തിരുവനന്തപുരം: അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം നേരിടാൻ അധിക സർവീസുകളുമായി കെഎസ്ആര്‍ടിസി. ബാംഗ്ലൂരിലേക്ക് ഇപ്പോഴുള്ള സർവീസുകൾക്ക് പുറമെ 14 ബസുകള്‍ കൂടുതലായി അനുവദിച്ചു. എല്ലാ സര്‍വീസുകള്‍ക്കും ഓൺലൈൻ റിസർവേഷൻ സൗകര്യമുണ്ട്. ബാംഗ്ലൂരിലേക്ക് ദിവസേന 49 ഷെഡ്യൂളുകളാണ് കെഎസ്‌ആർടിസിക്ക് ഇപ്പോഴുള്ളത്. ഇതിനു പുറമെയാണ് കണ്ണൂർ, തലശ്ശേരി, തൃശ്ശൂർ, കോട്ടയം എന്നീ ഡിപ്പോകളിൽ നിന്നും പ്രതിദിനം രണ്ട് സർവീസുകൾ വീതവും കോഴിക്കോട്, എറണാകുളം എന്നീ ഡിപ്പോകളിൽ നിന്നും മൂന്ന് സർവീസുകൾ വീതവും നടത്താൻ തീരുമാനിച്ചത്. കോഴിക്കോട് നിന്നാണ് ബാംഗ്ലൂരിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത്. അതിനാൽ നിശ്ചിത യാത്രക്കാരുണ്ടെങ്കില്‍ അവർ ആവശ്യപ്പെടുന്ന സമയങ്ങളിൽ കോഴിക്കോട് നിന്നും പ്രത്യേക സർവീസുകൾ ബാംഗ്ലൂരിലേക്ക് നടത്തും. ബാംഗ്ലൂരിൽ നിന്നും തിരിച്ച് കേരളത്തിന്‍റെ വിവിധയിടങ്ങളിലേക്ക് ഏതുസമയവും യാത്രക്കാർ ആവശ്യപ്പെടുന്ന സമയത്ത് പുറപ്പെടുന്നതിനായി എട്ട് ബസുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
സമരം നേരിടാൻ കൂടുതല്‍ സർവീസുമായി കെഎസ്ആർടിസി
യാത്രക്കാർ ആവശ്യപ്പെടുന്ന സമയങ്ങളിൽ കോഴിക്കോട് നിന്നും പ്രത്യേക സർവീസുകൾ ബാംഗ്ലൂരിലേക്ക്
തിരുവനന്തപുരം: അന്തർ സംസ്ഥാന സ്വകാര്യ ബസ് സമരം നേരിടാൻ അധിക സർവീസുകളുമായി കെഎസ്ആര്‍ടിസി. ബാംഗ്ലൂരിലേക്ക് ഇപ്പോഴുള്ള സർവീസുകൾക്ക് പുറമെ 14 ബസുകള്‍ കൂടുതലായി അനുവദിച്ചു. എല്ലാ സര്‍വീസുകള്‍ക്കും ഓൺലൈൻ റിസർവേഷൻ സൗകര്യമുണ്ട്. ബാംഗ്ലൂരിലേക്ക് ദിവസേന 49 ഷെഡ്യൂളുകളാണ് കെഎസ്‌ആർടിസിക്ക് ഇപ്പോഴുള്ളത്. ഇതിനു പുറമെയാണ് കണ്ണൂർ, തലശ്ശേരി, തൃശ്ശൂർ, കോട്ടയം എന്നീ ഡിപ്പോകളിൽ നിന്നും പ്രതിദിനം രണ്ട് സർവീസുകൾ വീതവും കോഴിക്കോട്, എറണാകുളം എന്നീ ഡിപ്പോകളിൽ നിന്നും മൂന്ന് സർവീസുകൾ വീതവും നടത്താൻ തീരുമാനിച്ചത്. കോഴിക്കോട് നിന്നാണ് ബാംഗ്ലൂരിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത്. അതിനാൽ നിശ്ചിത യാത്രക്കാരുണ്ടെങ്കില്‍ അവർ ആവശ്യപ്പെടുന്ന സമയങ്ങളിൽ കോഴിക്കോട് നിന്നും പ്രത്യേക സർവീസുകൾ ബാംഗ്ലൂരിലേക്ക് നടത്തും. ബാംഗ്ലൂരിൽ നിന്നും തിരിച്ച് കേരളത്തിന്‍റെ വിവിധയിടങ്ങളിലേക്ക് ഏതുസമയവും യാത്രക്കാർ ആവശ്യപ്പെടുന്ന സമയത്ത് പുറപ്പെടുന്നതിനായി എട്ട് ബസുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
ഇ.ടി വി ഭാ ര ത്
തിരുവനന്തപുരം
Conclusion: