ETV Bharat / state

KSRTC Buses Seat Belt Installation Tender കെഎസ്‌ആർടിസി ബസുകളിൽ സീറ്റ് ബെൽറ്റ് : ടെൻഡർ നടപടികൾ പൂർത്തിയായി - സീറ്റ് ബെൽറ്റ് ടെൻഡർ നടപടികൾ

KSRTC Seat Belt Tender Process Completed : നവംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങളിലെ ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാകും

KSRTC Buses Seat Belt Installation  Seat Belt Installation Tender  KSRTC Buses Seat Belt  Seat Belt in Heavy Vehicles  കെഎസ്‌ആർടിസി  കെഎസ്‌ആർടിസി ബസുകളിൽ സീറ്റ് ബെൽറ്റ്  സീറ്റ് ബെൽറ്റ്  ഹെവി വാഹനങ്ങളിലെ സീറ്റ് ബെൽറ്റ്  സീറ്റ് ബെൽറ്റ് ടെൻഡർ നടപടികൾ  കെഎസ്‌ആർടിസിക്ക് പുതിയ ബസുകൾ
KSRTC Buses Seat Belt Installation Tender
author img

By ETV Bharat Kerala Team

Published : Sep 9, 2023, 7:39 PM IST

തിരുവനന്തപുരം : കെഎസ്‌ആർടിസി (KSRTC) ബസുകളിൽ സീറ്റ് ബെൽറ്റ് (Seat Belt) ഘടിപ്പിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. 5200 ബസുകളിൽ സീറ്റ് ബെൽറ്റ് ഘടിപ്പിക്കുന്നതിനുള്ള ടെൻഡർ നടപടികളാണ് പൂർത്തീകരിച്ചത്. ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുന്നിൽ ഇരിക്കുന്ന യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിലാണ് നടപടി.

ഇതിനാവശ്യമായ ഘടകങ്ങൾ രണ്ടാഴ്‌ചക്കുള്ളിൽ എത്തുമെന്നാണ് അധികൃതർ നൽകുന്ന വിവരം. സെപ്‌റ്റംബർ ഒന്ന് മുതൽ ഹെവി വാഹനങ്ങളിലെ ഡ്രൈവറും കോ ഡ്രൈവറും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിക്കണമെന്നായിരുന്നു നേരത്തെ ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചതെങ്കിൽ പിന്നീട് സമയപരിധി ഒക്‌ടോബർ 31 വരെ നീട്ടുകയായിരുന്നു. ഇതോടെ നവംബർ ഒന്ന് മുതൽ കെഎസ്‌ആർടിസി ബസുകൾ, സ്വകാര്യ ബസുകൾ ഉള്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലും ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാകും.

പഴയ കെഎസ്‌ആർടിസി ബസുകളിൽ സീറ്റ് ബെൽറ്റ് ഇല്ല. അതിനാലാണ് പ്രത്യേകമായി സീറ്റ് ബെൽറ്റ് ഘടിപ്പിക്കുന്നതിനുള്ള ടെൻഡർ നടപടികളിലേക്ക് മാനേജ്‌മെന്‍റ് കടന്നത്. അതേസമയം സ്വിഫ്‌റ്റ് ബസുകളിളെല്ലാം തന്നെ നിര്‍മാണവേളയില്‍ തന്നെ സീറ്റ് ബെല്‍റ്റ് ഘടിപ്പിക്കുന്നുണ്ട്.

പുതിയ ഉത്തരവ് അനുസരിച്ച് 1994 മുതലുള്ള എല്ലാ ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്. നേരത്തെ 2005 മുതലുള്ള ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാണെന്നായിരുന്നു ഗതാഗത മന്ത്രി അറിയിച്ചിരുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാണ്.

കെഎസ്‌ആർടിസിക്ക് പുതിയ ബസുകൾ : പുതുതായി 151 ബസുകൾ കൂടി വാങ്ങാൻ ഒരുങ്ങുകയാണ് കെഎസ്‌ആർടിസി. പദ്ധതി വിഹിതമായി സർക്കാർ നൽകിയ 75 കോടി രൂപ ഉപയോഗിച്ചാണ് പുതിയ ബസുകൾ കെഎസ്‌ആർടിസി വാങ്ങുക. ഈ ബസുകളും സ്വിഫ്‌റ്റിലേക്കാകും നൽകുക. 131 ബസുകൾ വാങ്ങുന്നതിന് അശോക് ലെയ്‌ലാൻഡിന് കരാർ നൽകിയിട്ടുണ്ട്.

ഇത് കൂടാതെ സ്ലീപ്പർ, സെമി സ്ലീപ്പർ വിഭാഗത്തിൽപ്പെട്ട ബസുകൾ വാങ്ങുന്നതിനായി സാങ്കേതിക സമിതിയും രൂപവത്‌കരിച്ചിട്ടുണ്ട്. ഭാരത് ബെൻസ്, വോൾവോ, അശോക് ലെയ്‌ലാൻഡ് എന്നീ കമ്പനികളാണ് ആഡംബര ബസുകൾ വാങ്ങുന്നതിന് പരിഗണനയിലുള്ളത്. ഇതിനായി സാങ്കേതിക സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സ്‌മാർട്ട്‌ സിറ്റി പദ്ധതിയിലെ ബസുകൾ കട്ടപ്പുറത്ത് : അതേസമയം സ്‌മാർട്ട്‌ സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നഗരത്തിൽ സർവീസ് ആരംഭിച്ച കെഎസ്‌ആര്‍ടിസി ബസുകൾ കട്ടപ്പുറത്തായി. സർവീസ് ആരംഭിച്ച ഏഴ് ബസുകളാണ് പെരുവഴിയിലായത്. ഇതിൽ രണ്ട് ബസുകളുടെ മോട്ടോറിന്‍റെ പ്രവർത്തനം നിലച്ചു. ഉദ്‌ഘാടനം കഴിഞ്ഞ് രണ്ട് ദിവസം മാത്രം കഴിഞ്ഞ ബസുകളാണ് പണിമുടക്കിയത്.

പാപ്പനംകോട് ഡിപ്പോ, സിറ്റി ഡിപ്പോ, വികാസ് ഭവൻ ഡിപ്പോ എന്നിവിടങ്ങളിലെ ബസുകളാണ് വഴിയിലായത്. പാപ്പനംകോട് ഡിപ്പോയിലെ ഒരു ബസിന്‍റെയും വികാസ് ഭവനിലെ ഒരു ബസിന്‍റെയും മോട്ടോറാണ് തകരാറിലായത്. സിറ്റി ഡിപ്പോയിലെ മൂന്ന് ബസുകളും വികാസ് ഭവനിലെയും പാപ്പനംകോട് ഡിപ്പോകളിലെയും ഓരോ ബസുകളും ചാർജ് തീർന്ന് വഴിയിൽ നിൽക്കുകയുമായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.