ETV Bharat / state

സ്വിഫ്റ്റിന് പിന്നാലെ സ്വകാര്യ ബസുകൾ നിരക്ക് കുറച്ചു; അവകാശവാദവുമായി കെഎസ്ആർടിസി - k swift

സ്വകാര്യ ബസുകൾ ഒറ്റയടിക്ക് യാത്രാനിരക്ക് കുറച്ചത് കെ-സ്വിഫ്റ്റ് ഫലം കണ്ടുതുടങ്ങിയെന്നതിന് തെളിവെന്ന് കെഎസ്ആർടിസി.

ksrtc swift service  ksrtc against private bus service  private bus rate in kerala  കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ്  k swift  കെ സ്വിഫ്റ്റ്
സ്വിഫ്റ്റ് സർവീസ് ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസുകൾ നിരക്ക് കുറച്ചു; അവകാശവാദവുമായി കെഎസ്ആർടിസി
author img

By

Published : Apr 16, 2022, 12:11 PM IST

തിരുവനന്തപുരം: ദീർഘദൂര സ്വകാര്യ ബസുകൾ ഒറ്റയടിക്ക് യാത്രാനിരക്ക് കുറച്ചത് കെ-സ്വിഫ്റ്റ് ഫലം കണ്ടുതുടങ്ങിയെന്നതിന് തെളിവാണെന്ന് കെഎസ്ആർടിസി. സ്വിഫ്റ്റ് ബസുകൾ സർവീസ് ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ കോൺട്രാക്‌ട് കാരേജ് ബസുകൾ അവരുടെ അമിത നിരക്കുകൾ കുറച്ചു തുടങ്ങിയെന്ന് കെഎസ്ആർടിസി ഫേസ്ബുക്ക് പോസ്റ്റിൽ അവകാശപ്പെടുന്നു.

  • " class="align-text-top noRightClick twitterSection" data="">

ആരെയും തോൽപിക്കാനല്ല. സാധാരണ യാത്രക്കാരുടെ ന്യായമായ യാത്രാസ്വാതന്ത്ര്യം സംരക്ഷിക്കാനാണ് കെഎസ്ആർടിസിയുടെ പുതിയ സംരംഭമായ കെ. സ്വിഫ്റ്റ്. എന്നാൽ സർവീസ് ആരംഭിച്ചതു മുതൽ വ്യാപകമായ രീതിയിൽ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പടച്ചുവിടുന്നു. സ്വകാര്യ ബസിൻ്റെ ബെംഗ്ലുരൂ-തിരുവനന്തപുരം സർവീസ് 4000-5000 രൂപ വരെയാണ് ഈടാക്കിയത്. എന്നാൽ ബുക്കിങ് സൈറ്റിൽ നോക്കുമ്പോൾ 1,599 രൂപ എന്ന രീതിയിൽ കബളിപ്പിക്കപ്പെടുന്ന തരത്തിലാണെന്നും കെഎസ്ആർടിസി ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യ ദീർഘദൂര സർവീസുകൾ നിരക്കു കുറച്ചതിൻ്റെ സ്ക്രീൻ ഷോട്ടുകൾ സഹിതമാണ് കെഎസ്ആർടിസിയുടെ പോസ്റ്റ്. ബാംഗ്ലൂർ-തിരുവനന്തപുരം റൂട്ടിലെ ഞായറാഴ്‌ചത്തെ ടിക്കറ്റ് നിരക്കിൻ്റെ സ്ക്രീൻ ഷോട്ടാണ് പോസ്റ്റ് ചെയ്‌തത്.

അതേസമയം, ആരോപണം നിഷേധിച്ച് ഇൻ്റർസ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.ജെ റിജാസ് രംഗത്തുവന്നു. സ്വകാര്യ കോൺട്രാക്‌ട് ക്യാരേജ് എ.സി ബസുകളുടെ എറണാകുളം-ബെംഗ്ലുരൂ റൂട്ടിലെ സാധാരണ നിരക്ക് 1200 രൂപയാണ്. തിരക്ക് കൂടുതലുള്ള സീസൺ സമയങ്ങളിൽ നിരക്ക് 4000-5000 രൂപ വരെയാകും. എന്നാൽ നിലവിൽ വിഷു, ഈസ്റ്റർ അവധി ദിനങ്ങൾ പ്രമാണിച്ച് തിരക്ക് കുറവാണ്. ഈ സമയത്ത് നിരക്ക് 1200 മുതലാണ് ആരംഭിക്കുന്നത്. കെഎസ്ആർടിസി ഉന്നയിച്ച ആരോപണങ്ങൾ ആടിസ്ഥാന രഹിതമാണെന്നും എ.ജെ റിജാസ് ഇടിവി ഭാരതിനോട് പറഞ്ഞു.

Also Read: ഓവർ ഡ്രാഫ്റ്റ് എടുത്ത് ശമ്പളം നൽകാന്‍ കെഎസ്‌ആര്‍ടിസി മാനേജ്‌മെന്‍റ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.