ETV Bharat / state

KSRTC Bus Route And Timing : ഗൂഗിൾ മാപ്പിൽ ഇനി മുതൽ കെഎസ്ആർടിസി ദീർഘദൂര ബസ് വിവരങ്ങളും ; പുതിയ സംവിധാനത്തിലൂടെ സമയവും റൂട്ടും കണ്ടുപിടിക്കാം - ഗൂഗിൾ മാപ്പ് നോക്കി ബസുകളുടെ സമയക്രമം

Find KSRTC Bus Route And Timing : ബസ്സിന്‍റെ സമയക്രമവും വരവും പോക്കും അറിയാനാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത

KSRTC Bus Route And Timing In Google Transisit  KSRTC Bus Route And Timing  KSRTC  KSRTC NEWS  Find KSRTC Bus Route And Timing  ഗൂഗിൾ മാപ്പിൽ ഇനി കെഎസ്ആർടിസി ബസ് വിവരങ്ങളും  കെഎസ്ആർടിസി സമയവും റൂട്ടും കണ്ടുപിടിക്കാം  ഗൂഗിൾ ട്രാൻസിസ്‌റ്റ്‌ സംവിധാനം  ഗൂഗിൾ മാപ്പ് നോക്കി ബസുകളുടെ സമയക്രമം  കെഎസ്ആർടിസി നിയോ
KSRTC Bus Route And Timing
author img

By ETV Bharat Kerala Team

Published : Oct 23, 2023, 5:23 PM IST

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ദീർഘദൂര ബസ് വിവരങ്ങൾ ഇനിമുതൽ ഗൂഗിൾ മാപ്പിലൂടെ അറിയാം. ഇതിനായി ഗൂഗിൾ ട്രാൻസിസ്‌റ്റ്‌ സംവിധാനം ഉപയോഗപ്പെടുത്തിരിക്കുകയാണ് കെഎസ്ആർടിസി. കെഎസ്ആർടിസിയുടെ 1200 സൂപ്പർ ക്ലാസ് ബസുകളിൽ പകുതിയോളം ബസുകളുടെയും ഷെഡ്യൂൾ ഗൂഗിൾ ട്രാൻസിസ്‌റ്റിലേക്ക് മാറ്റി (KSRTC Bus Route And Timing).

ആദ്യഘട്ടം എന്ന നിലയിൽ തമ്പാനൂർ സെൻട്രൽ ഡിപ്പോയിലെ ദീർഘദൂര ബസുകളാണ് ഗൂഗിൾ ട്രാൻസിസ്‌റ്റിലേക്ക് മാറ്റിയത്. യാത്രക്കാർക്ക് ഗൂഗിൾ മാപ്പ് നോക്കി ബസുകളുടെ സമയക്രമവും വരവും പോക്കും അറിയാനാകുമെന്നതാണ് ഇതുകൊണ്ടുള്ള പ്രത്യേകത. ഇതിന് പുറമെ ബസുകളിൽ ജിപിഎസ് ഘടിപ്പിക്കുന്ന പ്രവർത്തനവും അന്തിമഘട്ടത്തിലാണ്.

ഇത് പൂർത്തിയായാൽ ബസുകളുടെ തത്സമയ വിവരങ്ങളും യാത്രക്കാർക്ക് ലഭ്യമാകും. കെഎസ്ആർടിസിയുടെ മൊബൈൽ ആപ്ലിക്കേഷനായ 'കെഎസ്ആർടിസി നിയോ' വഴി സിറ്റി സർക്കുലർ സർവീസിന്‍റെയും ബൈപ്പാസ് റൈഡറിന്‍റെയും തത്സമയ വിവരങ്ങൾ യാത്രക്കാർക്ക് നിലവിൽ ലഭ്യമാക്കുന്നുണ്ട്.

