്ട് 3.30 മുതൽ 7.30 വരെയും 10 മിനിട്ട് ഇടവേളകളിൽ സിറ്റി സർക്കുലർ സർവീസ് നടത്തും. ഇതിൽ ക്ലോക് വൈസ്, ആന്‍റി ക്ളോക് വൈസ് അടിസ്ഥാനത്തിൽ ആകെ 14 സർവീസുകൾ ഉണ്ടാകും. ബാക്കിയുള്ള സമയങ്ങളിൽ യാത്രക്കാരുടെ ആവശ്യം അനുസരിച്ചാകും സർവീസ്. റെഡ് സർക്കുലർ, ബ്ലൂ സർക്കുലർ, യെല്ലോ സർക്കുലർ എന്നിങ്ങനെയാണ് സർവീസുകളുടെ പേരുകൾ. 11 മുതൽ 17 കിലോമീറ്റർ വരെയാണ് ദൂരപരിധി.

വൺഡേയ്ക്ക് ഗുഡ് ഡേ കാർഡ്

50 രൂപയ്ക്ക് അൺ ലിമിറ്റഡ് യാത്ര നല്‍കുന്ന ഗുഡ് ഡേ ട്രാവല്‍ കാർഡുകളാണ് സിറ്റി സർക്കുലർ ബസുകളുടെ പ്രത്യേകത. 24 മണിക്കൂർ കാലാവധിയുള്ള ഈ കാർഡ് ഉപയോഗിച്ച് എത്ര തവണ വേണമെങ്കിലും അധിക പണം നൽകാതെ യാത്ര ചെയ്യാം. ചിങ്ങം ഒന്നിന് സർവീസ് തുടങ്ങാനാണ് ആലോചന. വിജയിച്ചാൽ 14 ജില്ലകളിലും നടപ്പാക്കും.

മുഖം മിനുക്കലിൽ ബിജു പ്രഭാകർ ടച്ച്

കടക്കെണിയിലായ കെ.എസ്.ആർ.ടി.സിയെ കരകയറ്റാനുള്ള പുതിയ ശ്രമങ്ങളുടെ ഭാഗമായാണ് സിറ്റി സർക്കുലർ പദ്ധതി വരുന്നത്. ട്രാവൽ കാർഡിന് പുറമെ എടിഎം കാർഡ് മാതൃകയില്‍ ക്യാഷ്‌ലസ് ട്രാൻസാക്ഷൻ സിറ്റി സർക്കുലർ വഴി നടപ്പാക്കാനും സജീവ ചർച്ച നടക്കുന്നുണ്ട്. യാത്രക്കാരുമായി സൗഹൃദ അന്തരീക്ഷം, ജീവനക്കാരില്‍ അച്ചടക്കവും കൃത്യതയും എന്നിവ കർശനമായി നടപ്പിലാക്കും. ജീവനക്കാർക്ക് സി എം.ഡി ബിജു പ്രഭാകറിന്‍റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്.

READ MORE: ഇനി വഴിയില്‍ കിടക്കില്ല; അരമണിക്കൂറില്‍ തുടർയാത്രയുമായി കെഎസ്ആര്‍ടിസി

Last Updated : Jul 22, 2021, 11:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.