കമ്പ്യൂട്ടറൈസ്‌ഡ്‌ വെഹിക്കിൾ ട്രാക്കിങ് ആൻഡ് മോണിറ്ററിങ് സിസ്‌റ്റത്തിന് വേണ്ടി 5105 ജിപിഎസ് മെഷീനുകൾ കെഎസ്ആർടിസി നിലവിൽ വാങ്ങിയിട്ടുണ്ട്. ഇതുവഴി ഒരു റൂട്ടിൽ ആവശ്യത്തിലധികം ബസുകൾ ഒരുമിച്ച് ഓടുന്നുണ്ടെങ്കിൽ അതടക്കമുള്ള വിവരങ്ങൾ കണ്ടെത്താനാകും.

അതേസമയം കെഎസ്ആർടിസി ബസുകൾ കഴുകി വൃത്തിയാക്കുന്നതിന് കരാർ ക്ഷണിച്ചു. പഴയ രീതിക്ക് പകരം ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് ബസിന്‍റെ അകവും പുറവും കഴുകി വൃത്തിയാക്കുന്നതിനാണ് കരാർ ക്ഷണിച്ചിരിക്കുന്നത്. ബസുകൾ കഴുകുന്നതിനുള്ള സ്ഥലസൗകര്യവും വെള്ളവും കെഎസ്ആർടിസി തന്നെ നൽകും.

എന്നാൽ ഇതിനാവശ്യമായ ജീവനക്കാരെയും യന്ത്രങ്ങളും കരാർ കമ്പനി തന്നെ ലഭ്യമാക്കണമെന്നാണ് വ്യവസ്ഥ. സ്വിഫ്റ്റിന്‍റെ എ സി, ഇലക്ട്രിക്, ഹൈബ്രിഡ് ഉൾപ്പെടെ 395 ബസുകളാണ് എല്ലാ ദിവസവും ട്രിപ്പ് കഴിയുമ്പോൾ കഴുകി വൃത്തിയാക്കേണ്ടത്. നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ പ്രൊഫഷണൽ ഹോസ്‌പ്പിറ്റാലിറ്റി സർവീസസ് എന്ന സ്വകാര്യ കമ്പനിയാണ് ബസുകൾ വൃത്തിയാക്കിയിരുന്നത്.

ഏഴ് പേരടങ്ങുന്ന ടീമിനെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. തമ്പാനൂർ, കിഴക്കേക്കോട്ട, പേരൂർക്കട, കണിയാപുരം ഡിപ്പോകളിലായിരുന്നു ക്ലീനിങ് ടീമിൻ്റെ പ്രവർത്തനം. ഇത്തരത്തിലുള്ള സംവിധാനമാണ് കരാർ ക്ഷണിച്ച് സ്ഥിരമാക്കാൻ പോകുന്നത്.

ALSO READ:KSRTC CMD Biju Prabhakar: ബിജു പ്രഭാകർ മെഡിക്കൽ അവധി നീട്ടി; കെഎസ്ആർടിസി സിഎംഡിയുടെ അധിക ചുമതല പ്രമോജ് ശങ്കറിന്

ബിജു പ്രഭാകറിന്‍റെ അവധി നീട്ടി: അതേസമയം കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിന്‍റെ (KSRTC CMD Biju Prabhakar Extended His Medical Leave) അവധി ഈ മാസം 31 വരെ നീട്ടി. നേരത്തെ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 13 വരെ ആയിരുന്നു ബിജു പ്രഭാകർ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഈ മാസം 31 വരെ അവധി നീട്ടിയിരിക്കുന്നത്.

ബിജു പ്രഭാകറിൻ്റെ അഭാവത്തിൽ കെഎസ്ആർടിസി ജോയിന്‍റ് മാനേജിങ് ഡയറക്‌ടർ പ്രമോജ് ശങ്കറിനാണ് സിഎംഡിയുടെ അധിക ചുമതല നൽകിയത്‌ (Pramoj Shankar has additional charge of CMD). കെ ആർ ജ്യോതിലാലിനാണ് ഗതാഗത സെക്രട്ടറിയുടെ അധിക ചുമതല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.